Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

മദ്രസകള്‍ക്കെതിരായ നടപടി, ആഞ്ഞടിച്ച് സുപ്രീം കോടതി

രാജ്യത്തെ മദ്രസകളുമായി ബന്ധപ്പെട്ട ദേശീയ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആഞ്ഞടിച്ച് സുപ്രീം കോടതി. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് കമ്മീഷനോട് കോടതി ചോദിച്ചു. മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിനാണ് ആശങ്ക, മറ്റ് മതങ്ങള്‍ക്ക് വിലക്ക് ബാധകമാണോയന്നും സന്യാസി മഠങ്ങളില്‍ കുട്ടികളെ വിടുന്നതില്‍ നിര്‍ദേശങ്ങള്‍ ഉണ്ടോയെന്നും കോടതി ആരാഞ്ഞു. മദ്രസകള്‍ക്കെതിരായ നടപടി നീക്കങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യങ്ങള്‍ ചോദിച്ചത്. ജീവിക്കുക, ജീവിക്കാന്‍ അവനുവദിക്കുക എന്നതാണ് മതേതരത്വമെന്ന് കോടതി […]
Read more

വഖഫ് ബില്ലിലെ ജെപിസി യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും; തൃണമൂല്‍ കോണ്‍ഗ്രസ് എം പിക്ക് പരിക്ക്

വഖഫ് ബില്ലിലെ സംയുക്ത പാര്‍ലമെന്ററി യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയുമായുള്ള രൂക്ഷമായ വാക്കേറ്റത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കല്യാണ്‍ ബാനര്‍ജിക്ക് പരിക്കേറ്റു. ബിജെപിയുടെ ജഗദാംബിക പാല്‍ അധ്യക്ഷയായ സമിതി വിരമിച്ച ജഡ്ജിമാരുടെയും അഭിഭാഷകരുടെയും അഭിപ്രായം കേള്‍ക്കുന്നതിനിടെയായിരുന്നു സംഭവം. ചര്‍ച്ചയ്ക്കിടെ കല്യാണ്‍ ബാനര്‍ജി ചില്ലുകുപ്പി എടുത്ത് മേശയില്‍ എറിഞ്ഞുടച്ചു. തുര്‍ടന്ന് ബാനര്‍ജിയുടെ തള്ളവിരലിനും ചൂണ്ടുവിരലിനും പരിക്കേറ്റു. സംഭവത്തിനു പിന്നാലെ ബാനര്‍ജിയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. വഖഫ് സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ നിന്ന് ഒരു ദിവസത്തേക്കാണ് […]
Read more

അഞ്ച് പേരെ വെടിവെച്ച് കൊന്ന കേസിൽ 15 കാരൻ അറസ്റ്റിൽ

വാഷിങ്ടൺ : അഞ്ച് പേരെ വെടിവെച്ച് കൊന്ന കേസിൽ 15 കാരൻ അറസ്റ്റിൽ. ഒരു കുടുംബത്തിലെ തന്നെ അഞ്ച്പേരെയാണ് കൊലപ്പെടുത്തിയത്. വാഷിങ്ടണിൽ സിയാറ്റിലിന് കിഴക്ക് സ്ഥിതി ചെയ്യുന്ന ഫാൾ സിറ്റിയിൽ തിങ്കളാഴ്ച പുലർച്ചെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് പ്രതിയെ പിടികൂടി. വെടിവെപ്പ് ഗാർഹിക പീഡനമായി കണക്കാക്കി ഹോമിസൈഡ് ഡിറ്റക്ടീവുകൾ(കൊലപാതകങ്ങൾ തെളിയിക്കുന്ന ക്രിമിനൽ അന്വേഷകൻ)സംഭവം അന്വേഷിക്കുന്നുണ്ടെന്ന് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മൈക്ക് മെല്ലിസ് വ്യക്തമാക്കി. കൊല്ലപ്പെട്ടവർ […]
Read more

ലോറൻസ് ബിഷ്ണോയിയെ വധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പാരിതോഷികം

മുംബൈ: അധോലോക ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയെ വധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് 1,11,11,111 രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് കർണിസേന ദേശീയ അധ്യക്ഷൻ രാജ് ഷെഖാവത്ത്. വീഡിയോ സന്ദേശത്തിലൂടെയാണ് പാരിതോഷിക പ്രഖ്യാപനം നടത്തിയത്. മയക്കുമരുന്ന് കേസിൽ ഗുജറാത്തിലെ സബർമതി ജയിലിലുള്ള ലോറൻസ് ബിഷ്‌ണോയി കൊലപാതകങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. ഇന്ത്യയിലുടനീളം ഗുണ്ട നെറ്റ് വർക്കുള്ള ബിഷ്ണോയ് പൊലീസിനും എന്നും തലവേദനയാണ്. 2023 ഡിസംബർ അഞ്ചിന് കർണിക സേന മുൻ തലവൻ സുഖ്ദേവ് സിങ് ജയ്പൂരിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചിരുന്നു. […]
Read more

സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപത്ത് സ്‌ഫോടനം നടന്നതിന് പിന്നാലെ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലെ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെയാണ് ഭീഷണി. ഇമെയില്‍ വഴിയാണ് ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്. ഡല്‍ഹി രോഹിണി പ്രശാന്ത് വിഹറിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപമായിരുന്നു കഴിഞ്ഞ ദിവസം സ്‌ഫോടനം നടന്നത്. രാവിലെ 7.45ഓടെയായിരുന്നു സംഭവം. അതുകൊണ്ട് തന്നെ ആളപായമില്ല. പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ സ്‌കൂളിന്റെ മതിലിന് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഖലിസ്ഥാന്‍ സംഘടന […]
Read more

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക്

ന്യൂഡല്‍ഹി : റഷ്യ-യുക്രെയ്ന്‍ യുദ്ധവും ഫലസ്തീനിലെ ഇസ്രയേല്‍ അതിക്രമവും തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലുണ്ടായ അശാന്തിയുടെയും ആശങ്കയുടേയും പശ്ചാത്തലത്തില്‍ നടക്കുന്ന 16-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക്. ഒക്ടോബര്‍ 22 ,23 തീയതികളില്‍ റഷ്യയിലെ കസാനിലാണ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയില്‍ റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാന്‍, ബ്രസീല്‍, യു.എ.ഇ, ഈജിപ്ത്, തുര്‍ക്കി, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളുടെയടക്കം പ്രതിനിധികള്‍ പങ്കെടുക്കും. ഇന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ നരേന്ദ്ര മോദി പങ്കെടുക്കും. ചൈനീസ് […]
Read more

ജാര്‍ഖണ്ഡില്‍ മുന്‍ എംഎല്‍എമാരുള്‍പ്പെടെ പത്തോളം പേര്‍ ബിജെപി വിട്ടു

ജാര്‍ഖണ്ഡില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ എംഎല്‍എമാരുള്‍പ്പെടെ പത്തോളം പേര്‍ ബിജെപി വിട്ടു. മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടയുടെ ഭാര്യക്കും, ചാമ്പയ് സോറന്റെ മകനും സീറ്റ് നല്‍കിയതിനെ ചൊല്ലിയാണ് ജാര്‍ഖണ്ഡിലെ ബിജെപിയില്‍ തര്‍ക്കം ആരംഭിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കുടുംബ വാഴ്ചയെന്ന് ആരോപിച്ചാണ് നേതാക്കളുടെ രാജി. മുന്‍ മുഖ്യമന്ത്രി രഘുബര്‍ദാസിന്റെ മരുമകള്‍ക്കും ബിജെപി സീറ്റ് നല്‍കിയിരുന്നു. ഇതോടെ ബിജെപിയില്‍ പൊട്ടിത്തെറിയുണ്ടായി. ഇത് പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള വഞ്ചനയാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 21 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. […]
Read more

മലയാളി യുവാവ് ബെംഗളൂരുവില്‍ മരിച്ചനിലയില്‍

മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍. തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു(27) ആണ് മരിച്ചത്. റോഡരികില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു അനന്തുവിനെ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൈത്തണ്ടയിലെ മുറിവാണ് മരണകാരണം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
Read more

ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് മരണം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം.സിക്കന്ദരാബാദിലെ ആശാപുരി കോളനിയിലെ വീട്ടിലാണ് രാത്രി 9 മണിയോടെ അപകടമുണ്ടായത്. സംഭവ സമയം വീട്ടില്‍ 19 പേരോളം ഉണ്ടായിരുന്നതായാണ് വിവരം. പരിക്കേറ്റ് മൂന്ന് പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഫയര്‍ ബ്രിഗേഡ് സംഘവും, പൊലീസും എന്‍ഡിആര്‍എഫും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പൊട്ടിത്തെറി ഉണ്ടാകാനുള്ള കാരണം അന്വേഷിക്കണമെന്നും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്താനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം […]
Read more

എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശവുമായി ഖാലിസ്ഥാന്‍ നേതാവ്

എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണിയുമായി ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ്. ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പഥ്വന്ത് സിങ് പന്നുവാണ് ഭീഷണി സന്ദേശവുമായി രംഗത്തെത്തിയത്. രാജ്യത്തെ അടുത്ത മാസം ഒന്ന് മുതല്‍ 19വരെ എയര്‍ ഇന്ത്യ അന്തരാഷ്ട്ര സര്‍വീസ് നടത്തരുതെന്നും നടത്തിയാല്‍ തകര്‍ക്കുമെന്നുമാണ് ഭീഷണി. വിമാനങ്ങള്‍ക്കുനേരെയുള്ള ബോംബ് ഭീഷണി സന്ദേശങ്ങള്‍ക്ക് പിന്നാലെയാണ് ഭീഷണി സന്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സംഭവത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer