Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ബാബറി മസ്ജിദ് വിഷയത്തില്‍ വിധി പറയുന്നതിന് മുന്‍പ് ദൈവത്തോട് ഉത്തരം തേടി; ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ വിധി പറയുന്നതിന് മുന്‍പ് ഉത്തരം തേടി ദൈവത്തോട് പ്രാര്‍ത്ഥിച്ചുവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. നീതി നിര്‍വ്വഹണത്തിന് ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ദൈവത്തോട് പ്രാര്‍ത്ഥിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജന്മനാടായ മഹാരാഷ്ട്രയിലെ ഖേഡ് താലൂക്കില്‍ നല്‍കിയ സ്വീകരണ ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് ബാബരി മസ്ജിദ് വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്. പിന്നാലെ ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍ വിവാദത്തിലാകുകയായിരുന്നു. നവംബര്‍ പത്തിന് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിക്കാനിരിക്കെയാണ് ഡോ. ഡിവൈ ചന്ദ്രചൂഡിന്റെ പരാമര്‍ശം. ബാബറി […]
Read more

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ക്ക് സുപ്രീംകോടതി സ്റ്റേ

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം സ്റ്റേ ചെയ്ത് സുപ്രീം കോടതി. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകള്‍ പൂട്ടണം എന്ന ഉത്തരവിനാണ് കോടതിയുടെ സ്റ്റേ. യുപി സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്തല്‍ ഉലമ ഹിന്ദാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ബാലാവകാശ കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികളും കോടതി സ്റ്റേ ചെയ്തു. വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് അയച്ചു. രാജ്യത്തെ മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും വിദ്യാഭ്യാസ അവകാശ നിയമം ലംഘിക്കുന്ന മദ്രസകള്‍ അടച്ചു […]
Read more

ഡല്‍ഹി സ്‌ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഖാലിസ്ഥാന്‍ ടെലഗ്രാം പോസ്റ്റ്

ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഖലിസ്ഥാന്‍ സംഘടന. ഡല്‍ഹി രോഹിണി പ്രശാന്ത് വിഹറിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ഖലിസ്ഥാന്‍ സംഘടനം രംഗത്തെത്തിയിരിക്കുന്നത്. ബോംബ് സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം സ്‌ഫോടനം ഏറ്റെടുത്തുകൊണ്ടുള്ള സംഘടനയുടെ ടെലഗ്രാം ഗ്രൂപ്പിലെ സ്‌ക്രീന്‍ ഷോട്ട് പുറത്തു വന്നു. ജസ്റ്റിസ് ലീഗ് ഇന്ത്യ എന്നാണ് ടെലഗ്രാം പോസ്റ്റിലുള്ളത്. കഴിഞ്ഞ ദിവസം രാവിലെ 7.45ഓടെയായിരുന്നു സംഭവം.പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ സ്‌കൂളിന്റെ മതിലിന് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ […]
Read more

ജമ്മു കാശ്മീരിലെ ഭീകരാക്രമണം; സ്‌ഫോടനം നടന്ന സ്ഥലത്ത് ഇലക്ട്രിക്ക് വയറിന്റെ ഭാഗം

ജമ്മു കശ്മീരില്‍ ഭീകരാക്രമണമുണ്ടായ സ്ഥലത്തുനിന്ന് ഇലക്ട്രിക് വയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. സോനാമാര്‍ഗ് മേഖലയിലുണ്ടായ ഭീകരാക്രമത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. പൊട്ടാസ്യം ക്ലോറേറ്റ്, ഹൈഡ്രജന്‍ പെറോക്സൈഡ് എന്നിവയാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരം. ബോംബ് കുഴിച്ചിടുകയായിരുന്നുവെന്നും വിവരമുണ്ട്. സെഡ്-മൊഹാര്‍ തുരങ്കനിര്‍മാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്താണു വെടിവെപ്പുണ്ടായത്. ജോലി കഴിഞ്ഞ് എല്ലാവരും ക്യാമ്പിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ആക്രമണമുണ്ടായത്. ഭീകരാക്രമണത്തില്‍ ഒരു ഡോക്ടറും ആറ് തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്. ഒരു ഭീകരനെയും സുരക്ഷാ സേന വധിച്ചിട്ടുണ്ട്. തോക്കുകളും വെടിക്കോപ്പുകളും ഭീകരനില്‍ നിന്ന് കണ്ടെത്തി. […]
Read more

എയർ ഇന്ത്യ വിമാനത്തിൽ പറക്കരുതെന്ന് യാത്രക്കാർക്ക് ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരൻ

ന്യൂഡൽഹി : എയർ ഇന്ത്യ വിമാനത്തിൽ പറക്കരുതെന്ന് യാത്രക്കാർക്ക് ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരൻ ഗുർപട് വന്ത് സിങ് പന്നു. നവംബർ ഒന്നു മുതൽ 19 വരെയാണ് വിലക്ക് നൽകിയിരിക്കുന്നത്. ഈ കാലയളവിൽ എയർ ഇന്ത്യയെ ആക്രമിക്കുമെന്നാണ് പന്നു തിങ്കളാഴ്ച മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ വർഷവും ഇതേ സമയത്ത് സമാന ഭീഷണി ഉയർത്തിയിരുന്നു.ഇന്ത്യയിലെ നിരവധി വിമാനക്കമ്പനികൾ ബോംബ് സ്‌ഫോടനത്തെ കുറിച്ചുള്ള നിരവധി വ്യാജ ഫോൺ കോളുകൾ നേരിടുന്നതിനിടയിലാണ് പന്നൂന്റെ ഭീഷണി. ‘സിഖ് വംശഹത്യയുടെ 40 ആം വാർഷിക’ത്തിൽ ഒരു […]
Read more

ഡല്‍ഹി സ്ഫോടനം ; ഖലിസ്ഥാൻ സംഘടനയുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്റിന് പിന്നാലെയും പൊലീസ്

ന്യൂഡൽഹി : ഡൽഹി രോഹിണിയിൽ സി.ആർ.പി.എഫ് സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തിന് പിന്നിൽ തങ്ങളാണെന്ന് അവകാശപ്പെട്ട് ടെലഗ്രാമിൽ ഖലിസ്ഥാൻ സംഘടനയുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്റിന് പിന്നാലെയും പൊലീസ്. ഖലിസ്ഥാൻ അനുകൂല സംഘടനയായ ജസ്റ്റിസ് ലീഗ് ഇന്ത്യയുടെ പേരിലാണ് ടെലഗ്രാം പോസ്റ്റ് പ്രചരിക്കുന്നത്. ഇതിൽ, സ്ഫോടന ദൃശ്യത്തിന്റെ സ്ക്രീൻഷോട്ടിന് താഴെ ‘ഖലിസ്ഥാൻ സിന്ദാബാദ്’ എന്ന കുറിപ്പുമുണ്ട്. ‘ഭീരുക്കളായ ഇന്ത്യൻ ഏജൻസിയും അവരുടെ യജമാനനും ചേർന്ന് ഗുണ്ടകളെ വാടകക്കെടുത്ത് ഞങ്ങളുടെ ശബ്ദം നിശബ്ദമാക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങളുടെ അംഗങ്ങളെ ലക്ഷ്യം വെക്കുന്നവർ വിഡ്ഢികളുടെ […]
Read more

മഹാരാഷ്ട്രയിൽ ആദ്യ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി

മുംബൈ : മഹാരാഷ്ട്രയിൽ ആദ്യ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി. നവംബർ 20നാണ് മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് (നാഗ്പുർ സൗത്ത് വെസ്റ്റ്), മന്ത്രി സുധീർ മുൻഗൻടിവാർ (ബല്ലാർപുർ) എന്നിവരടക്കം 99 സ്ഥാനാർഥികളുടെ പട്ടികയാണ് ഇന്ന് പുറത്തുവിട്ടത്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്റെ മകൾ ശ്രീജയ ചവാനും (ഭോക്കർ) പട്ടികയിലുണ്ട്. അശോക് ചവാന്റെ സിറ്റിങ് മണ്ഡലമായിരുന്നു ഭോകർ. രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന അശോക് ചവാൻ നിലവിൽ രാജ്യസഭാംഗമാണ്. […]
Read more

നടൻ കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് അന്തരിച്ചു

നടൻ കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് (86) അന്തരിച്ചു. ജയനഗറിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെ ഏഴുമണിയോടെയായിരുന്നു അന്ത്യം. കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ഉൾപ്പടെ നിരവധി പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തി. ഏറെ വേദനാജനകമായ വാർത്തയാണ് ഇതെന്നും സുധീപിനും കുടുംബത്തിനും ഈ വേദന സഹിക്കുന്നതിനുള്ള ശക്തി ലഭിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നതായും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. നടന്റെ ആരാധകരും അമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്.
Read more

വിജയ കിഷോർ രഹത്കറെ ദേശീയ വനിത കമീഷൻ അധ്യക്ഷ

ന്യൂഡൽഹി: രേഖ ശർമയുടെ കാലാവധി അവസാനിച്ചതിനു ശേഷം ദേശീയ വനിത കമീഷൻ അധ്യക്ഷസ്ഥാനം ഒഴിഞ്ഞുകിടക്കവെ ദേശീയ വനിത കമീഷൻ അധ്യക്ഷയായി വിജയ കിഷോർ രഹത്കറെയെ കേന്ദ്രസർക്കാർ നാമനിർദേശം ചെയ്തു. മഹാരാഷ്ട്ര വനിത കമീഷൻ അധ്യക്ഷയായിരുന്നു വിജയ. ബി.ജെ.പിയുടെ മഹിള മോർച്ചയുടെ ദേശീയ പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. 1990ലെ ദേശീയ വനിത കമീഷൻ നിയമപ്രകാരം മൂന്നുവർഷം/65 വയസ് ആണ് ​വനിത കമീഷൻ അധ്യക്ഷയുടെ കാലയളവ്. ഇതോടൊപ്പം ദേശീയ വനിത കമീഷൻ അംഗങ്ങളെയും കേന്ദ്രസർക്കാർ നാമനിർദേശം ചെയ്തു. ഡോ. അർച്ചന […]
Read more

ഹിന്ദിയെ മൂന്നാം ഭാഷയായി പോലും സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് ഗവര്‍ണ്ണര്‍; ഗവര്‍ണര്‍ക്ക് ദ്രാവിഡ അലര്‍ജിയെന്ന് സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഹിന്ദി മാസാചരണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ ആര്‍ എന്‍ രവി. ചെന്നൈ ദൂരദര്‍ശന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് ഹിന്ദി മാസാചരണം സംഘടിപ്പിച്ച പരിപാടിയ്ക്കിടെയായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം. ദ്രാവിഡ പാര്‍ട്ടികള്‍ തമിഴ് ഭാഷ വെച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദിയെ സര്‍ക്കാര്‍ മൂന്നാം ഭാഷയായി പോലും അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. ഹിന്ദി മാസാചാരണത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്. ദൂരദര്‍ശന്റെ ഓഫീസിന് മുന്നില്‍ പോലും പ്രതിഷേധം നടന്നിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer