Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എയർ ഇന്ത്യ വിമാനത്തിൽ പറക്കരുതെന്ന് യാത്രക്കാർക്ക് ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി : എയർ ഇന്ത്യ വിമാനത്തിൽ പറക്കരുതെന്ന് യാത്രക്കാർക്ക് ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരൻ ഗുർപട് വന്ത് സിങ് പന്നു. നവംബർ ഒന്നു മുതൽ 19 വരെയാണ് വിലക്ക് നൽകിയിരിക്കുന്നത്.

ഈ കാലയളവിൽ എയർ ഇന്ത്യയെ ആക്രമിക്കുമെന്നാണ് പന്നു തിങ്കളാഴ്ച മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ വർഷവും ഇതേ സമയത്ത് സമാന ഭീഷണി ഉയർത്തിയിരുന്നു.ഇന്ത്യയിലെ നിരവധി വിമാനക്കമ്പനികൾ ബോംബ് സ്‌ഫോടനത്തെ കുറിച്ചുള്ള നിരവധി വ്യാജ ഫോൺ കോളുകൾ നേരിടുന്നതിനിടയിലാണ് പന്നൂന്റെ ഭീഷണി.

‘സിഖ് വംശഹത്യയുടെ 40 ആം വാർഷിക’ത്തിൽ ഒരു എയർ ഇന്ത്യ വിമാനത്തിൽ ആക്രമണം ഉണ്ടായേക്കാമെന്ന് ഗുർപട് വന്ത് സിങ് പന്നു പറഞ്ഞു. പ്രത്യേക സിഖ് രാഷ്ട്രത്തിനായി വാദിക്കുന്ന സിഖ് ഫോർ ജസ്റ്റിസ് എന്ന ഗ്രൂപ്പിനെ നയിക്കുന്നതിനാൽ രാജ്യദ്രോഹത്തിന്റെയും വിഘടനവാദത്തിന്റെയും അടിസ്ഥാനത്തിൽ പന്നുവിനെ 2020 ജൂലൈ മുതൽ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer