Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

നടി തമന്ന ഭാട്ടിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

ഗുവാഹത്തി : എച്ച്.പി.സെഡ് ടോക്കൺ എന്ന മൊബൈൽ ആപ് വഴി നിക്ഷേപകരിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ നടി തമന്ന ഭാട്ടിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. സോണൽ ഓഫീസിൽ വെച്ചാണ് 34കാരിയായ തമന്നയെ ചോദ്യം ചെയ്തതെന്നും കള്ളപ്പണം വെളുപ്പിൽ നിയമപ്രകാരമാണ് നടപടിയെന്നും ഇ.ഡി വിശദീകരിച്ചു. തട്ടിപ്പ് നടത്തിയ കമ്പനിയുടെ പരിപാടിയിൽ പ​​ങ്കെടുത്തുവെന്നും അതിന് പണം വാങ്ങിയെന്നുമാണ് തമന്നക്കെതിരായ ആരോപണം. നേരത്തെ തമന്നക്ക് സമൻസ് അയച്ചിരുന്നുവെങ്കിലും അവർ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ബിറ്റ് കോയിനിലും മറ്റ് ക്രിപ്റ്റോ […]
Read more

നെറ്റ് പരീക്ഷ ഫലം നാളെ

ന്യൂഡല്‍ഹി : ജൂണിലെ പരീക്ഷകൾ പേപ്പർ ചോർച്ച ആരോപണം വന്നതോടെ ആഗസ്റ്റിൽ പുനഃക്രമീകരിച്ച നെറ്റ് പരീക്ഷ ഫലം നാളെ. യു.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയില്‍ ഫലം അറിയാനാകും. അന്തിമ ഉത്തരസൂചിക ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. ഫലങ്ങൾ പരിശോധിക്കാൻ, ആപ്ലിക്കേഷൻ നമ്പർ, സെക്യൂരിറ്റി പിൻ, ജനനത്തീയതി എന്നിവ ആവശ്യമാണ്. ഒമ്പത് ലക്ഷത്തിലധികം പേരാണ് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. റിസൾട്ട് ഡൗണ്‍ലോഡ് ചെയ്യാൻ
Read more

‘എമർജൻസി’ തിയേറ്ററുകളിലേയ്ക്ക്

ന്യൂഡൽഹി : സെപ്റ്റംബർ 6ന് രാജ്യത്തുടനീളമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം എമർജൻസിക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിച്ചതായി നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത്. റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും കങ്കണ അറിയിച്ചു. ചിത്രം സമൂഹത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ചരിത്രപരമായ വസ്തുതകൾ തെറ്റിദ്ധരിപ്പിച്ചുവെന്നുമുള്ള ആരോപണത്തിന് പിന്നാലെ സെൻസർ ബോർഡിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ റിലീസ് തീയതി മാറ്റിവെയ്ക്കുകയായിരുന്നു. ചിത്രത്തിൽ സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് വിവിധ സംഘടനകൾ കോടതിയെ സമീപിച്ചത്. ആവശ്യമായ കട്ടുകൾ […]
Read more

ബിഹാറിലെ വ്യാജ മദ്യദുരന്തം; അന്വേഷണത്തിന് പ്രത്യേക സംഘം

ബിഹാറില്‍ വ്യാജമദ്യം കഴിച്ച് 20 പേര്‍ മരിച്ച സംഭവത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. മൂന്ന് ദിവസത്തിനിടെ മദ്യം കഴിച്ച സിവാന്‍, സരന്‍ ജില്ലകളിലുള്ളവരാണ് മരിച്ചത്. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ സഹായധനം നല്‍കും. സംഭവത്തില്‍ എട്ട് മദ്യ വില്‍പ്പനക്കാര്‍ക്കെതിരെ കേസെടുത്തു. 250 ഇടങ്ങളിലായി നടത്തിയ റെയ്ഡില്‍ 1650 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ഓട്ടോപ്‌സി റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണ കാരണം […]
Read more

ബി.ജെ.പി ഹാട്രിക് തികച്ച ഹരിയാനയിൽ മുഖ്യമന്ത്രിയായി നായബ് സിങ് സൈനി അധികാരമേറ്റു

ചണ്ഡിഗഡ് : 48 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ ബി.ജെ.പി ഹാട്രിക് തികച്ച ഹരിയാനയിൽ മുഖ്യമന്ത്രിയായി നായബ് സിങ് സൈനി അധികാരമേറ്റു. പഞ്ച്കുളയിലെ പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ സത്യവാവചകം ചൊല്ലിക്കൊടുത്തു. രണ്ടാം തവണയാണ് സൈനി മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. ചടങ്ങിൽ 13 പേർ മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്തു. അനിൽ വിജ്, കൃഷൻ ലാൽ പൻവാർ, റാവു നർബീർ സിങ്, മഹിപാൽ ദണ്ഡ, വിപുൽ ഗോയൽ, ശ്രുതി ചൗധരി, ആരതി സിങ് റാവു തുടങ്ങിയവർ സത്യപ്രതിജ്ഞ […]
Read more

2024 ലെ ഫെമിന മിസ് ഇന്ത്യ വേൾഡ് കിരീടം 18കാരി നികിത പോർവാളിന്

മുംബൈ : 2024 ലെ ഫെമിന മിസ് ഇന്ത്യ വേൾഡ് കിരീടം മധ്യപ്രദേശിൽ നിന്നുള്ള 18കാരി നികിത പോർവാളിന്. ഇന്നലെ നടന്ന താരനിബിഡമായ പരിപാടിയിലാണ് നികിത പോർവാളിനെ വിജയിയായി പ്രഖ്യാപിച്ചത്. മധ്യപ്രദേശിലെ ഉജ്ജയിനി സ്വദേശിയാണ് നികിത പോർവാൾ. ദാദ്ര-നഗർ ഹവേലി സ്വദേശിനി രേഖ പാണ്ഡെ, ഗുജറാത്തിൽ നിന്നുള്ള ആയുഷി ധോലാകിയ എന്നിവർ യഥാക്രമം ഒന്നും രണ്ടും റണ്ണേഴ്‌സപ്പായി. കിരീടത്തിനായി 30 മത്സരാർഥികളായിരുന്നു രംഗത്തുണ്ടായിരുന്നത്. നികിത പോർവാൾ ഇനി നടക്കാനിരിക്കുന്ന മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. സംഗീത […]
Read more

ഹരിയാന തെരഞ്ഞെടുപ്പി​ന്‍റെ ഫലം മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല ; ശരദ് പവാർ

ന്യൂഡൽഹി : ഹരിയാന തെരഞ്ഞെടുപ്പി​ന്‍റെ ഫലം അടുത്ത മാസം നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എൻ.സി.പി തലവൻ ശരദ് പവാർ. കേന്ദ്രഭരണ പ്രദേശം ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധ നേടിയതിനാൽ ജമ്മു കശ്മീർ തിരഞ്ഞെടുപ്പ് ഫലങ്ങൾ രാജ്യത്തി​ന്‍റെ വീക്ഷണകോണിൽ പ്രാധാന്യമർഹിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ ‘ലേഡി ഓഫ് ജസ്റ്റിസ്’ പ്രതിമ അനാച്ഛാദനം ചെയ്തതോടെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് പുതിയ ദിശ കാണിച്ചു. – പവാർ പറഞ്ഞു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ ഇൻഡ്യാ ബ്ലോക്കി​ന്‍റെ തന്ത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആ […]
Read more

ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ന്യത്തം ചെയ്യ്ത പതിമൂന്നുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

മധ്യപ്രദേശില്‍ ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ന്യത്തം ചെയ്യുന്നതിനിടെ പതിമൂന്നുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലെ സമര്‍ ബില്ലോറാണ് മരിച്ചത്. പ്രാദേശിക ആഘോഷത്തിന്റെ ഭാഗമായി സമറിന്റെ വീടിനടുത്ത് ഡിജെ പരിപാടി നടന്നിരുന്നു. പരിപാടിയില്‍ മറ്റുള്ളവര്‍ക്കൊപ്പം ഡാന്‍സ് ചെയ്യവെ സമര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സമര്‍ കുഴഞ്ഞുവീണത് ശ്രദ്ധിക്കാതെ മറ്റുള്ളവര്‍ ഡാന്‍സ് തുടര്‍ന്നു. തുടര്‍ന്ന് സമറിന്റെ മാതാവ് ജമുന ദേവി കരഞ്ഞുകൊണ്ട് മറ്റുള്ളവരോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. സമറിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നുവെന്നും എന്നാല്‍ ഇത് ഗുരുതരമായിരുന്നില്ലെന്നുമാണ് […]
Read more

പുണെയിൽ വന്‍തീപിടിത്തം

മഹാരാഷ്ട്ര : പുണെയിലെ ഘോർപാഡി പേത്ത് മേഖലയിൽ വന്‍തീപിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. അഞ്ച് വീടുകളും കടയും പൂര്‍ണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. മുകളിൽ തകര ഷെഡ് കൊണ്ടു നിർമിച്ച രണ്ടു നിലയുള്ള ഫ്ലാറ്റ് സമുച്ചയമാണ് അഗ്നിക്കിരയായത്. മുന്നറിയിപ്പ് ലഭിച്ചയുടൻ അഗ്നിശമന സേനയുടെ അഞ്ച് ഫയർ എൻജിനുകളും സംഭവസ്ഥലത്തേക്ക് എത്തിയിരുന്നു. അഗ്‌നിശമന സേനാംഗങ്ങൾ അതിവേഗം രക്ഷാപ്രവർത്തനം നടത്തിയാണ് തീ അണച്ചത്.തീപിടിത്തത്തിന്റെ യഥാർഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
Read more

ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന ഹരജി സുപ്രീംകോടതി പരിഗണിക്കും

ന്യൂഡൽഹി : പ്രത്യേക സമയപരിധിക്കുള്ളിൽ ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ഗോപാൽ ശങ്കരനാരായണൻ നൽകിയ ഹരജി പരിഗണിക്കാൻ സുപ്രീംകോടതി. എത്രയും വേഗം ഹരജി പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി തിരികെ നല്‍കണമെന്നും ഉടന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും 2023 ആഗസ്റ്റില്‍ സുപ്രീംകോടതി കേന്ദ്രത്തിന് കർശന നിർദേശം നൽകിയിരുന്നു. ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനാണ് മുഖ്യപരിഗണനയെന്ന് മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയും വ്യക്തമാക്കിയിരുന്നു. സർക്കാർ രൂപവത്കരിക്കുന്നതിന് മുമ്പുള്ള ആദ്യ ദൗത്യം ഇതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ജമ്മു കശ്മീരീന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer