Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ലോറൻസ് ബിഷ്ണോയിയെ വധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പാരിതോഷികം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: അധോലോക ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയെ വധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് 1,11,11,111 രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് കർണിസേന ദേശീയ അധ്യക്ഷൻ രാജ് ഷെഖാവത്ത്.

വീഡിയോ സന്ദേശത്തിലൂടെയാണ് പാരിതോഷിക പ്രഖ്യാപനം നടത്തിയത്. മയക്കുമരുന്ന് കേസിൽ ഗുജറാത്തിലെ സബർമതി ജയിലിലുള്ള ലോറൻസ് ബിഷ്‌ണോയി കൊലപാതകങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. ഇന്ത്യയിലുടനീളം ഗുണ്ട നെറ്റ് വർക്കുള്ള ബിഷ്ണോയ് പൊലീസിനും എന്നും തലവേദനയാണ്.

2023 ഡിസംബർ അഞ്ചിന് കർണിക സേന മുൻ തലവൻ സുഖ്ദേവ് സിങ് ജയ്പൂരിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചിരുന്നു. ഈ സംഭവത്തിന്റെ ഉത്തരവാദിത്വം ബിഷ്ണോയിയുടെ സംഘമാണ് ഏറ്റെടുത്തത്. ഇതാണ് കർണി സേനയെ പ്രസ്താവനക്ക് പ്രേരിപ്പിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix