Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രി

ഒമര്‍ അബ്ദുള്ളയെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി തീരുമാനിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് നിയമ സഭ കക്ഷി യോഗത്തിലാണ് തീരുമാനം. ഫറൂക്ക് അബ്ദുള്ളയാണ് ഒമര്‍ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്. രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാവുന്നത്. സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ പോരാടുമെന്നും ജയിലില്‍ കഴിയുന്ന നിരപരാധികളെ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പ്രതികരിച്ചിരുന്നു.
Read more

രത്തൻ ടാറ്റക്ക് ഭാരതരത്ന നൽകണമെന്ന് കേന്ദ്രസർക്കാറിനോട് മഹാരാഷ്ട്ര സർക്കാർ

മുംബൈ : ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്ന, വ്യവസായ പ്രമുഖനും മനുഷ്യസ്നേഹിയുമായ രത്തൻ ടാറ്റക്ക് മരണാനന്തര ബഹുമതിയായി നൽകണമെന്ന് കേന്ദ്രസർക്കാറിനോട് മഹാരാഷ്ട്ര സർക്കാർ. ഭാരത രത്നക്ക് ഏറ്റവും അർഹനാണ് രത്തൻടാറ്റ. എല്ലാവർക്കും പിന്തുടരാവുന്ന രീതിയിൽ അദ്ദേഹം പാദമുദ്രകൾ പതിപ്പിച്ചു.– ഗോയങ്ക പറഞ്ഞു. 1954 ജനുവരി രണ്ട് മുതലാണ് ഭാരതരത്ന നൽകാൻ ആരംഭിച്ചത്. കല, സാഹിത്യം, ശാസ്ത്രം, പൊതു സേവനം, കായികം തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്കാണ് ഭാരതരത്ന നൽകുക. 86ാം വയസിലാണ് മുംബൈയിലെ […]
Read more

രത്തൻ ടാറ്റയുടെ വിയോഗത്തോടെ തന്റെ ജീവിതം ശൂന്യമായി തോന്നുന്നു ; സുധ മൂർത്തി

മുംബൈ : രത്തന്‍ ടാറ്റ, വാക്കുകളില്‍ ഒതുക്കാന്‍ കഴിയാത്ത അത്ഭുത മനുഷ്യന്‍ എന്ന് പറഞ്ഞാലും അധികമാകില്ല. നവഭാരത ശില്പികളിലൊരാള്‍, വ്യാവസായിക ഇന്ത്യയെ കെട്ടിപ്പടുത്ത, ജീവിത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മനുഷ്യസ്‌നേഹി, സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി, ഇന്ത്യയില്‍ കാര്‍ നിര്‍മ്മാണ രംഗത്ത് സമാനതകളില്ലാത്ത വിപ്ലവം സൃഷ്ടിച്ച വ്യക്തി, തന്റെ സമ്പത്തിന്റെ ഒരു വലിയശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ച നിസ്വാര്‍ത്ഥ ജീവിതം, ഇതൊക്കെതന്നെയായിരുന്നു ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയെ ജനപ്രിയനാക്കിയത്. 2000-ത്തില്‍ പത്മഭൂഷണും 2008-ല്‍ പത്മവിഭൂഷണും നേടിയ ടാറ്റ […]
Read more

അമ്മയുടെ രോഗം ഭേദമാകാന്‍ കുഞ്ഞിനെ ബലി നല്‍കി ദമ്പതികള്‍

ലഖ്നോ : ഉത്തര്‍പ്രദേശ് മുസഫര്‍ നഗറിലെ ബെല്‍ദ ഗ്രാമത്തില്‍ അമ്മയുടെ രോഗ ശാന്തിക്കായി പിഞ്ചു കുഞ്ഞിനെ ബലി നൽകി ദമ്പതികൾ. സംഭവത്തിൽ കുട്ടിയുടെ അമ്മ മമത, അച്ഛൻ ഗോപാല്‍ കശ്യപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ദീർഘനാളായി അസുഖബാധിതയായിരുന്ന കുട്ടിയുടെ അമ്മയുടെ രോഗം ഭേദമാകാന്‍ കുട്ടിയെ ബലിനല്‍കാം എന്ന് മന്ത്രവാദിയോട് നിര്‍ദേശിക്കുകയായിരുന്നു. തുടർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചതായും ദമ്പതികൾ പറഞ്ഞതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ആദിത്യ ബന്‍സാല്‍ പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം […]
Read more

പി ടി ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം. ഐ ഒ എയുടെ ഭരണഘടന ഉഷ ലംഘിച്ചതായാണ് പ്രധാന ആരോപണം. ഇതിന് പുറമേ കായിക മേഖലയെ തകര്‍ക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉഷ ചെയ്തതായും ഒളിമ്പിക് അസോസിയേഷന്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആരോപിക്കുന്നു. പതിനഞ്ചംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ 12 പേര്‍ പി ടി ഉഷക്ക് എതിരാണ്. ഈ മാസം 25 ന് ചേരുന്ന പ്രത്യേക ഐ ഒ എ യോഗത്തില്‍ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യും. […]
Read more

ലോക വ്യാവസായിക മേഖലയിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ രത്തന്‍ ടാറ്റയ്ക്ക് വിട

പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തന്‍ ടാറ്റ അന്തരിച്ചു. 87 വയസ്സായിരുന്നു. അസുഖ ബാധിതനായി മുംബൈയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ലോക വ്യാവസായിക മേഖലയിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ വ്യാവസായിക പ്രമുഖൻ കൂടിയാണ് അദ്ദേഹം. നഷ്ടത്തിലേക്ക് കൂപ്പുകുത്താൻ തുടങ്ങിയ ടാറ്റ ഗ്രൂപ്പിലെ പല കമ്പനികളെയും ലാഭത്തിലാക്കിയത് രത്തൻ ടാറ്റയുടെ കീഴിലാണ്. രാജ്യം അദ്ദേഹത്തെ പത്മവിഭൂഷനും പത്മഭൂഷനും നൽകി ആദരിച്ചിട്ടുണ്ട്. രത്തന്‍ ടാറ്റയുടെ മരണം അഗാധമായ നഷ്ടമാണെന്ന് ടാറ്റാ ഗ്രൂപ്പ്. രത്തന്‍ ടാറ്റയുടെ സംഭാവനകള്‍ ടാറ്റ ഗ്രൂപ്പിന്റെ മാത്രമല്ല […]
Read more

18 വയസ്സുള്ള പെൺകുട്ടിയെ മദ്യം കലർത്തി കൂട്ടബലാത്സംഗം ചെയ്ത 31 കാരൻ അറസ്റ്റിൽ

മുംബൈ : ബാന്ദ്രയിൽ 18 വയസ്സുള്ള പെൺകുട്ടിയെ മദ്യം കലർത്തി കൂട്ടബലാത്സംഗം ചെയ്ത 31 കാരൻ അറസ്റ്റിൽ. ഇരയെ അമ്മാവൻ്റെ വീട്ടിൽ ഇറക്കിവിടാമെന്ന് ഉറപ്പുനൽകി പ്രതികളിലൊരാൾ കാറിൽ കൂട്ടികൊണ്ടുപോവുകയായിരുന്നു. കാറിൽ വച്ച് ഇരയെ മയക്കുമരുന്ന് കലർത്തിയ പാനീയം കുടിപ്പിക്കുകയും ബോധരഹിതയായ പെൺകുട്ടിയെ ഇരുവരും ചേർന്ന് ബലാത്സംഗം ചെയ്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് പരാതി നൽകിയാൽ കൊല്ലുമെന്ന് പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഒളിവിൽ പോയ മറ്റൊരു പ്രതിക്കു വേണ്ടി പൊലീസ് തിരച്ചിൽ നടത്തുകയാണ്.
Read more

മൂന്ന് ലക്ഷം രൂപ വിലവരുന്ന സവാള മോഷ്ടിച്ച മൂന്നംഗ സംഘം പിടിയില്‍

രാജ്കോട്ട്: 8,000 കിലോഗ്രാം സവാള മോഷ്ടിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. മൂന്ന് ലക്ഷം രൂപ വിലവരുന്ന സവാളയാണ് മൂന്നംഗ സംഘം മോഷ്ടിച്ചത്. 33 വയസുള്ള കര്‍ഷകന്‍ സാബിര്‍ഹുസൈന്‍ ഷെര്‍സിയ, 30 കാരനായ വ്യാപാരി ജാബിര്‍ ബാദി, 45 കാരനായ ഡ്രൈവറും കര്‍ഷകനുമായ നസ്‌റുദ്ദീന്‍ ബാദി എന്നിവരാണ് സവാള മോഷണം നടത്തിയത്. വാങ്കനീര്‍ സിറ്റി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. മോഷ്ടിച്ച സവാള വില്‍ക്കാന്‍ വാങ്കനീര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന പ്രതികളെ വാങ്കനീര്‍ അമര്‍സര്‍ ക്രോസിന് സമീപം വെച്ച് പിടികൂടുകയായിരുന്നു. […]
Read more

ഭീകരർ തട്ടക്കൊണ്ടുപോയ ടെറിട്ടോറിയൽ ആർമിയിലെ സൈനികന്‍റെ മൃദദേഹം കണ്ടെത്തി

ശ്രീനഗർ : ജമ്മുകശ്മീരിലെ അനന്ത്നാഗിൽ ഭീകരർ തട്ടക്കൊണ്ടുപോയ ടെറിട്ടോറിയൽ ആർമിയിലെ സൈനികനായ ഹിലാൽ അഹ്മദ് ഭട്ടിന്‍റെ മൃദദേഹം കണ്ടെത്തി. ചൊവ്വാഴ്ച മുതലാണ് ഹിലാലിനെ അനന്ത്നാഗിലെ സങ്ക്‍ലൻ മേഖലയിൽ നിന്ന് കാണാതായത്. മൃതദേഹത്തിൽ വെടിയുണ്ടകളും കണ്ടെത്തി. വ്യാപക തിരിച്ചിലിലാണ് വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സൈനികനെ ക​ണ്ടെത്താനായി ഇന്ത്യൻ ആർമിയും ജമ്മുകശ്മീർ പൊലീസും തിരച്ചിൽ ശക്തമാക്കിയിരുന്നു. മൃതദേഹം ഉടൻ ആശുപത്രിയിലേക്ക് മാറ്റി. രണ്ടുസൈനികരെ തട്ടിക്കൊണ്ടുപോകാനാണ് ഭീകരർ ശ്രമിച്ചത്. എന്നാൽ ഒരാൾ ഭീകരരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് തിരിച്ചെത്തിയിരുന്നു. ഇക്കഴിഞ്ഞ […]
Read more

പ്രമുഖ വ്യവസായി മുംതാസ് അലിയുടെ മരണം; മലയാളി ദമ്പതികള്‍ പിടിയില്‍

പ്രമുഖ വ്യവസായി ബി എം മുംതാസ് അലിയുടെ ആത്മഹത്യയെ തുടര്‍ന്നുളള അന്വേഷണം മലയാളി ദമ്പതികളിലേയ്ക്ക്. മുംതാസ് അലിയുടെ സഹോദരന്‍ ഹൈദര്‍ അലി നല്‍കിയ പരാതിയിലാണ് പ്രതികള്‍ പിടിയിലാവുന്നത്. റഹ്‌മത്ത്, ഭര്‍ത്താവ് ഷുഹൈബ് എന്നിവരെ ദക്ഷിണ ബണ്ട്വാളില്‍ നിന്ന് കാവൂര്‍ പൊലീസാണ് അറസ്റ്റു ചെയ്തത്. മുംതാസ് അലിയെ നഗ്‌ന ദൃശ്യങ്ങള്‍ കാണിച്ച് സംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുതാംസ് അലിയില്‍ നിന്ന് 50 ലക്ഷം തട്ടിയെടുത്ത പ്രതികള്‍ വീണ്ടും പണം ആവശ്യപ്പെട്ടിരുന്നതായി സഹോദരന്റെ പരാതിയില്‍ പറയുന്നു. പാരതിയില്‍ പറയുന്നത് […]
Read more

Recent News

Advertisement
WhiteswanTV Footer