Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഭീകരർ തട്ടക്കൊണ്ടുപോയ ടെറിട്ടോറിയൽ ആർമിയിലെ സൈനികന്‍റെ മൃദദേഹം കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശ്രീനഗർ : ജമ്മുകശ്മീരിലെ അനന്ത്നാഗിൽ ഭീകരർ തട്ടക്കൊണ്ടുപോയ ടെറിട്ടോറിയൽ ആർമിയിലെ സൈനികനായ ഹിലാൽ അഹ്മദ് ഭട്ടിന്‍റെ മൃദദേഹം കണ്ടെത്തി. ചൊവ്വാഴ്ച മുതലാണ് ഹിലാലിനെ അനന്ത്നാഗിലെ സങ്ക്‍ലൻ മേഖലയിൽ നിന്ന് കാണാതായത്. മൃതദേഹത്തിൽ വെടിയുണ്ടകളും കണ്ടെത്തി.

വ്യാപക തിരിച്ചിലിലാണ് വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സൈനികനെ ക​ണ്ടെത്താനായി ഇന്ത്യൻ ആർമിയും ജമ്മുകശ്മീർ പൊലീസും തിരച്ചിൽ ശക്തമാക്കിയിരുന്നു. മൃതദേഹം ഉടൻ ആശുപത്രിയിലേക്ക് മാറ്റി. രണ്ടുസൈനികരെ തട്ടിക്കൊണ്ടുപോകാനാണ് ഭീകരർ ശ്രമിച്ചത്. എന്നാൽ ഒരാൾ ഭീകരരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് തിരിച്ചെത്തിയിരുന്നു.

ഇക്കഴിഞ്ഞ ആഗസ്റ്റിലും കശ്മീരിലെ കുൽഗാമിൽ നിന്ന് ഒരു സൈനികനെ കാണാതായിരുന്നു. പൊലീസ് നടത്തിയ തിരിച്ചിലിൽ ഇദ്ദേഹത്തെ പിന്നീട് കണ്ടെത്തി. ഭക്ഷണസാധനങ്ങൾ വാങ്ങാനായി കാറിൽ വീട്ടിൽ നിന്നിറങ്ങിയ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. കാർ വഴിയരികിൽ ഉപക്ഷേിച്ച നിലയിൽ കണ്ടെത്തി. കാറിൽ രക്തം കണ്ടെത്തിയത് സംശയത്തിനിടയാക്കുകയും ചെയ്തു.

എട്ടുവർഷത്തിനിടെ കശ്മീരിന്റെ വിവിധ ഭാഗങ്ങളിലായി ഭീകരർ അഞ്ചിലേറെ സൈനികരെ തട്ടിക്കൊണ്ടുപോവുകയോ കൊലപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix