Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

നീറ്റ് പരീക്ഷ തത്ക്കാലം റദ്ദാക്കില്ല,കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കും:ധര്‍മ്മേന്ദ്ര പ്രധാന്‍

പരീക്ഷ ക്രമക്കേട് വിവാദത്തിനിടെ നീറ്റ് പരീക്ഷ തത്ക്കാലം റദ്ദാക്കില്ലെന്ന പ്രഖ്യാപനവുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും ക്രമക്കേടിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും തുടര്‍ നടപടികള്‍ക്കുമായി സര്‍ക്കാര്‍ ഉന്നത സമിതി രൂപീകരിക്കും.നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ പ്രവര്‍ത്തനം,പരീക്ഷാ ക്രമീകരണങ്ങള്‍, സുതാര്യത, സുരക്ഷാ പ്രോട്ടോകോള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിന് സമിതി മേല്‍നോട്ടം വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് ബിഹാര്‍ സര്‍ക്കാരുമായി സംസാരിച്ചിട്ടുണ്ടെന്ന് […]
Read more

കളളാക്കുറിച്ചി വിഷമദ്യ ദുരന്തം; മരണസംഖ്യ ഉയരുന്നു

ചെന്നൈ:കള്ളാക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു.ദുരന്തത്തില്‍ ഇതുവരെ 34 പേര്‍ മരണമടഞ്ഞു.80ലധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്.ഇതില്‍ 14 പേരുടെ നില ഗുരുതരമാണ്.ചൊവ്വാഴ്ച്ച വൈകിട്ടോടെയാണ് തമിഴ്നാട് കള്ളക്കുറിച്ചിയില്‍ വിഷമദ്യദുരന്തമുണ്ടാവുന്നത്.മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഡോക്ടര്‍മാരുടെ പാനല്‍ ഉടന്‍ കൈമാറും. മുഖ്യമന്ത്രി എംകെ സ്റ്റാലിനും മന്ത്രി ഉദയനിധി സ്റ്റാലിനും കള്ളാക്കുറിച്ചി സന്ദര്‍ശിക്കും. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലിലെടുക്കുകയും നിയമവിരുദ്ധമായി സൂക്ഷിച്ച 200 ലിറ്റര്‍ മദ്യം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.മദ്യവില്‍പ്പന നടത്തിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ […]
Read more

വിമാനത്താവളങ്ങളിലെ വ്യാജ ബോംബ് ഭീഷണി: സന്ദേശം അയക്കുന്നവർക്ക് അഞ്ചുവർഷം യാത്രാവിലക്ക്‌

വിമാനങ്ങൾക്കും വിമാനത്താവളങ്ങൾക്കും നേരേയുള്ള വ്യാജ ബോംബ് ഭീഷണി വർധിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥരെ വലയ്ക്കുന്നു. ഇതേത്തുടർന്ന് നടത്തേണ്ട അധിക പരിശോധനകൾ വിമാനങ്ങൾ വൈകാനുമിടയാക്കുന്നു.ഈ പശ്ചാത്തലത്തിൽ വ്യാജ ഭീഷണിക്കാരെ കണ്ടെത്തി കർശനനടപടികളെടുക്കാൻ തയ്യാറെടുക്കുകയാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്.). ഇത്തരക്കാർക്ക് അഞ്ചുവർഷത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്താനാണ് ആലോചന. അടുത്തിടെ വിമാനത്താവളങ്ങൾക്കും വിമാനങ്ങൾക്കും വ്യാജ ബോംബ് ഭീഷണികൾ കൂടിയിട്ടുണ്ട്.പോലീസ് കണ്ടെത്തുമോയെന്നറിയാൻ തമാശയ്ക്ക് ഭീഷണിമുഴക്കിയ പതിമ്മൂന്നുകാരനെ ഏതാനും ദിവസംമുമ്പ് ഡൽഹി പോലീസ് പിടികൂടിയിരുന്നു. ചൊവ്വാഴ്ച മാത്രം രാജ്യത്താകെ 41 വിമാനത്താവളങ്ങളിൽ ഇത്തരം […]
Read more

ഓപസ് പ്രൈം ബിഎല്‍ഡിസി ഫാന്‍ അവതരിപ്പിച്ച് ഗോള്‍ഡ്മെഡല്‍ ഇലക്ട്രിക്കല്‍സ്

കൊച്ചി:ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍ ഗുഡ്സ് (എഫ്എംഇജി) കമ്പനികളിലൊന്നായ ഗോള്‍ഡ്മെഡല്‍ ഇലക്ട്രിക്കല്‍സ് ഓപസ് പ്രൈം ബിഎല്‍ഡിസി ഫാന്‍ അവതരിപ്പിച്ചു. ഈ പുതിയ സൂപ്പര്‍ ഡെക്കറേറ്റീവ് സീലിംഗ് ഫാന്‍ ആധുനികതക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം 28 വാട്ട് ബിഎല്‍ഡിസി കോപ്പര്‍ മോട്ടോര്‍ മികച്ച പ്രകടനവും ഉറപ്പാക്കുന്നു. ഓപസ് പ്രൈം ബിഎല്‍ഡിസി ഫാനിലെ ബിഎല്‍ഡിസി സാങ്കേതികവിദ്യ സാധാരണ ഫാനുകളേക്കാള്‍ 40 ശതമാനം കൂടുതല്‍ മികച്ച പ്രകടനം ഉറപ്പാക്കുന്നു. ഇതിന്‍റെ മികച്ച മോട്ടോര്‍ രൂപകല്‍പന കുറഞ്ഞ വോള്‍ട്ടേജില്‍ പോലും കൂടുതല്‍ കാറ്റ് നല്‍കുന്നു. ആന്‍റി-ഡസ്റ്റ് […]
Read more

യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി വിദ്യാഭ്യാസ മന്ത്രാലയം

നീറ്റ് പരീക്ഷയ്ക്ക് പിന്നാലെ നെറ്റ് പരീക്ഷയിലും ക്രമക്കേട് കണ്ടെത്തിയതിൽ വൻ വിവാദം.പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.9 ലക്ഷത്തോളം വിദ്യാർത്ഥികൾ ചൊവ്വാഴ്ച നെറ്റ് പരീക്ഷ എഴുതി എന്നാണ് കണക്ക്. രണ്ട് ഷിഫ്റ്റുകളിൽ ആയാണ് പരീക്ഷ നടത്തിയിരുന്നത്.ക്രമക്കേട് നടന്നുവെന്ന നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് വിഭാഗത്തിൻ്റെ വിവരപ്രകാരമാണ് വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷ റദ്ദാക്കിയത്. സംഭവത്തിൽ സിബിഐ അന്വേഷണത്തിനും നിർദ്ദേശമുണ്ട്. പരീക്ഷ പിന്നീട് നടത്തുമെന്നാണ് അറിയിപ്പ്. അതേസമയം നീറ്റ് പരീക്ഷ ക്രമക്കേടിൽ രാജ്യവ്യാപകമായി പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങി […]
Read more

ആമസോണില്‍ ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്യ്ത പാക്കേജില്‍ പാമ്പ്‌

ബെംഗളൂരുവിലെ ദമ്പതികൾ ഞായറാഴ്ച ആമസോണിൽ ഓൺലൈനായി ഓർഡർ ചെയ്ത പാക്കേജിൽ പാമ്പിനെ കണ്ടെത്തി.സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാരായ ദമ്പതികൾ ഓൺലൈനിൽ ഒരു എക്‌സ്‌ബോക്‌സ് കൺട്രോളറാണ് ഓർഡർ ചെയ്‌തത്.എന്നാൽ പാക്കേജിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ട് ഇവർ ഞെട്ടി.വിഷമുള്ള പാമ്പ് ഭാഗ്യവശാൽ പാക്കേജിംഗ് ടേപ്പിൽ കുടുങ്ങിയതിനാൽ അപകടമുണ്ടായില്ല.ദമ്പതികൾ ഇതിൻ്റെ ഒരു വീഡിയോ റെക്കോർഡ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ അത് പങ്കുവെക്കുകയും ചെയ്തു
Read more

ആധാർ എൻറോൾ ചെയ്യുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനും പുതിയ മാർഗനിർദേശങ്ങൾ

ആധാർ കാർഡുകൾ എൻറോൾ ചെയ്യുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമുള്ള പുതിയ മാർഗനിർദേശങ്ങൾ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ആധാർ കാർഡ് എൻറോൾ ചെയ്യുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനും പ്രവാസികൾക്കും അല്ലാത്തവർക്കും  പ്രത്യേക ഫോമുകൾ അതോറിറ്റി നൽകിയിട്ടുണ്ട്. യുഐഡിഎഐ പറയുന്നതനുസരിച്ച്, ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യുന്നതിനും എൻറോൾ ചെയ്യുന്നതിനുമുള്ള മുഴുവൻ പ്രക്രിയയും എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. പുതിയ നിയമങ്ങൾ അനുസരിച്ച്, ഏറ്റവും അടുത്തുള്ള ആധാർ സേവാ കേന്ദ്രം സന്ദർശിച്ചോ അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ […]
Read more

റിസർവേഷനില്ലാതെ കയറിയാൽ കുടുങ്ങും; പരിശോധന കർശനമാക്കി

ട്രെയിനുകളിൽ ജനറൽ ടിക്കറ്റ് യാത്രക്കാർ റിസർവേഷൻ കോച്ചുകൾ കൈയേറുന്ന പരാതി കൂടിയതോടെ പരിശോധന കർശനമാക്കി പാലക്കാട് ഡിവിഷൻ. തിരക്ക് കൂടുതലുള്ളതും നിരന്തരം പരാതികൾ ഉയരുന്നതുമായ ട്രെയിനുകളിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെയും (ആർപിഎഫ്) വാണിജ്യ വിഭാഗത്തിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംയുക്ത ടീമുകൾ കർശന പരിശോധന ആരംഭിച്ചു. യാത്രക്കാരുടെ സുരക്ഷ, സൗകര്യം എന്നിവ ഉറപ്പുവരുത്തുന്നതിനാണ് പരിശോധ കർശനമാക്കിയതെന്ന് റെയിൽവേ അറിയിച്ചു. തിരുവനന്തപുരം സെൻട്രൽ- മുംബൈ എൽടിടി നേത്രാവതി എക്‌സ്പ്രസ്, മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ മെയിൽ, മംഗളൂരു സെൻട്രൽ-ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് […]
Read more

പാവോ നുര്‍മി ഗെയിംസ്;നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

ഫിന്‍ലന്‍ഡ്:2024 പാവോ നുര്‍മി ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. 85.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ഒന്നാമതെത്തിയത്.ജാവലിന്‍ ത്രോയില്‍ മുന്‍നിര താരങ്ങളെല്ലാം പങ്കെടുക്കുന്ന ഫിന്‍ലന്‍ഡിലെ ഏറ്റവും മികച്ച ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരമാണിത്.2022ലെ പാവോ നൂര്‍മി ഗെയിംസില്‍ 89.30 മീറ്റര്‍ ദൂരം എറിഞ്ഞ് നീരജ് വെള്ളി സ്വന്തമാക്കിയിരുന്നു.എന്നാല്‍ കഴിഞ്ഞ വര്‍ഷം ഗെയിംസില്‍ പരിക്ക് മൂലം നീരജ് മത്സരിച്ചിരുന്നില്ല. ഇന്ത്യയുടെ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവായ നീരജിന്റെ ഈ വര്‍ഷത്തെ മൂന്നാമത്തെ മത്സരമാണിത്.ദോഹ ഡയമണ്ട് ലീഗിനും […]
Read more

പാക്കിസ്ഥാനേക്കാള്‍ കൂടുതല്‍ അണുവായുധങ്ങള്‍ ഇന്ത്യയ്ക്ക്;ആയുധശേഖരം ഉയര്‍ത്തി ചൈനയും

അണുവായുധ ശേഖരത്തില്‍ ഇന്ത്യ പാക്കിസ്ഥാന് തൊട്ടുമുന്നിലെന്ന് റിപ്പോര്‍ട്ട്.പാക്കിസ്ഥാന്റെ കൈവശമുള്ള അണുവായുധങ്ങളുടെ എണ്ണം 170 ആണ്.ഇന്ത്യയുടേത് 172.യുഎസ്, റഷ്യ, യുകെ, ഫ്രാന്‍സ്, ചൈന, ഇന്ത്യ, പാക്കിസ്ഥാന്‍, ഉത്തര കൊറിയ, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങള്‍ അണുവായുധശേഖരം നവീകരിക്കുന്നുണ്ടെന്നും സ്റ്റോക്കോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എസ്‌ഐപിആര്‍ഐ) റിപ്പോര്‍ട്ടില്‍ പറയുന്നു. ദീര്‍ഘദൂര ആയുധങ്ങള്‍ നിര്‍മിക്കുന്നതിലാണ് ഇന്ത്യയുടെ ശ്രദ്ധയെന്നും എസ്‌ഐപിആര്‍ഐ പറയുന്നു. ചൈനയിലെ ലക്ഷ്യങ്ങള്‍ വരെ എത്തുന്ന ദീര്‍ഘദൂര ആയുധങ്ങള്‍ നിര്‍മിക്കുകയാണ് ഇന്ത്യയുടെ നീക്കം.2023ല്‍ ചൈനയുടെ ആണവശേഖരത്തിന്റെ എണ്ണം 410 ആയിരുന്നു. ഇപ്പോഴത് […]
Read more

Recent News

Advertisement
WhiteswanTV Footer