Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

”രാജയും രാജുവും” ഒന്നിക്കുമോ?

അനുഷ എൻ.എസ് ബാഹുബലി ദി ബി​ഗിനിം​ഗ് എന്ന ബ്രഹ്മാണ്ഡ ചിത്രം കൊണ്ട് ഇന്ത്യൻ പ്രേക്ഷകരുടെ എല്ലാം ഹീറോ ആയി മാറിയ സംവിധായകനാണ് എസ്.എസ്.രാജമൗലി. ബാഹുബലി എന്ന ചിത്രത്തോടൊപ്പം അതിൽ അഭിനയിച്ച അഭിനേതാക്കാളേക്കാളുപരി പ്രേക്ഷകർ കൂട്ടിവായിക്കാനാ​ഗ്രഹിക്കുന്ന പേരാണ് അദ്ദേഹത്തിൻ്റേതെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കും. ബാഹുബലിക്കിപ്പുറം ഒറ്റ ചിത്രം മാത്രമേ അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ എത്തിയിട്ടുള്ളൂ. 2022 ല്‍ പുറത്തെത്തിയ ആര്‍ആര്‍ആര്‍. സിനിമാലോകത്ത് ഒരു ഇടിമുഴക്കമായി എത്തിയ RRR എന്ന സിനിമ ഓസ്ക്കാർ പുരസ്ക്കാരമടക്കി നേടിയിരുന്നു. ഇപ്പോഴിതാ പേരിട്ടിട്ടില്ലാത്ത ഏറ്റവും വുതിയ […]
Read more

മോദി റഷ്യ-യുക്രൈൻ യുദ്ധം രണ്ട്‌ മണിക്കൂർ നിർത്തിവെപ്പിച്ചു, മറ്റാർക്കും സാധിച്ചിട്ടില്ല- ഷിന്ദേ

മുംബൈ: റഷ്യ – യുക്രൈന്‍ യുദ്ധം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് രണ്ട് മണിക്കൂര്‍ നിര്‍ത്തിവെപ്പിച്ചുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ. യുക്രൈനില്‍നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ രക്ഷപ്പെടുത്താനാണ് മോദി ഇങ്ങനെ ചെയ്തതെന്നും നിയമസഭയില്‍ ഷിന്ദേ അവകാശപ്പെട്ടു.ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിക്കും ഒരു യുദ്ധം നിര്‍ത്തിവെപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, പ്രധാനമന്ത്രി മോദി റഷ്യ – യുക്രൈന്‍ യുദ്ധം രണ്ട് മണിക്കൂര്‍ നിര്‍ത്തിവെപ്പിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തുന്നത് ഉറപ്പാക്കി. യുക്രൈനെ റഷ്യ ആക്രമിച്ചപ്പോള്‍ നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് അവിടെ കുടുങ്ങിയത്. […]
Read more

മതപരിവര്‍ത്തനം തടഞ്ഞില്ലെങ്കില്‍ രാജ്യത്തെ ന്യൂനപക്ഷം ഭൂരിപക്ഷമായി മാറും;അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്:മതസംഘടനകള്‍ നടത്തുന്ന മതപരിവര്‍ത്തനം ഉടന്‍ തടഞ്ഞില്ലെങ്കില്‍ രാജ്യത്തെ ന്യൂനപക്ഷം ഭൂരിപക്ഷമായി മാറുമെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം.ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കൈലാഷ് എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.രാംകാലി പ്രജാപതി എന്നയാളാണ് പരാതി നല്‍കിയത്. മതപരിവര്‍ത്തനം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ ഭൂരിപക്ഷ വിഭാഗം ന്യൂനപക്ഷമാകുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.ഭരണഘടനയുടെ 25ാം അനുച്ഛേദം മതപ്രചാരണത്തിന് സ്വാതന്ത്രം നല്‍കുന്നുണ്ടെങ്കിലും മതപരിവര്‍ത്തനത്തിന് നല്‍കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഉത്തര്‍പ്രദേശില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
Read more

പുതിയ 2 കോച്ചുകളുമായി പരശുറാം എക്സ്രപ്രസ് ഇന്ന് മുതല്‍ കന്യാകുമാരി വരെ

മംഗളൂരു- നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് ഇന്ന് മുതല്‍ കന്യാകുമാരി വരെ സര്‍വീസ് നടത്തും.മലബാര്‍ മേഖലയിലെ തിരക്കിനു പരിഹാരമായി ട്രെയിനില്‍ കോച്ച് കൂട്ടുന്നതിന്റെ ഭാഗമായാണു കന്യാകുമാരിയിലേക്ക് നീട്ടിയത്.21ന് പകരം 23 കോച്ചുകളുമായാണ് ഇന്ന് മുതല്‍ സര്‍വീസ് നടത്തുക.2 ജനറല്‍ കോച്ചുകളാണു കൂട്ടിയത്.
Read more

അഭിമാന നിമിഷം, സൂര്യന് ചുറ്റും ആദ്യ റൗണ്ട് പൂർത്തിയാക്കി ആദിത്യ എൽ1

സൂര്യനെക്കുറിച്ച് പഠിക്കാൻ ഇന്ത്യ വിക്ഷേപിച്ച ആദിത്യ-എൽ1, സൂര്യന്റെയും ഭൂമിയുടെയും ഇടയിലെ എൽ1 ലഗ്രാൻജിയൻ പോയിൻ്റിന് ചുറ്റുമുള്ള ആദ്യത്തെ ഹാലോ ഭ്രമണപഥം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. 2023 സെപ്തംബർ രണ്ടിനാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്. 2024 ജനുവരി 6-നാണ് പേടകം ഭ്രമണപഥത്തിൽ എത്തിയത്. സൂര്യനെ പഠിക്കാൻ രൂപകൽപ്പന ചെയ്‌ത ആദിത്യ-എൽ1 ദൗത്യം, എൽ1 പോയിൻ്റിന് ചുറ്റും ഭ്രമണപഥം പൂർത്തിയാക്കാൻ ഏകദേശം 178 ദിവസമെടുത്തുവെന്ന് ഐഎസ്ആർഒ അറിയിച്ചു. ആദ്യത്തെ ഭ്രമണപഥം പൂർത്തിയാക്കിയെങ്കിലും പേടകം ഉദ്ദേശിച്ച പാതയിൽ നിന്ന് വ്യതിചലിക്കാൻ […]
Read more

സൽമാൻ ഖാനെതിരായ വധശ്രമത്തിൽ നടന്നത് വൻആസൂത്രണം

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഏപ്രില്‍ 14-ന് നടന്റെ വീടിന് മുന്നില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട സംഭവത്തിലാണ് അഞ്ച് പ്രതികള്‍ക്കെതിരേ വിവിധ വകുപ്പുകള്‍ ചുമത്തി കുറ്റപത്രം നല്‍കിയത്. കേസില്‍ അറസ്റ്റിലായ പ്രതികളെല്ലാം കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തില്‍പ്പെട്ടവരാണ്. ഏപ്രില്‍ 14-നാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വീടിന് മുന്നില്‍നിന്ന് വെടിയുതിര്‍ത്തത്. ഇതിനുപിന്നാലെയാണ് ലോറന്‍സ് ബിഷ്‌ണോയിയാണ് വെടിവെപ്പ് ആസൂത്രണംചെയ്തതെന്നും നടനെ കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്നും വ്യക്തമായത്. തുടര്‍ന്ന് […]
Read more

2000 രൂപ നോട്ടുകൾ കൈയിലുള്ളവർക്ക് ആർബിഐയുടെ അറിയിപ്പ്

വിനിമയത്തിൽ നിന്ന് പിൻവലിച്ച രണ്ടായിരത്തിന്‍റെ 97.87 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. ജൂൺ 28 വരെയുള്ള കണക്ക് പ്രകാരം ഇനി തിരിച്ചെത്താനുള്ളത് 7,581 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ്.രണ്ടായിരം രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്നും ആർബിഐ അറിയിച്ചു. കഴിഞ്ഞവർഷം മെയിൽ നോട്ട് പിൻവലിക്കുന്ന ഘട്ടത്തിൽ 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിനിമയത്തിൽ ഉണ്ടായിരുന്നത്. 2023 ഒക്‌ടോബർ ഏഴ് വരെ രാജ്യത്തുടനീളമുള്ള എല്ലാ ബാങ്ക് ശാഖകളിലും 2,000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റാനോ ഉള്ള ഓപ്ഷൻ […]
Read more

ഡി കെ ശിവകുമാറിനെതിരെ ആഭിചാരപൂജ നടത്തിയത് സിദ്ദരാമയ്യയോ ?

രാജേഷ് തില്ലങ്കേരി കര്‍ണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡി കെ ശിവകുമാര്‍ കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് ഒരു വലിയൊരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.കേരളത്തിലെ രാജരാജേശ്വരീ ക്ഷേത്രത്തില്‍ മൃഗബലിയും ചില ആഭിചാര പൂജകളും നടത്തിയെന്നായിരുന്നു ആരോപണം.തന്നെ അധികാര സ്ഥാനത്തുനിന്നും പുറത്താക്കാനായാണ് ഈ നീക്കമെന്നാണ് അന്ന് ഡി കെ ആരോപിച്ചിരുന്നത്.കേരളത്തില്‍ എവിടെയാണ് ഈ ആഭിചാര ക്രിയകള്‍ നടത്തിയതെന്ന് ഡി കെ വ്യക്തമാക്കിയിരുന്നില്ല.ആരാണ് ഈ പൂജകള്‍ക്ക് പിന്നിലെന്നും ഡി കെ പറഞ്ഞിരുന്നില്ല.എന്നാല്‍ കര്‍ണ്ണാടകയിലും കേരളത്തിലും ഡി കെയുടെ ആരോപണം കത്തിപ്പിടിച്ചു. […]
Read more

5 വർഷത്തെ പ്രണയം വിവാഹദിവസം കാമുകൻ മുങ്ങി; വനിതാ ഡോക്ടര്‍ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി

പട്‌ന: ബിഹാറിലെ സരണ്‍ ജില്ലയിൽ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന് വനിതാ ഡോക്ടര്‍ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി.25-കാരിയായ വനിതാ ഡോക്ടറാണ് കാമുകനെ ക്രൂരമായി ആക്രമിച്ചത്. പരിക്കേറ്റ യുവാവിനെ പട്‌ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ മഥൗര ബ്ലോക്കിലെ വാര്‍ഡ് കൗണ്‍സിലറായ യുവാവാണ് കാമുകിയുടെ ആക്രമണത്തിനിരയായത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി യുവാവുമായി അടുപ്പത്തിലാണെന്നായിരുന്നു വനിതാ ഡോക്ടറുടെ മൊഴി. എന്നാല്‍, വിവാഹത്തിന് നിര്‍ബന്ധിച്ചപ്പോള്‍ യുവാവ് ഇതിന് വിസമ്മതിച്ചു. ഒടുവില്‍ കോടതിയില്‍ രജിസ്റ്റര്‍ വിവാഹം നടത്താമെന്ന് […]
Read more

പാസ്പോട്ടിനും രക്ഷയില്ല : കണ്ണൂർ വിമാനത്താവളത്തിൽ പിടിച്ചത് 87ലക്ഷത്തിന്റെ സ്വർണം

മട്ടന്നൂർ: ​രാജ്യത്ത് സ്വർണ്ണ കള്ളക്കടത്തുകൾ പല രീതിയിലാണ് നടക്കുന്നത്.കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്തുന്നതിന് നൂതന വഴികൾ തേടി സ്വർണക്കടത്ത് സംഘങ്ങൾ. പാസ്പോർട്ടിന്റെ രൂപത്തിലാക്കിയ സ്വർണമാണ് ശനിയാഴ്ച ഷാർജയിൽനിന്നെത്തിയ യാത്രക്കാരനിൽനിന്ന് പിടിച്ചത്.സ്വർണമിശ്രിതം പോളിത്തീൻ കവറിൽ പാസ്പോർട്ടിന്റെ ആകൃതിയിലാക്കി ഇയാൾ ധരിച്ച പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കാസർകോട് പടന്ന സ്വദേശി കൊവ്വൽവീട്ടിൽ സ്വർണമിശ്രിതം പോളിത്തീൻ കവറിൽ പാസ്പോർട്ടിന്റെ ആകൃതിയിലാക്കി ഇയാൾ ധരിച്ച പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കാസർകോട് പടന്ന സ്വദേശി കൊവ്വൽവീട്ടിൽ പ്രതീശനിൽനിന്നാണ് 1223 ഗ്രാം […]
Read more

Recent News

Advertisement
WhiteswanTV Footer