Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

അയോധ്യ ക്ഷേത്രത്തിലെ ചോർച്ച; ആറു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

അയോധ്യ: അയോധ്യയിൽ പുതുതായി നിർമ്മിച്ച രാമ​ക്ഷേത്രത്തിന്റെ മേൽക്കൂരയിൽ ചോർച്ച ഉണ്ടാവുകയും ​ക്ഷേത്ര വഴിയിൽ വെള്ളക്കെട്ടുണ്ടാവുകയും ചെയ്ത സംഭവത്തിൽ ആറ് ഉദ്യോഗസ്ഥരെ ഉത്തർപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ധ്രുവ് അഗർവാൾ, അസിസ്റ്റൻന്റ് എഞ്ചിനീയർ അനൂജ് ദേശ്‌വാൾ, ജൂനിയർ എഞ്ചിനീയർ പ്രഭാത് പാണ്ഡെ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ആനന്ദ് കുമാർ ദുബെ, അസിസ്റ്റന്റ് എഞ്ചിനീയർ രാജേന്ദ്ര കുമാർ യാദവ്, ജൂനിയർ എഞ്ചിനീയർ മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. റോഡ് മോശമാണെങ്കിൽ ദേശീയപാതാ ഏജൻസികൾ ടോൾ […]
Read more

വിരുദുനഗറിലെ പടക്കശാലയില്‍ സ്‌ഫോടനം;മൂന്ന് മരണം

തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു.ഒരാള്‍ക്ക് ഗുരുതര പരിക്കുള്ളതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.സ്‌ഫോടനം നടന്നയുടന്‍തന്നെ രക്ഷാപ്രവര്‍ത്തനവുമായി സമീപവാസികളും മറ്റും രംഗത്തെത്തിയിരുന്നു.എന്താണ് സ്‌ഫോടനത്തിനുള്ള കാരണമെന്ന് വ്യക്തമായിട്ടില്ല.സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
Read more

എംക്യുവര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് ഐപിഒ ജൂലൈ 3 മുതല്‍

കൊച്ചി:എംക്യുവര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 ജൂലൈ 3 മുതല്‍ 5 വരെ നടക്കും. 800 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരി ഉടമകളുടെയും 11,428,839 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 960 രൂപ മുതല്‍ 1008 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 14 ഇക്വിറ്റി ഓഹരികള്‍ക്കും തുര്‍ന്ന് 14ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ […]
Read more

റദ്ദാക്കിയ യുജിസി നെറ്റ്, സിഎസ്ഐആർ നെറ്റ് പരീക്ഷകൾക്ക് തീയതികളായി

റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകൾ നടത്താനുളള തീയതിയായി.ഓഗസ്റ്റ് 21 മുതൽ സെപ്തംബർ നാല് വരെ യുഡിസി നെറ്റ് പരീക്ഷകൾ നടക്കും.സിഎസ്ഐആർ നെറ്റ് പരീക്ഷ ജൂലായ് 25 മുതൽ 27 വരെയും നടക്കും. ചോദ്യപേപ്പർ ചോർന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പരീക്ഷകൾ മാറ്റിയത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചത്.
Read more

ഉപതെരഞ്ഞെടുപ്പില്‍ ആരാകും യൂത്ത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി?

അനീഷ എം എ പാലക്കാട്,ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണായ ചര്‍ച്ചകള്‍ക്ക് ചൂട് പിടിച്ചിരിക്കുകയാണ്. ഈ രണ്ട് മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ യൂത്ത് കോണ്‍ഗ്രസിനെ പരിഗണിക്കണമെന്ന ആവശ്യമാണ് നിലവില്‍ ഉയര്‍ന്നിരിക്കുന്നത്.യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായ രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ യൂത്ത് കോണ്‍ഗ്രസിനെ പരിഗണിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചിരുന്നു.നിലവില്‍ പാലക്കാട് നിന്ന് സ്ഥാനാര്‍ത്ഥിയായി യൂത്ത് കോണ്‍ഗ്രസ്സ് പരിഗണിക്കുന്നത് രാഹൂല്‍ മാങ്കൂട്ടത്തെ തന്നെയാണ്.അത് പോലെ തന്നെ ചേലക്കരയില്‍ നിന്ന് പരിഗണിച്ചിരിക്കുന്ന ഒരു പ്രമുഖ നേതാവ് വൈശാഖ് എസ് […]
Read more

തൊഴിൽ തേടുന്നവർക്ക് ജാഗ്രതാ നിർദേശവുമായി കേന്ദ്ര സർക്കാർ

ഇന്ത്യയിൽനിന്നുള്ള ചെറുപ്പക്കാരെ ലക്ഷ്യമിട്ട് മ്യാൻമർ-തായ്ലൻഡ് അതിർത്തി കേന്ദ്രീകരിച്ച് വ്യാജ റിക്രൂട്‌മെന്‍റ് റാക്കറ്റുകൾ സജീവമാണെന്നും ജാഗ്രത പുലർത്തണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മ്യാൻമർ -തായ്ലൻഡ് അതിർത്തിയിലെ മ്യാവഡി മേഖലയിൽ സജീവമായ രാജ്യാന്തര ക്രൈം സിൻഡിക്കറ്റുകൾ വ്യാജ റിക്രൂട്മെന്റ് വാഗ്ദാനം നൽകി ഇന്ത്യൻ പൗരന്മാരെ ഇരകളാക്കുന്ന സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നിർദേശം. ഈ രാജ്യങ്ങളിലേക്ക് തൊഴിൽ കുടിയേറ്റത്തിന് ശ്രമിക്കുന്നവർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് റിക്രൂട്‌മെന്റിന്റെ ആധികാരികത ഉറപ്പു വരുത്തണം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിക്കുന്ന തൊഴിൽവാഗ്ദ‌ാനങ്ങളിൽ […]
Read more

ഹിജാബ് നിരോധനത്തിനെതിരെ വിദ്യാർത്ഥിനികൾ സമർപ്പിച്ച ഹർജി തള്ളി

മുംബൈ: കോളേജ് കാമ്പസിൽ ഹിജാബ്, നിഖാബ്, ബുർഖ, തൊപ്പി എന്നിവയ്ക്ക് വിലക്കേർപ്പെടുത്തിയതിനെതിരായ ഹർജി ബോംബൈ ഹൈക്കോടതി തള്ളി. മുംബൈയിലെ എൻ.ജി ആചാര്യ ആന്റ് ഡി.കെ മറാത്തെ കോളേജ് മാനേജ്മെന്റിനെതിരെയാണ് ഒൻപത് വിദ്യാർത്ഥിനികൾ കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ജസ്റ്റിസ് എ.എസ് ചന്ദുർകർ, ജസ്റ്റിസ് രാജേഷ് പാട്ടിൽ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്. കോളേജ് മാനേജ്മെന്റിന്റെ തീരുമാനത്തിൽ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ചെമ്പൂർ ട്രോംബൈ എജ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിൽ പ്രവ‍ർത്തിക്കുന്ന മുംബൈയിലെ എൻ.ജി ആചാര്യ ആന്റ് ഡി.കെ […]
Read more

നീറ്റ് പരീക്ഷ ക്രമക്കേട്; ദില്ലി ജന്തർമന്തറിൽ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം

ദില്ലി: നീറ്റ് പരീക്ഷ ക്രമക്കേടിൽ ജന്തർമന്തറിൽ പ്രതിഷേധ സമരം നടത്തി യൂത്ത് കോൺ​ഗ്രസ്. എൻടിഎ നിരോധിക്കുക, നീറ്റ് വീണ്ടും നടത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം നടത്തുന്നത്. അഗ്നിവീർ പദ്ധതി നിർത്തലാക്കണമെന്നും പ്രതിഷേധത്തിൽ ആവശ്യമുന്നയിക്കുന്നുണ്ട്. ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസിന്റെ നേതൃത്വത്തിൽ ആണ് സമരം നടത്തുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന പ്രസ്താവന അപലപനീയമാണെന്നും പറഞ്ഞ ബിവി ശ്രീനിവാസ് വിദ്യാർഥികൾക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടു. പരീക്ഷയെഴുതിയവരിൽ കൂടുതലും ദരിദ്രരായ […]
Read more

കെജ്രിവാളിന്‍റെ അറസ്റ്റ്: രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിച്ച് എ.എ.പി എം.പിമാരുടെ പ്രതിഷേധം

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിൽ പരസ്യ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി. പ്രതിഷേധത്തിന്‍റെ ഭാഗമായി പാർലമെന്‍റ് സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യുന്നത് എ.എ.പി എം.പിമാർ ബഹിഷ്കരിച്ചു. പാർമെന്‍റ് കവാടത്തിന് പുറത്ത് സഞ്ജയ് സിങ്ങിന്‍റെ നേതൃത്വത്തിൽ ആം ആദ്മി എം.പിമാർ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കേന്ദ്ര സർക്കാറിനെതിരെ പ്ലക്കാർഡ് ഉയർത്തിയും മുദ്രാവാക്യം വിളിച്ചുമാണ് അംഗങ്ങൾ പ്രതിഷേധിച്ചത്. സി.ബി.ഐ അടക്കമുള്ള അന്വേഷണ ഏജൻസിയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര സർക്കാർ പ്രതികാര നടപടി […]
Read more

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന് 11 മണിയോടെ

ന്യൂഡല്‍ഹി: ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നിലവിലെ അംഗബലം അനുസരിച്ച് ഭരണപക്ഷത്തിന് അനുകൂലമായിരിക്കെ പ്രതിപക്ഷത്തിനുള്ള തിരിച്ചടി കൂടുതല്‍ കനക്കും. ശശി തരൂര്‍ അടക്കമുള്ള പ്രതിപക്ഷത്തുള്ള ചില എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്യാത്ത സാഹചര്യത്തില്‍ ഇവര്‍ക്ക് ഇന്ന് വോട്ടെടുപ്പില്‍ പങ്കെടുക്കാനാകില്ലെന്നാണ് വിവരം. ഇന്ത്യ സഖ്യത്തിലെ 232 എംപിമാരില്‍ അഞ്ചുപേരാണ് സത്യപ്രതിജ്ഞ ചെയ്യാത്തത്. രണ്ട് സ്വതന്ത്ര എംപിമാരടക്കം ആകെ ഏഴുപേര്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ലോക്‌സഭയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിട്ടില്ല. കോണ്‍ഗ്രസ് എംപി ശശി തരൂര്‍, തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ […]
Read more

Recent News

Advertisement
WhiteswanTV Footer