Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Ernakulam

“ആർഎസ്എസ് ശാഖയിൽ നിന്നല്ല, ജനങ്ങളുടെ നികുതിപ്പണം കൊണ്ട്”; വി കെ സനോജ്

തിരുവനന്തപുരം: ഇന്ന് ഫ്ളാഗ് ഓഫ് ചെയ്‌ത എറണാകുളം-ബെംഗളൂരൂ വന്ദേഭാരതില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. “നാഗ്പൂരിലെ അപ്പൂപ്പന്‍മാര്‍ കൊടുത്തുവിട്ട പണം കൊണ്ടല്ല വന്ദേഭാരത് നിര്‍മിച്ചത്. ട്രെയിന്‍ നിര്‍മിച്ചത് ജനങ്ങളുടെ നികുതി പണം കൊണ്ടാണ്. ഗണഗീതം ആര്‍എസ്എസ് ശാഖയില്‍ പാടിയാല്‍ മതി” വി കെ സനോജ് ഫേസ്ബുക്കിൽ കുറിച്ചു. ഇന്ന് രാവിലെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഉദ്ഘാടനയോട്ടം നിര്‍വഹിച്ച എറണാകുളം-ബെംഗളൂരു വന്ദേഭാരതിലാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് […]
Read more

ഇടപള്ളിയിൽ വാഹന അപകടം ആലപ്പുഴ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു

കൊച്ചി : ഇടപള്ളിയിൽ നിയന്ത്രണം നഷ്ട്ടമായ വാഹനം മെട്രോയുടെ തൂണിലേക്ക് ഇടിച്ചു കയറി രണ്ട് യുവാക്കൾക്ക് ദാരുണത്യം. ആലപ്പുഴ സ്വദേശികളായ കൈചൂണ്ടിമുക്ക് നസീറിന്റെ മകൻ മുനീർ ( 21 ), വലിയമരം ഷാജിയുടെ മകൻ ഹാരോൺ (21) എന്നിവരാണ് മരണപ്പെട്ടത്, ഇവരുടെ കൂടെ ഉണ്ടായിരുന്ന യാക്കൂബ്, ആദിൽ എന്നീ യുവാക്കളെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Read more

ഇടപ്പള്ളി മെട്രോപില്ലറിൽ കാർ ഇടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി: കാർ മെട്രോ പില്ലറിൽ ഇടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. രണ്ട് പേരുടെ നിലഗുരുതരം. ആലപ്പുഴ സ്വദേശികളായ ഹാറൂൺ ഷാജി (25) മുനീർ (25) എന്നിവരാണ് മരിച്ചത്. ആലപ്പുഴ സ്വദേശികൾ ആദിൽ (25) യാക്കൂബ് (25) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്നരയോടെ ഇടപ്പള്ളിയിലെ എളമക്കര ചങ്ങമ്പുഴ പാർക്കിന് സമീപമായിരുന്നു സംഭവം. ആലുവ ഭാഗത്ത് നിന്ന് വരികയായിരുന്ന സ്വിഫ്റ്റ് കാർ നിയന്ത്രണം നഷ്ടപ്പെട്ട് മെട്രോ പില്ലറിൽ ഇടിക്കുയായിരുന്നു. കാറിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. ഗുരുതരമായി […]
Read more

മെട്രോ, വാണിജ്യ വികസന പദ്ധതികളിലൂടെ കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പങ്കാളികളായി ഗോദ്റെജ് ഇന്‍റീരിയോ

കൊച്ചി: ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ പ്രമുഖ ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ ഗോദ്റെജ് ഇന്‍റീരിയോ കേരള സര്‍ക്കാരുമായുള്ള പങ്കാളിത്തത്തിലൂടെ പ്രധാന അടിസ്ഥാന സൗകര്യ വികസനത്തിനായി കൊച്ചിയില്‍ 90 കോടിയിലധികം രൂപയുടെ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനത്തില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‍റെ 69 കോടി രൂപയുടെ ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ജോലികള്‍ക്കുള്ള ഓര്‍ഡറും ഇന്‍ഫോപാര്‍ക്കില്‍ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്‍റെ 24 കോടി രൂപയുടെ രൂപകല്‍പ്പന- നിര്‍മ്മാണ പ്രോജക്ടിൻറെ വിജയകരമായ പൂര്‍ത്തീകരണവും ഇതില്‍ […]
Read more

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് ധനം എന്‍ബിഎഫ്സി ഓഫ് ദ ഇയര്‍ 2025 പുരസ്‌കാരം

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും ദീര്‍ഘകാല പാരമ്പര്യവുമുള്ള ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ്സികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ്, ‘ധനം എന്‍ബിഎഫ്സി ഓഫ് ദ ഇയര്‍ 2025’ പുരസ്‌കാരം കരസ്ഥമാക്കി. കൊച്ചിയില്‍ നടന്ന ധനം ബിഎഫ്എസ്ഐ സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ്സ് 2025ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ എം. രാജേശ്വര്‍ റാവു പുരസ്‌കാരം സമ്മാനിച്ചു. ഇന്ത്യയിലെ ഗോള്‍ഡ് ലോണ്‍, റീട്ടെയില്‍ ഫിനാന്‍സ് മേഖലകളില്‍ മുത്തൂറ്റ് മിനിയുടെ അതുല്യ പ്രകടനത്തിനും ഉത്തരവാദിത്വമുള്ള വളര്‍ച്ചയ്ക്കും സ്ഥിരതയുള്ള നേതൃത്വത്തിനുമുള്ള […]
Read more

യുവാവിനെ തട്ടിക്കൊണ്ട് പോയി മർദിച്ച സംഭവം; നടി ഉൾപ്പെട്ട കേസിന് ഹൈക്കോടതിയിൽ തീർപ്പ്

കൊച്ചി: കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ നടി ലക്ഷ്മി മേനോൻ പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി. യുവാവ് ലക്ഷ്മിക്കെതിരേ പരാതിയില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് കേസ് റദ്ദാക്കിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊച്ചിയിലെ ബാറിൽ നടന്ന സംഘർഷത്തിന് പിന്നാലെ ഐടി ജീവനക്കാരനെ ഒരു സംഘം വാഹനത്തിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ഓഗസ്റ്റ്‌ 24-ന് രാത്രി പബ്ബിൽ വച്ച് പരാതിക്കാരനും സുഹൃത്തുക്കളും നടിയെയും കൂട്ടുകാരിയെയും അവഹേളിച്ചെന്ന് ആരോപണമുണ്ടായിരുന്നു. പിന്നീട് കാറിൽ […]
Read more

സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു . ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസക്കും പുറമേ ഛായാഗ്രാഹകന്‍ സമീര്‍ താഹിറും പ്രതിയായ കേസിലാണ് കുറ്റപത്രം നല്‍കിയത്. കേസെടുത്ത് ആറുമാസം പിന്നിടുമ്പോളാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് ലഹരി എത്തിച്ചുനല്‍കിയ ഇടനിലക്കാരനെ കണ്ടെത്താനായില്ല. കോഴിക്കോട് സ്വദേശിയായ നവീനാണ് ലഹരി കൈമാറിയതെന്ന് പ്രതികളുടെ മൊഴി. ഇതിന് തെളിവില്ലെന്ന് എക്‌സൈസ് വ്യക്തമാക്കുന്നു. സമീര്‍ താഹിറിന്റെ അറിവോടെയാണ് ഫ്‌ലാറ്റിലെ ലഹരി ഉപയോഗമെന്നും അന്വേഷണ സംഘം […]
Read more

മുത്തൂറ്റ് മൈക്രോഫിന്‍ 30.5 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം ത്രൈമാസത്തില്‍ 30.5 കോടി രൂപ അറ്റാദായം കൈവരിച്ചു. സ്ഥാപനത്തിന്‍റെ വ്യക്തിഗത വായ്പകള്‍ 257.2 കോടി രൂപയിലും എത്തിയിട്ടുണ്ട്. ത്രൈമാസാടിസ്ഥാനത്തില്‍ 28.1 ശതമാനം വര്‍ധനവോടെ 2,273.9 കോടി രൂപയുടെ വായ്പകളും കമ്പനി വിതരണം ചെയ്തിട്ടുണ്ട്. ദീര്‍ഘകാല വായ്പാ സൗകര്യങ്ങള്‍ /എന്‍സിഡികളുടെ ക്രിസില്‍ റേറ്റിങ് സ്റ്റേബിളില്‍ നിന്നു പോസിറ്റീവ് ആയി ഉയര്‍ത്തിയിട്ടുണ്ട്. കമ്പനിയുടെ മൊത്ത നിഷ്ക്രിയ ആസ്തികള്‍ 4.61ശതമാനമായി കുറഞ്ഞിട്ടുണ്ട്. അറ്റ […]
Read more

ബിഷപ്പ് സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം; ലോറി ഡ്രൈവർക്ക്തിരെ കേസ്

കൊച്ചി: ഷംഷാബാദ് ബിഷപ്പ് സഞ്ചരിച്ച കാറിനു നേരെയുണ്ടായ അതിക്രമത്തിൽ മൂവാറ്റുപുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബിഷപ്പിന്റെ വാഹനം ഓടിച്ചിരുന്ന ജോർജിന്റെ പരാതിയിലാണ് ഇടുക്കി സ്വദേശി അൻവർ എന്ന ലോറി ഡ്രൈവർക്കെതിരെ കേസ് എടുത്തത്. സംഭവത്തിൽ അൻവറിന്റെ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി വിമാനത്താവളത്തിൽ നിന്ന് മടങ്ങുന്ന വഴിയിലാണ് സംഭവം. ബിഷപ്പ് സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി നേരിയ ഉരസൽ സംഭവിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കം വഷളായി. പിന്നാലെ മൂവാറ്റുപുഴ വെള്ളൂർക്കുന്നത്ത് വെച്ച് ലോറി കാർ തടഞ്ഞുനിർത്തി […]
Read more

മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹം; ‘ആദ്യ ഭാര്യ എതിര്‍ത്താല്‍ വിവാഹ രജിസ്‌ട്രേഷന്‍ അനുവദിക്കരുത്’: ഹൈക്കോടതി

കൊച്ചി: മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യ ഭാര്യയുടെ ഭാഗം കേള്‍ക്കണമെന്ന സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. ആദ്യ ഭാര്യ രണ്ടാം വിവാഹത്തെ എതിര്‍ത്താല്‍ വിവാഹ രജിസ്‌ട്രേഷന്‍ അനുവദിക്കരുത് എന്നും കോടതി നിര്‍ദ്ദേശം. രണ്ടാം വിവാഹ രജിസ്‌ട്രേഷന്‍ നിഷേധിച്ച പഞ്ചായത്തിന്റെ നടപടിക്കെതിരെ കണ്ണൂര്‍ സ്വദേശികള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. മത നിയമങ്ങള്‍ അല്ല, ഭരണഘടനയാണ് മുകളിലെന്നും കോടതി പറഞ്ഞു. വിവാഹ രജിസ്‌ട്രേഷന്‍ അപേക്ഷ നിരസിച്ച പഞ്ചായത്തിന്റെ നടപടിക്കെതിരെ കണ്ണൂര്‍ കരുമത്തൂര്‍ സ്വദേശിയും രണ്ടാം […]
Read more

Recent News

Advertisement
WhiteswanTV Footer