Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kasaragod

സൂപ്പർമാർക്കറ്റ് കുത്തിത്തുറന്ന് കവർച്ചക്ക് ശ്രമം; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

കാസർകോട്: സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് കവർച്ച നടത്തുന്നതിനിടെ കള്ളനെ നാട്ടുകാർ കയ്യോടെ പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷിനെയാണ് നാട്ടുകാർ പിടികൂടിയത്. മേൽപ്പറമ്പ് ഓൾഡ്മിൽമ ജംഗ്ഷനടുത്തുള്ള കാഷ് മാർട്ട് ഹൈപ്പർ മാർക്കറ്റിലാണ് സംഭവം നടന്നത്. ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തുകയറി കവർച്ച നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട യുവാക്കൾ നാട്ടുകാരെ വിളിച്ച് കൂട്ടി പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് പ്രതിയെ മേൽപ്പറമ്പ പൊലീസിന് കൈമാറി. ഉടമയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Read more

കിനാനൂർ- കരിന്തളം പഞ്ചായത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ച് യുഡിഎഫ് നേതാക്കൾ

കാസർഗോഡ് : കിനാനൂർ- കരിന്തളം ഗ്രാമ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. യുഡിഎഫ് പ്രവർത്തകരും നേതാക്കളും സ്ഥാനാർത്ഥികളോടൊപ്പം പ്രകടനമായെത്തിയാണ് പത്രിക സമർപ്പിച്ചത്. മണ്ഡലം കോൺഗ്രസ്പ്രസിഡന്റും കാരാട്ട് ഒമ്പതാം വാർഡ് സ്ഥാനാർത്ഥിയുമായ മനോജ്‌ തോമസ് ആദ്യ പത്രിക സമർപ്പിച്ചു. സ്ഥാനാർത്ഥികളായ ഭാസ്ക്കരൻ എ, ചന്ദ്രമോഹനൻ, ശ്യാമള, ഐശ്വര്യ ലക്ഷ്മി, രമ്യ വി, നൗഷാദ് കാളിയാനം, സെറീന കെ പി, ഓമന എം, ഷൈലജകൃഷ്‌ണൻ, പി കെ ശ്യാമള, സിന്ധു വിജയകുമാർ, റോസമ്മ ചാക്കോ, ജോമോൾ, അജയൻ […]
Read more

പാണത്തൂർ, പനത്തടി ഡിവിഷനുകളിൽ എൻഡിഎ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു

കാസർഗോഡ് : പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിലെ എൻഡിഎ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. പനത്തടി ഡിവിഷൻ സ്ഥാനാർഥി ആതിര സി എൻ, പാണത്തൂർ ഡിവിഷൻ സ്ഥാനാർഥി ബിനോജ് കെ ബി, എന്നിവരാണ് ഇന്ന് പത്രിക സമർപ്പിച്ചത്. ബിജെപി ജില്ലാ കമ്മിറ്റിയംഗം പി രാമചന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡന്റ്‌ പ്രീതി കെ എസ്, എം കെ സുരേഷ്, അനീഷ് കെ, കുമാരൻ ബി, ചന്ദ്രൻ, ജിബിൻ, നാഘേഷ്, ഉണ്ണി എന്നിവർ പങ്കെടുത്തു.
Read more

സീറ്റ് വിഭജനം; കാസർകോട് കോൺഗ്രസ്സിൽ തർക്കവും കയ്യാങ്കളിയും

കാസര്‍കോട്: കാസര്‍കോട് കോണ്‍ഗ്രസിലും സീറ്റ് വിഭജന തര്‍ക്കം രൂക്ഷം. ഡിസിസി ഓഫീസില്‍ വരെ കയ്യാങ്കളി. ഡിസിസി വൈസ് പ്രസിഡന്റും ഡികെഡിഎഫ് ജില്ലാ പ്രസിഡന്റും തമ്മില്‍ ഡിസിസി ഓഫീസിനുളളില്‍ വെച്ച് ഏറ്റുമുട്ടി. ഇരുവരും തമ്മിലുളള കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കയ്യാങ്കളി നടന്നത് പരിശോധിക്കുമെന്നും സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ ഉറപ്പായും നടപടി ഉണ്ടാകുമെന്നും എം ലിജു പറഞ്ഞു. ജില്ലയില്‍ കോണ്‍ഗ്രസ് സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും അദ്ദേഹം അറിയിച്ചു. കയ്യാങ്കളിയില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ […]
Read more

കുമ്പളയിൽ ലഹരിവസ്തുക്കളുമായി യുവാക്കൾ പിടിയിൽ

കാസർഗോഡ് : കുമ്പളയിലെ ലോഡ്ജ് മുറിയിലിരുന്ന് ലഹരി ഉപയോഗിക്കുകയായിരുന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ. 2.772 ഗ്രാം മെത്താഫിറ്റാമിൻ കൈയിൽ നിന്നും ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ നിന്നും കണ്ടെടുത്തു.കുമ്പള എക്സൈസ് ഇൻസ്‌പെക്ടർ കെ വി ശ്രാവണും സംഘവുമാണ് ഇവരെ പിടികൂടിയത്. കുമ്പള നിത്യാനന്ദ മഠത്തിന് സമീപം ഭട്ടൂഞ്ഞി വീട്ടിൽ സി കെ കേതൻ, കുണ്ടംകരയടുക്കം നിസാർ മഹസിലിലെ അബ്ദുൾ നിസാർ, കർണാടക പുത്തൂർ ഗാളിമുഖ ഹൌസിലെ ബ്രിജേഷ് എന്നിവരെയാണ് പിടികൂടിയത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ ഗ്രേഡ് പീതാംബരൻ, […]
Read more

കള്ളാർ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കാസർഗോഡ് : കള്ളാർ പഞ്ചായത്തിൽ യു ഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കള്ളാർ ടൗണിൽ നിന്നും പ്രകടമായി പഞ്ചായത്ത് ഓഫിസിൽ എത്തിയാണ് 15 യുഡിഎഫ് സ്ഥാനാർത്ഥികൾ നാമ നിർദ്ദേശക പത്രിക സമർപ്പിച്ചത്. യു ഡി ഫ് നേതാക്കളായ എം കുഞ്ഞമ്പു നായർ, ബി പി പ്രദിപ് കുമാർ എച്ച് വിസ്നേശ്വര ഭട്ട്, ഇബ്രാഹിം കള്ളാർ, പി സി തോമസ്സ്, ബാലകൃഷ്ണൻ നമ്പ്യാർ, സജി പ്ലച്ചേരി, സക്കറിയ വടാന,പി എ ആലി, എം കെ മാധവൻ നായർ, […]
Read more

കിനാനൂർ – കരിന്തളം പഞ്ചായത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥികൾ പത്രിക നൽകി

കാസർഗോഡ് : കിനാനൂർ – കരിന്തളം പഞ്ചായത്തിലെ 19 വാർഡുകളിലെയും ഇടതുമുന്നണി സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക നൽകി. എൽ ഡി എഫ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഒന്നാം വാർഡ് ചായ്യോത്ത് നിന്നും മത്സരിക്കുന്ന എം രാജൻ ഭരണാധികാരി പി മധു മുമ്പാകെ ആദ്യ പത്രിക സമർപ്പിച്ചു. തുടർന്ന് ബാക്കി 18 സ്ഥാനാർത്ഥികളും പത്രിക നൽകി. വാർഡ് രണ്ട് കൂവാറ്റി – എം.സുരേന്ദ്രൻ, മൂന്ന് നെല്ലിയടുക്കം- പി. സാവിത്രി, നാല് പുതുക്കുന്ന്- പി. പ്രകാശൻ,അഞ്ച് കാറളം – ബേബി സുമതി, […]
Read more

കാഞ്ഞങ്ങാട് നഗരസഭയിൽ ഐഎൻഎൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കാസർഗോഡ് : കാഞ്ഞങ്ങാട് നഗരസഭയിൽ മത്സരിക്കുന്ന അഞ്ച് സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഐ എൻ എൽ. വാർഡ് 15 കവ്വായിയിൽ ലത ബാലകൃഷ്‌ണൻ ആണ് സ്ഥാനാർത്ഥി. വാർഡ് 27 പടന്നക്കാട് ജനറൽ വാർഡിൽ എൽ. സുലൈഖ സ്ഥാനാർത്ഥിയായി .വാർഡ് 31 കരുവളത്ത് ഹസീന ഷരീഫ്, വാർഡ് 34 ഒഴിഞ്ഞവളപ്പ് അബൂബക്കർ കണക്കപിള്ള, വാർഡ് 35 പുഞ്ചാവിയിൽ നദീർ എന്നിവർ മൽസരിക്കും. 27 ൽ മൂന്ന് പേരുകൾ ഉയർന്നു വന്നതിനെ തുടർന്ന് ദിവസങ്ങളായി തർക്കം നിലനിന്നത് പ്രഖ്യാപനം വൈകിപ്പിച്ചിരുന്നു. […]
Read more

റാണിപുരത്തേക്ക് കാഞ്ഞങ്ങാട് നിന്നും കൂടുതൽ കെ എസ് ആർ ടി സി ബസ് ആരംഭിക്കണം: റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ

രാജപുരം : വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്ക് കാഞ്ഞങ്ങാട് നിന്നും ഉച്ച സമയത്ത് കെ എസ് ആർ ടി സി ബസ് സർവ്വീസ് ആരംഭിക്കണമെന്ന് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. യോഗം റാണിപുരം വന സംരക്ഷണ സമിതി പ്രസിഡൻ്റ് എസ് മധുസൂദനൻ ഉദ്ഘാടനം ചെയ്‌തു. അസോസിയേഷൻ പ്രസിഡന്റ് സജി മുളവനാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഐവിൻ ജോസഫ്, ട്രഷറർ അനിൽ വെട്ടിക്കാട്ടിൽ, സണ്ണി ജോസഫ്, വി എം അബ്രഹാം, ബിജി കെ തോമസ്, […]
Read more

അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് വയറിങ് ജോലികൾ ചെയ്യിപ്പിക്കുന്നത് തടയണം: കേരള ഇ ഡബ്ല്യൂ എ എസ് എ

കാസർഗോഡ് : കേരള ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം കുമ്പള ഗോപാലകൃഷ്ണ ഹാളിൽ നടന്നു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് പി വി രാഗേഷ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജു കപ്പണക്കാൽ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന് മുന്നോടിയായി പ്രകടനം നടന്നു. വിവിധ ഇലക്ട്രിക്കൽ, പ്ലംബിംഗ് ഉൽപ്പന്ന പ്രദർശനം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ബി സുരേഷ് കുമാർ ബി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വി.ശ്രീജിത്ത് അനുസ്മരണവും സൗജന്യ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix