കാസർഗോഡ് : കേരള ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം കുമ്പള ഗോപാലകൃഷ്ണ ഹാളിൽ നടന്നു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് പി വി രാഗേഷ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജു കപ്പണക്കാൽ അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിന് മുന്നോടിയായി പ്രകടനം നടന്നു. വിവിധ ഇലക്ട്രിക്കൽ, പ്ലംബിംഗ് ഉൽപ്പന്ന പ്രദർശനം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ബി സുരേഷ് കുമാർ ബി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വി.ശ്രീജിത്ത് അനുസ്മരണവും സൗജന്യ വയറിങ് നടത്തിയ യൂണിറ്റിനുള്ള അവാർഡ് വിതരണവും സംഘടന റിപ്പോർട്ട് അവതരണവും സംസ്ഥാന ജനറൽ സെക്രട്ടറി എം എസ് അജേഷ് കുമാറും നടത്തി.
കുമ്പള ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് മുൻ സംസ്ഥാന പ്രസിഡന്റ് ടി അനിൽകുമാറും, വാർഡ് പരിധിയിലെ നിർധന കുടുംബങ്ങൾക്കുള്ള സ്വാന്തന ചികിത്സാ സഹായ കണ്ണൂർ ജില്ലാ സെക്രട്ടറി പി പി ഷിബുവും വിതരണം ചെയ്തു.
അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് വയറിങ് ജോലികൾ ചെയ്യിക്കുന്നത് ഇലക്ട്രിക്കൽ ഇൻസ്പെക്ട ഇടപെട്ട് കേസ് ഫയൽ ചെയ്യാൻ നിയമം കൊണ്ടുവരണമെന്നും സിവിൽ എഞ്ചിനീയർമാർ നേരിട്ട് വയറിങ് ജോലികൾ ചെയ്യുന്നത് തടയുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും, നാഷണൽ ഹൈവേയിൽ പൊതുജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ എത്രയും പെട്ടെന്ന് തന്നെ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. അംഗങ്ങളുടെ മക്കളിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വർക്കുള്ള എ വി സുകുമാരൻ എൻഡോവ്മെൻ്റും ക്യാഷ് അവാർഡ് വിതരണവും ചടങ്ങിൽ നടന്നു.
ജില്ലാ പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി എംആർ രജീഷ്, ക്ഷേമ ഫണ്ട് റിപ്പോർട്ട് ക്ഷേമ ബോർഡ് മെമ്പർ തമ്പാനും സംഘടനയുടെ വരവുചെലവ് കണക്ക് ജില്ലാ ട്രഷറർ എ എം.അബ്ദുള്ളയും, ഓഡിറ്റ് റിപ്പോർട്ട് സംസ ജനറൽ സെക്രട്ടറി എം എസ് അജേഷ് കുമാറും അവതരിപ്പിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ വി .വിനീത്, മുൻ ജില്ലാ പ്രസിഡൻ്റ് ടി വി മണി, മുൻ ജില്ലാ സെക്രട്ടറി ടി.കെ. പുരുഷോത്തമൻ, മുൻ ജില്ലാ ട്രഷറർ ടി വി കുമാരൻ, ശാന്തകുമാർ എന്നിവർ സംസാരിച്ചു.




