Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kasaragod

കാസർഗോഡ് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ; മർദ്ദനവും നിർബന്ധിത മരുന്ന് നൽകലും ആരോപിച്ച് ബന്ധുക്കൾ

കാസർഗോഡ്: കാസർഗോഡ് സ്‌പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ദേളി സ്വദേശി മുബഷീർ ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്ന് രാവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 2016-ലെ പോക്‌സോ കേസുമായി ബന്ധപ്പെട്ട് ഈ മാസമാണ് ഇയാൾ അറസ്റ്റിലായത്. അതേസമയം, മുബഷീറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. ജയിലിൽ വെച്ച് മുബഷീറിന് ക്രൂരമായ മർദ്ദനമേറ്റതായും ചില ഗുളികകൾ നിർബന്ധിച്ച് കഴിപ്പിച്ചതായും ബന്ധുക്കൾ ആരോപിക്കുന്നു. ജയിലിൽ വെച്ച് […]
Read more

എൻഡിഎ സ്ഥാനാർഥി പിൻവാങ്ങി

കാസർഗോഡ് : വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൽ അഞ്ചാംവാർഡ് പുന്നക്കുന്നിൽനിന്നും മത്സരിക്കാൻ ഇറങ്ങിയ എൻഡിഎ സ്ഥാനാർഥി ചിത്രാം ഗദൻ പിൻവാങ്ങി. സ്വതന്ത്രൻ രാജു മത്തായിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ബിജെപി സ്ഥാനാർഥി പിൻവാങ്ങിയത്. സ്ഥാനാർത്ഥിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ഏവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും രാജു മത്തായി പറഞ്ഞു.
Read more

പനത്തടി പഞ്ചായത്ത്‌ എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

കാസർഗോഡ് : പനത്തടി പഞ്ചായത്തിൽ ബിജെപി തിരഞ്ഞെടുപ്പ് കൺവെൻഷൻ ബളാംതോട് മിൽമ ഹാളിൽ നടന്നു. ബിജെപി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി ബാബുരാജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് മണ്ഡലം ബിജെപി ജനറൽ സെക്രട്ടറി കെ കെ വേണുഗോപാൽ അധ്യക്ഷനായ ചടങ്ങിൽ പനത്തടി ബിജെപി യൂണിറ്റ് പ്രസിഡന്റ് രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. പനത്തടി പഞ്ചായത്തിൽ മത്സരിക്കുന്ന മുഴുവൻ എൻഡിഎ സ്ഥാനാർത്ഥികൾക്കും ആശംസകൾ അർപ്പിച്ചുകൊണ്ട് ബിജെപി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി മേലത്ത് മനുലാൽ സംസാരിച്ചു.
Read more

ബസിൽ വെച്ച് വിദ്യാര്‍ത്ഥിനിക്കുനേരെ കണ്ടക്ടറുടെ അതിക്രമം; സംഭവം കാസര്‍കോട്

കാസര്‍കോട്: കാസര്‍കോട്–മംഗളൂരു റൂട്ടിലുള്ള കര്‍ണാടക ആര്‍ടിസി ബസിൽ വിദ്യാര്‍ത്ഥിനിക്കുനേരെ അതിക്രമം. യാത്രയ്ക്കിടെ ബസിലെ കണ്ടക്ടർ മോശമായി പെരുമാറുകയും, അനാവശ്യമായി സ്പര്‍ശിച്ചതായും വിദ്യാര്‍ത്ഥിനി ആരോപിക്കുന്നു. സംഭവത്തെ ചോദ്യം ചെയ്തപ്പോള്‍ കണ്ടക്ടർ അസഭ്യം വിളിച്ചുവെന്നും പിന്നീട് ബസിൽ നിന്ന് ഇറക്കിവിട്ടുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

എം ഡി എം എയുമായി യുവാക്കൾ പിടിയിൽ

കാസർഗോഡ്: പെരിയ ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് കാറിൽ കൊണ്ട് വരികയായിരുന്ന എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിയയിലെ കേന്ദ്ര സർവകലാശലയ്ക്കു സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് കാറിൽ കൊണ്ട് വരികയായിരുന്ന മയക്ക് മരുന്ന് കണ്ടെത്തുകയായിരുന്നു. പയ്യന്നൂർ രാമന്തളി സ്വദേശികളായ എം. പ്രജിത്ത് 33, കുന്നരുവിലെ ടി. സജിത്ത് 36 എന്നിവരാണ് അറസ്റ്റിലായത്. 1.95 ഗ്രാം എം.ഡി എം.എ കണ്ടെടുത്തു. ബേക്കൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിൽ എസ്.ഐ ടി. അഖിൽ, സബാസ്റ്റ്യൻ, […]
Read more

ശാസ്ത്ര സാഹിത്യ പരിഷത്ത് ശിൽപ്പശാല സംഘടിപ്പിച്ചു

കാസർഗോഡ്: കേരളശാസ് ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ആരോഗ്യസാ ക്ഷരത ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല ആരോഗ്യ ശിൽപ്പശാല സംഘടിപ്പിച്ചു. പരിഷത്തിന്റെ ജില്ലാ ആരോഗ്യവിഷയ സമിതിയാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട് പരിഷത്ത് ഭവനിൽ നടന്ന ശിൽപ്പശാല കോഴിക്കോട് അഡീഷണൽ ഡി എം ഒ ഡോ.മനാജ് എ.ടി. ഉദ്ഘാടനം ചെയ്തു. ആരോ ഗ്യവിഷയസമിതി ചെയർ മാൻ ഡോ. വി.സുരേശൻ അ ധ്യക്ഷത വഹിച്ചു. കണ്ണൂർ ഗവണ്മെന്റ്റ് മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫ. ഡോ.എസ്.എൻ. സരിൻ ദീർഘ കാലരോഗങ്ങൾ എന്ന വിഷയത്തിൽ […]
Read more

പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നാളെ തുടങ്ങും

കാസർഗോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പി 5 ൻ്റെ ഭാഗമായി പ്രിസൈഡിങ് ഉദ്യോഗസ്ഥർക്കും ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം നവംബർ 25 മു തൽ 28 വരെ നടക്കും. നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥർ ഉത്തരവിൽ പറഞ്ഞിട്ടുള്ള തീയതിയിലും സമയത്തും നിശ്ചിതകേന്ദ്രങ്ങളിൽ പരിശീലനത്തിന് ഹാജരാകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. പരിശീലനത്തിന് ഹാജരാകാതിരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പോളിംഗ് ബൂത്തിലെ ക്ര മീകരണങ്ങൾ, മറ്റു നടപടി കൾ എന്നിവയുടെ […]
Read more

ഹനാൻ ഷായുടെ സംഗീത പരിപാടിയിലെ തിക്കിലും തിരക്കിലും സംഘാടകർക്കെതിരെ കേസെടുത്തു

കാസർകോട്: കാസർകോട് ഹനാൻ ഷായുടെ സംഗീത പരിപാടിയിൽ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് പരിപാടി സംഘാടകരായ അഞ്ചുപേർക്കും മറ്റ് കമ്മിറ്റിയംഗങ്ങൾക്കുമെതിരെ പോലീസ് കേസെടുത്തു. പരിപാടിയിൽ പങ്കെടുക്കാൻ 3,000 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കാനാകൂ എന്ന് മുന്നറിയിപ്പുണ്ടായിരുന്നിട്ടും ഏകദേശം 10,000 പേർ വേദിയിലേക്ക് പ്രവേശിച്ചതായി എഫ്ഐആർ രേഖപ്പെടുത്തിയിട്ടുണ്ട്. പരിപാടി ആരംഭിക്കുന്നതിന് മുൻപ് തന്നെ ജനസംഖ്യ കൂടുകയും നഗരത്തിലെ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവി നേരിട്ട് എത്തി പരിപാടി നിർത്തി വെച്ചു. തിരക്കിലും തിക്കലിലും പെട്ട് അസ്വസ്ഥത അനുഭവിച്ച […]
Read more

തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകർ ജില്ലയിൽ

കാസർഗോഡ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി പൊതു നിരീക്ഷകനായി നിയമനം ലഭിച്ച സംസ്ഥാന മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പ് ഡയറക്ടർ ഡോ. കെ ഹരികുമാർ ജില്ലയിലെത്തി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് തിരഞ്ഞെടുപ്പ് ചിലവുകൾ നിരീക്ഷിക്കാൻ നിരീക്ഷകനെ നിയമിച്ചത്. കളക്ടറേറ്റിൽ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഗോപകുമാർ, ജൂനിയർ സൂപ്രണ്ട് രാജീവ്, എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കാസർകോട്, മഞ്ചേശ്വരം ബ്ലോക്കുകളുടെയും കാസർകോട് മുനിസിപ്പാലിറ്റിയുടെയും ചുമതലയുള്ള കുടുംബശ്രീ ഓഡിറ്റ് ഓഫീസ് സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ടി അനിൽകുമാർ, കാഞ്ഞങ്ങാട്, നീലേശ്വരം […]
Read more

വെസ്റ്റ്‌ എളേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു

കാസർഗോഡ്: വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ ജനവിധി തേടുന്ന 19 എൽഡിഎഫ് സ്ഥാനാർത്ഥികളും നാമനിർദേശപത്രിക സമർപ്പിച്ചു. മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ പാർട്ടി ഓഫീസിൽ നിന്നും പ്രകടനമായെത്തിയാണ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചത്. വാർഡ് 1- പ്രസീത രാജൻ, 2- രജനി രാജീവൻ, 3- കെ.പി പ്രകാശൻ, 4- അനിൽകുമാർ, 5- സുജിത്ത് കെ, 6- പി എം മത്തായി,7- ദീപ, 8- ഷീബ ഉണ്ണികൃഷണൻ, 9- മിനി രവീന്ദ്രൻ, 10- മാറിയാമ്മ ബാബു, 11- കുഞ്ഞികണ്ണൻ, 12- രോഹിണി എം, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix