Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്ക് കേരളത്തിന്റെ കരുതൽ; 30 കോടി രൂപ സമാഹരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: എസ്എംഎ ബാധിതരായ ഏഥൻ, ഒലിവർ, ഡേവിഡ് എന്നീ മൂന്ന് സഹോദരന്മാരുടെ ചികിത്സയ്ക്കായി കേരളം കൈകോർത്തതോടെ ധനസമാഹരണം 30 കോടി രൂപ പിന്നിട്ടു. ചികിത്സയ്ക്ക് മുന്നോടിയായുള്ള രക്തപരിശോധനയ്ക്കായി മൂവരെയും ഇന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കും. ധനസമാഹരണം വൈകാതെ 50 കോടി രൂപയിലെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും.

കോഴിക്കോട് കല്ലുരുട്ടി പുത്തിരിച്ചാലിൽ അരുണിന്റെയും ഷാമിലിനന്റെയും മക്കളായ മൂന്ന് സഹോദരന്മാരാണ് സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവ ജനിതകരോഗം ബാധിച്ച് ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. നാട്ടുകാർ ചേർന്ന് രൂപീകരിച്ച ചികിത്സാ സഹായനിധി ഇന്നലെ 30 കോടി രൂപ പിന്നിട്ടു. ചികിത്സയ്ക്കായി ഇനിയും 20 കോടിയോളം രൂപ കൂടി സമാഹരിക്കേണ്ടതുണ്ട്. ലക്ഷ്യം കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും.

ബിരിയാണി, പായസം, ഐസ്ക്രീം തുടങ്ങിയ ഭക്ഷണ ചലഞ്ചുകൾക്കൊപ്പം ഗാനമേളകൾ, സെലിബ്രിറ്റി ഫുട്ബോൾ ടൂർണമെന്റ്, വീടുകൾ കയറിയുള്ള ജനകീയ പ്രചാരണം തുടങ്ങി വിവിധ പരിപാടികളിലൂടെയാണ് പണം സമാഹരിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, ബാങ്കുകൾ, വ്യാപാരികൾ, സന്നദ്ധ സംഘടനകൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയും സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. സൗദ ചെയർമാനും നഗരസഭാ കൗൺസിലർ അനീഫ് മുഹമ്മദ് ജനറൽ കൺവീനറും കല്ലുരുട്ടി പള്ളി വികാരി ഫാ. സിബിൻ കിളിയൻപറമ്പിൽ വൈസ് ചെയർമാനുമായാണ് ചികിത്സാ സഹായസമിതി പ്രവർത്തിക്കുന്നത്.

ചികിത്സാ സഹായം നൽകാനുള്ള ബാങ്ക് വിവരങ്ങൾ:

ഫെഡറൽ ബാങ്ക്, ഓമശ്ശേരി ശാഖ
അക്കൗണ്ട് നമ്പർ: 21360100162505
ഐഎഫ്എസ്‌സി: FDRL0002136

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix