Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

മലപ്പുറത്ത് വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം

മലപ്പുറം: വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം. വള്ളുവമ്പ്രത്ത് ഇന്ന് പുലർച്ചെ നാലു മണിയോടെയായിരുന്നു സംഭവം. മില്ലിൽ വെളിച്ചെണ്ണയും കൊപ്രയും ഉണ്ടായിരുന്നു. മലപ്പുറത്ത് നിന്നും മഞ്ചേരിയിൽ നിന്നും അഞ്ച് യൂണിറ്റ് അഗ്നിരക്ഷാ സേന എത്തി തീ അണയ്‌ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ആളപായമില്ലെന്നാണ് വിവരം.തീപിടിത്തമുണ്ടായി മണിക്കൂറുകളായിട്ടും പുക നിയന്ത്രണവിധേയക്കാൻ സാധിക്കുന്നില്ല. സമീപത്ത് ധാരാളം വീടുകളുള്ള പ്രദേശമാണ്. ഇവിടേക്ക് തീ പടരാതെ നിയന്ത്രിക്കാൻ സാധിച്ചുവെന്ന് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ അറിയിച്ചു.
Read more

പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ വയോധികന് കരടിയുടെ ആക്രമണം

മലപ്പുറം: വയോധികന് കരടിയുടെ ആക്രമണം. കരുളായി ഉള്‍വനത്തിലെ മുണ്ടക്കടവ് ഉന്നതിയിലെ ശങ്കരനാണ് കരടിയുടെ ആക്രമണത്തിനിരയായത്. വ്യാഴാഴ്ച രാവിലെ 11 ഓടെ വനത്തിനകത്ത് ശങ്കരന്‍ പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിലാണ് കരടി ആക്രമിച്ചത്. കുറ്റിക്കാട്ടില്‍നിന്ന് ശങ്കരന്റെ പിന്‍ഭാഗത്തുകൂടി വന്ന കരടി കഴുത്തില്‍ പിടിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് കൈയിലും കടിച്ച് പരിക്കേല്‍പ്പിച്ചു. പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയും നിലവിളിക്കുകയും ചെയ്തതോടെ കരടി കാട്ടിലേക്ക് ഓടി. ശങ്കരന്റെ കരച്ചില്‍ കേട്ടാണ് പച്ചമരുന്ന് ശേഖരിക്കുകയായിരുന്ന മധുവും രമേശനും ഓടിയെത്തിയത്. രണ്ടു കൈകള്‍ക്കും കടിയേറ്റ ശങ്കരനെ നിലമ്പൂര്‍ ജില്ല […]
Read more

വയോധികന് നേരെ കരടി ആക്രമണം; രണ്ട് കൈകളിലും പരിക്ക്

മലപ്പുറം: മലപ്പുറത്ത് ആദിവാസി വയോധികന് നേരെ കരടിയുടെ ആക്രമണം. കരുളായിയിൽ മുണ്ടക്കടവ് ഉന്നതിയിലെ ശങ്കരനാണ് കരടിയുടെ ആക്രമണം ഉണ്ടായത്. ഇയാളുടെ രണ്ട് കൈകളിലും കരടി കടിച്ച് പരിക്കേൽപ്പിച്ചു. വനത്തിൽ പച്ചമരുന്ന് ശേഖരിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ശങ്കരനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read more

വയോധികയുടെ മൃതദേഹം കിണറ്റിൽ ദുരൂഹമായി കണ്ടെത്തി

മലപ്പുറം: ഐക്കരപടി കുറിയേടത്ത് വയോധികയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാവിലെ വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പിലെ കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. കുടിവെള്ളത്തിനായി ഉപയോഗിക്കാത്ത കിണർ അയൽവാസികൾ ഇടയ്ക്കു പറമ്പ് നന്നാക്കാനോ വസ്ത്രം കഴുകാനോ ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു. വെള്ളം എടുക്കാനെത്തിയ ഒരാൾ കിണറിൽ നിന്ന് ദുര്‍ഗന്ധം വരുന്നത് ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അഗ്നിശമനസേനയും പൊലീസും ചേർന്ന് മൃതദേഹം പുറത്തെടുത്തു. അവിവാഹിതയായ […]
Read more

പുത്തനത്താണിയിൽ ലാപ്‌ടോപ്പും സ്കാനറും മോഷ്ടിച്ച രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം: പുത്തനത്താണിയിൽ ലാപ്‌ടോപ്പും സ്കാനറും മോഷ്ടിച്ച രണ്ടുപേരെ കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ആതവനാട് അമ്പലപ്പാറ സ്വദേശി ഷനൂപ്, കാരത്തൂർ കൊടക്കൽ സ്വദേശി ഉമ്മർ ഫാരിസ് എന്നിവരാണ് പിടിയിലായത്. കോട്ടക്കൽ സ്വദേശിയായ പരാതിക്കാരൻ പള്ളിയിൽ പോയ സമയത്തായിരുന്നു മോഷണം നടന്നത്. ആ സമയത്ത് ബൈക്കില്‍ വെച്ചിരുന്ന സ്‌കാനറും ലാപ്‌ടോപ്പുമെടുത്ത് മോഷ്ടാക്കള്‍ കടന്നു കളയുകയായിരുന്നു.ഉടൻ തന്നെ പരാതിക്കാരൻ പൊലീസിൽ വിവരം അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസ് പ്രതികളെ തിരൂരിൽ നിന്ന് പിടികൂടി. പ്രതികൾക്കെതിരെ വിവിധ […]
Read more

ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

മലപ്പുറം: ഥാർ ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. പള്ളിക്കൽ ബസാർ സ്വദേശി ധനഞ്ജയ് ആണ് മരിച്ചത്. എയർപോർട്ട് റോഡിലെ തോട്ടശ്ശേരി മല്ലപ്പടിയിലാണ് അപകടം ഉണ്ടായത്. കൊണ്ടോട്ടി എയർപോർട്ട് സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്. യാത്ര ചെയ്ത ഥാർ ജീപ്പ് നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ ധനഞ്ജയ്, ഹാഷിം, ഷമീം, ഫഹദ്, ആദർശ് എന്നിവരെ നാട്ടുകാർ ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ധനഞ്ജയ് ആശുപത്രിയിൽ […]
Read more

വണ്ടൂരിൽ കാറുടമയെ വഞ്ചിച്ച് പണം തട്ടിയ മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം: വാടകയ്‌ക്കെടുത്ത കാറിൽ നിന്ന് എംഡിഎംഎ പിടികൂടിയെന്ന പേരിൽ കാറുടമയെ വഞ്ചിച്ച് പണം തട്ടിയെടുത്ത യുവാക്കൾ പിടിയിൽ. കറുത്തേനി തട്ടാൻകുന്ന് സ്വദേശി ആലുങ്ങൾ അബ്ദുൽ വാഹിദ്, കൂരാട് തെക്കുംപുറം സ്വദേശി മരുതത്ത് അബ്ദുൽ ലത്തീഫ്, വണ്ടൂർ കരുണാലയപടി സ്വദേശി പൂലാടൻ അഫ്‌സൽ എന്നിവരാണ് വണ്ടൂർ പൊലീസ് ഇൻസ്പെക്ടർ ദീപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പരാതിക്കാരൻ കാളികാവ് സ്വദേശിയാണ്. ഒക്ടോബർ 22-ന് ലത്തീഫ് അദ്ദേഹത്തിന്റെ കാർ വാടകയ്‌ക്കെടുത്തിരുന്നു. കാർ തിരികെ നൽകേണ്ടിയിരുന്ന ദിവസം വാഹിദ് പരാതിക്കാരനെ വിളിച്ച് ‘കാർ […]
Read more

തിരുനാവായയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

തിരുനാവായ: തിരുനാവായയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. പുത്തനത്താണി – തിരുനാവായ റോഡില്‍ ഇഖ്ബാല്‍ നഗറിൽ ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെയാണ് അപകടം. ചന്ദനക്കാവ് ഇഖ്ബാല്‍ നഗറിലെ വലിയ പീടിയേക്കല്‍ മുഹമ്മദ് സിദ്ദീഖ് (30) ഭാര്യ റീസ മന്‍സൂര്‍ (26) എന്നിവരാണ് മരിച്ചത്. ഇരുവരും ജോലി സ്ഥലത്തേക്ക് പോകുന്ന വഴി പുത്തനത്താണി ഭാഗത്തേക്കു പോവുകയായിരുന്ന ബൈക്കും എതിര്‍ ദിശയില്‍ വന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ചേരുരാല്‍ സ്‌കൂളിലെ റിട്ട. പ്രഥമാധ്യാപകന്‍ വി.പി അഹമ്മദ് കുട്ടിയുടെയും റിട്ട. അധ്യാപിക […]
Read more

സംസ്ഥാന സ്‌കൂള്‍ കായികമേള: കായിക കിരീടം മലപ്പുറത്തിന്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 236 പോയിന്റുമായി അത്‌ലറ്റിക്‌സ് കിരീടം നേടി മലപ്പുറം. തുടര്‍ച്ചയായ രണ്ടാം തവണയാണ് മലപ്പുറം കിരീടം സ്വന്തമാക്കിയിരിക്കുന്നത്. 20 പോയിന്റിന്റെ ലീഡോടെയാണ് മലപ്പുറം അവസാന ദിവസം ട്രാക്കിലേക്ക് എത്തിയത്. എന്നാല്‍ 400 മീറ്ററില്‍ പാലക്കാടിന്റെ കുതിപ്പായിരുന്നു. വടവന്നൂര്‍ സ്‌കൂളിലെ താരങ്ങളുടെ മികവില്‍ പാലക്കാട് 3 പോയിന്റിന്റെ ലീഡിലേക്കെത്തി. എന്നാല്‍ റിലേ മത്സരത്തില്‍ ആധിപത്യം ഉറപ്പിക്കാന്‍ മലപ്പുറത്തിന് സാധിച്ചു. പാലക്കാടിനെ മറികടന്ന് കിരീടനേട്ടത്തിലേക്ക് എത്താന്‍ മലപ്പുറത്തിന് കഴിഞ്ഞു. മീറ്റില്‍ ഒരു മത്സരം കൂടി പൂര്‍ത്തിയാകാനുണ്ട്. […]
Read more

താള്‍ക്കൊല്ലി വനത്തിൽ ഒരു ദിവസം പഴകിയ പിടിയാനയുടെ ജഡം

മലപ്പുറം: താൾക്കൊല്ലി ഉൾവനത്തിൽ ഒരു ദിവസം പഴക്കമുള്ള കാട്ടാനയുടെ ജഡം കണ്ടെത്തി. 15 വയസ്സ് പിന്നിട്ട പിടിയാനയെയാണ് ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. താൾക്കൊല്ലി കാരീരിയിലെ 1965 തേക്ക് പ്ലാന്റേഷനടുത്ത് ഞായറാഴ്ച രാവിലെ ഫീൽഡ് പരിശോധനയ്ക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ജഡം കണ്ടെത്തിയത്. നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ജി. ധനിക് ലാൽ നിയോഗിച്ച സംഘമാണ് ആനയുടെ പോസ്റ്റ്‌മോർട്ടം നടത്തിയത്. വനംവകുപ്പ് അസിസ്റ്റന്റ് വെറ്റിനറി സർജൻ ഡോ. എസ്. ശ്യാം, ഡോ. നൗഷാദലി, ഡോ. ജെ. ഐശ്വര്യ, വന്യജീവി വിദഗ്ധൻ ഡോ. […]
Read more

Recent News

Advertisement
WhiteswanTV Footer