വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം; ഒളിവിൽ പോയ എൽപി സ്കൂൾ മുൻ ഹെഡ്മാസ്റ്റർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
മലപ്പുറം: പോക്സോ കേസിൽ എൽപി സ്കൂൾ മുൻ ഹെഡ്മാസ്റ്റർക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടി സ്വദേശി കുന്നത്ത് പറമ്പ് അബൂബക്കർ സിദ്ദീഖിനെതിരെയാണ് കൊണ്ടോട്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിലെ പ്രതിയാണ് അബൂബക്കർ സിദ്ദീഖ്. പൊലീസ് ന്വേഷണം നടക്കുന്നതിനിടെയാണ് ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയത്. സംഭവം പുറത്തു പറഞ്ഞാൽ പിതാവിനെ കൊല്ലുമെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഒളിവിലുള്ള പ്രതിയെ പിടികൂടാൻ കഴിയാത്തതിനാലാണ് പൊലീസ് […]
Read more