തൃശൂര്‍: തൃശ്ശൂര്‍ പൂരം വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. 5 പേരോളം 70% പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രണ്ടര ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന 12 താല്‍ക്കാലിക വെടിക്കെട്ട് പുരകളിലുണ്ടായ സ്‌ഫോടനം ഒരു നാടിനെയാണ് പിടിച്ചുകുലുക്കിയത്. സ്‌ഫോടന ശബ്ദം കേട്ടിട്ട് ഭൂകമ്പം പോലെ തോന്നിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വീടിന്റെ ജനാലകളും വാതിലുകളും വാഹനങ്ങളും കുലുങ്ങി.
പ്രദേശമാകെ കനത്ത പുകയും തീയും മാത്രമായിരുന്നു. സമീപത്തെ മരങ്ങളിലേക്കും തീ പടര്‍ന്നു. കുഴി മിന്നലുകളും അമിട്ടുകളും തുടരെത്തുടരെ പൊട്ടി. രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. വെടിപ്പുരകള്‍ പ്രവര്‍ത്തിച്ചിരുന്ന ഷെഡ്ഡുകളിലെ കോണ്‍ക്രീറ്റ് കല്ലുകള്‍ വരെ ചിതറി. ശരീരഭാഗങ്ങളും ചിന്നിച്ചിതറിയ നിലയില്‍ കണ്ടെത്തി. ഇതെല്ലാം ചാക്കുകളിലും മറ്റുമാണ് വാരിയെടുത്ത് കൊണ്ടുപോയത്.


