Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: THRISSUR FIREWORK TRAGEDY

കളിച്ചും ചിരിച്ചും വെടിക്കോപ്പ് നിര്‍മ്മാണം; നൊമ്പരമായി ദുരന്തത്തിന് തൊട്ട് മുമ്പത്തെ VIDEO

തൃശൂര്‍: വളരെ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് പാട്ടൊക്കെ പാടിയായിരുന്നു അവര്‍ ജോലി ചെയ്തിരുന്നത്. പൂരാഹ്ളാദത്തില്‍ നിറഞ്ഞുനിന്ന തൃശൂരിനെ തീരാദുഖത്തിലാഴ്ത്തിയാണ് മുണ്ടത്തിക്കോട് ദുരന്തം ഉണ്ടായത്. തൊഴിലാളികള്‍ കളിച്ചും ചിരിച്ചും പാട്ടുപാടിയും വെടിമരുന്ന് നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദുരന്തത്തിന് മുമ്പുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ നൊമ്പരമായിരിക്കുന്നത്. തൃശൂര്‍ പൂരം അപകടങ്ങളിലെ ഏറ്റവും ഉയര്‍ന്ന മരണ സംഖ്യ ഇന്നലെ മുണ്ടത്തിക്കോട് സംഭവിച്ച ദുരന്തത്തിലാണ്.
Read more

തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു; 14 ലക്ഷം ധനസഹായം

തിരുവനന്തപുരം: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. രാവിലെ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നല്‍കാനും ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. അതിനായി മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ നിധിയില്‍ നിന്നാണ് 10 ലക്ഷം അനുവദിച്ചിട്ടുള്ളത്. ശേഷിക്കുന്ന നാലു ലക്ഷം രൂപ എസ്ഡിആര്‍എഫില്‍ നിന്നും അനുവദിക്കും. വെടിക്കെട്ട് ദുരന്തത്തില്‍ ആദ്യം മജിസ്റ്റീരിയല്‍ അന്വേഷണമാണ് […]
Read more

പൊട്ടിച്ചിതറിയത് അമിട്ടും കുഴിമിന്നലും; മരണസംഖ്യ 13 ആയി

തൃശൂര്‍: തൃശ്ശൂര്‍ പൂരം വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. 5 പേരോളം 70% പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രണ്ടര ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന 12 താല്‍ക്കാലിക വെടിക്കെട്ട് പുരകളിലുണ്ടായ സ്‌ഫോടനം ഒരു നാടിനെയാണ് പിടിച്ചുകുലുക്കിയത്. സ്‌ഫോടന ശബ്ദം കേട്ടിട്ട് ഭൂകമ്പം പോലെ തോന്നിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വീടിന്റെ ജനാലകളും വാതിലുകളും വാഹനങ്ങളും കുലുങ്ങി. പ്രദേശമാകെ കനത്ത പുകയും തീയും മാത്രമായിരുന്നു. സമീപത്തെ മരങ്ങളിലേക്കും തീ പടര്‍ന്നു. കുഴി മിന്നലുകളും അമിട്ടുകളും തുടരെത്തുടരെ പൊട്ടി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix