Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ കാർ ഇടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട്: വടക്കഞ്ചേരി ദേശീയപാത 544ൽ അഞ്ചു മൂർത്തീമംഗലത്ത് നടന്ന വാഹനാപകടത്തിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം. റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ യുവാക്കളെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. വടക്കഞ്ചേരി മംഗലം തെക്കേത്തറ പാഞ്ഞാംപറമ്പ് സ്വദേശി ഷിബു, മംഗലത്ത് പല്ലാവൂർ ചെമ്മണംകാട്ടിൽ കിഷോർ എന്നിവരാണ് മരിച്ചത്. തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം റോഡ് മുറിച്ച് കടക്കാൻ നിൽക്കുന്ന യുവാക്കളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. യുവാക്കളെ ഉടൻ ഇരട്ടക്കുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read more

വീണ്ടും കര്‍ഷക ആത്മഹത്യ; അട്ടപ്പാടിയില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ കര്‍ഷകന്‍ കൃഷിസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍. ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമിയാണ് മരിച്ചത്. വില്ലേജ് ഓഫീസില്‍ നിന്ന് തണ്ടപ്പേര് ലഭിക്കാത്തതിനാലാണ് കൃഷ്ണസ്വാമി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇന്ന് ഉച്ചയോടെയാണ് ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമിയെ കൃഷി സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 6 മാസമായി തണ്ടപ്പേരിനായി വില്ലേജില്‍ കയറി ഇറങ്ങിയെന്ന് കുടുംബം പറയുന്നു. അതേസമയം, സംഭവത്തില്‍ കാലതാമസമുണ്ടായിട്ടില്ലെന്നും, സാങ്കേതിക പ്രശ്‌നങ്ങള്‍ നീക്കാനായി നടപടികള്‍ തുടരുകയാണെന്നുമാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.
Read more

ഭാരതപ്പുഴയിൽ 2 വിദ്യാര്‍ത്ഥികള്‍ ഒഴുക്കിൽപെട്ടു

പാലക്കാട്: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിയെ കാണാതായി. മാത്തൂർ ചുങ്കമന്ദം സ്വദേശികളായ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. പൊലീസ് വിവരം പ്രകാരം ഒരാളെ രക്ഷപ്പെടുത്തിയതായി അറിയിച്ചിട്ടുണ്ട്. കാണാതായ വിദ്യാർത്ഥിയെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുകയാണ്. വിദ്യാർത്ഥികൾ 12.30 ഓടെയാണ് പുഴയിൽ കുളിക്കാനിറങ്ങിയത്, അതിനിടെയാണ് ഒഴുക്ക് ശക്തമായതായത്
Read more

യുവതിയെ രണ്ടാം ഭർത്താവ് കൊന്ന് വനത്തിൽ കുഴിച്ചുമൂടി;സംഭവം അട്ടപ്പാടിയിൽ

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി ഉൾവനത്തിൽ കുഴിച്ചിട്ടു. ഇലച്ചിവഴി സ്വദേശി വള്ളിയമ്മയെ ആണ് രണ്ടാം ഭ‍ർത്താവായ പഴനി കൊലപ്പെടുത്തിയത്. പുതൂർ പഞ്ചായത്തിൽ ഇലച്ചിവഴി സ്വദേശിയായ വള്ളിയമ്മയെ രണ്ട് മാസം മുമ്പ് കാണാതായിരുന്നു. അമ്മയെ കാണാനില്ലെന്ന് വ്യക്തമാക്കി മകൾ പുതൂ‍‍‍ർ പൊലീസിൽ പരാതി നൽകി. തുട‍ർന്ന് പൊലീസ് പഴനിയെ സംശയം തോന്നി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരം പുറത്ത് വന്നത്. രണ്ട് മാസം മുമ്പാണ് കൊലപാതകം നടന്നത്. വിറക് ശേഖരിക്കുന്നതിനിടെ തർക്കം ഉണ്ടായി വള്ളിയമ്മയെ താൻ […]
Read more

Recent News

Advertisement
WhiteswanTV Footer