കേരളത്തെ ഗ്ലോബൽ സ്‌കിൽ ഹബ്ബാക്കി വികസിപ്പിക്കും: വി ശിവൻകുട്ടി
തിരുവനന്തപുരം: കേരളത്തെ ഗ്ലോബൽ സ്‌കിൽ ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ ശക്തമാക്കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. സംസ്ഥാനത്തെ വ്യവസായിക പരിശീലന കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി തൊഴിൽ മേഖലയുടെ ഭാവി ആവശ്യങ്ങൾ നിറവേറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായിക പരിശീലന വകുപ്പ് സംഘടിപ്പിച്ച ‘മെറിടോറിയ 2025’എന്ന പുരസ്‌കാര ദാന ചടങ്ങ് തിരുവനന്തപുരം നിശാഗന്ധിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ, സംസ്ഥാന തലങ്ങളിൽ പുരസ്‌കാരം നേടിയ അധ്യാപകരെയും വിദ്യാർത്ഥികളെയും […]
Read more