എറണാകുളം: സിപിഐഎം വീണ്ടും അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എക്‌സിറ്റ് പോള്‍ എല്ലായ്‌പ്പോഴും ശരിയാകണം എന്നില്ലെന്നും ബിജെപി നിര്‍ണായക ഘടകം ആകുമെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. എന്‍ഡിഎ 14 സീറ്റ് ഒന്നും പിടിക്കില്ലെന്നും പക്ഷെ അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി അക്കൗണ്ട് തുറന്നാല്‍ എന്താണ് പ്രശ്‌നമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
സതീശന്‍ മുഖ്യമന്ത്രി ആകണമെന്ന് ലീഗ് പറഞ്ഞത് ശരിയല്ല. ഒരു ഘടകകക്ഷിക്ക് അതിനുള്ള അധികാരം ഇല്ല. കോണ്‍ഗ്രസില്‍ ഹൈക്കമാന്‍ഡ് ഇല്ലേ. പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നു. എന്നും വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചു. സത്യസന്ധമായി കാര്യങ്ങള്‍ പറയുമ്പോള്‍ ചിലര്‍ക്ക് പരിഭവം തോന്നുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.




