Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: vellappally natesan

‘വര്‍ഗീയതക്ക് വളം വെക്കുന്ന പ്രസ്താവന’; വെള്ളാപ്പള്ളിക്കെതിരെ CPIM

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വെള്ളാപ്പള്ളിയുടേത് വര്‍ഗീയതയ്ക്ക് വളം വയ്ക്കുന്ന പ്രസ്താവനായാണെന്നും പാര്‍ട്ടി നേതാക്കളെ വിഭജിക്കാന്‍ അനുവദിക്കില്ല. അദ്ദേഹത്തിന്റെ പരാമര്‍ശം എസ്എന്‍ഡിപി സെക്രട്ടറി സ്ഥാനത്തിന് യോജിക്കാത്താണെന്നും സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കി. സിപിഎം നേതാവ് എഎന്‍ ഷംസീറിനെതിരെ കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. ഷംസീറിന്റേത് ലീഗിന്റെ ശബ്ദമെന്നായിരുന്നു പരാമര്‍ശം. CPIM സംസ്ഥാന കമ്മിറ്റി അംഗവും, മുന്‍ സ്പീക്കറുമായ എഎന്‍ ഷംസീറിന് ലീഗിന്റെ ശബ്ദമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ഈ ദിശയിലുള്ളതാണ്. […]
Read more

‘വെള്ളാപ്പള്ളിയ്ക്ക് മീഡിയമാനിയ’; മറുപടിയുമായി കേരള കോൺ​ഗ്രസ് B വിഭാ​ഗം

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന് പത്രമാധ്യമങ്ങളിലൂടെ ഇടവിട്ടുള്ള സമയങ്ങളില്‍ നിറഞ്ഞു നില്‍ക്കുവാനുള്ള തന്ത്രമാണ് പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അസംബന്ധം പറഞ്ഞു ഇടയ്ക്കിടയ്ക്ക് രംഗത്തുവരുന്നതെന്ന് കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന കമ്മിറ്റി അംഗം ഷിലു ഗോപിനാഥ്. അതുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തകരെ മുന്നില്‍ കിട്ടുമ്പോള്‍ മുന്‍ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ്കുമാറിനെ വായില്‍ തോന്നുന്ന അസംബന്ധങ്ങള്‍ വിളിച്ചു പറഞ്ഞു വാര്‍ത്തകളില്‍ ഇടം നേടാനുള്ള ശ്രെമമെന്ന് ഷിലു ഗോപിനാഥ് അഭിപ്രായപ്പെട്ടു. ഏതായാലും മികച്ച മന്ത്രിയായും പൊതുപ്രവര്‍ത്തകനായും പൊതുസമൂഹത്തില്‍ നിറഞ്ഞു നിന്നിട്ടുള്ള, ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്ന കെബി […]
Read more

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം കൂടി സമയം നൽകി ഹൈക്കോടതി

കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി ഒരു മാസം കൂടി സമയം അനുവദിച്ചു. ഇത് അവസാന അവസരമാണെന്നും കോടതി മുന്നറിയിപ്പ് നൽകി. അതേസമയം, കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ഹർജിയിൽ പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. എസ്.പി.എസ്. ശശിധരനെ അന്വേഷണത്തിൽ നിന്ന് മാറ്റണമെന്നാണ് ഹർജിയിലെ ആവശ്യം. അന്വേഷണം അനാവശ്യമായി നീണ്ടുപോകുകയാണെന്നും ശരിയായ രീതിയിലല്ല നടക്കുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു. അന്വേഷണത്തിൽ നേരത്തെ കോടതി അതൃപ്തി പ്രകടിപ്പിച്ചതിനെ […]
Read more

പദ്മഭൂഷൻ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പദ്മഭൂഷൺ ബഹുമതി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ബഹുമതി സമ്മാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ സ്പീക്കർ ഓം ബിർള തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. വെള്ളാപ്പള്ളി നടേശനോടൊപ്പം നടൻ മമ്മൂട്ടിയും പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി. കൂടാതെ, വിദ്യാഭ്യാസ-സാഹിത്യ മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് പി. നാരായണനും നീതിന്യായ രംഗത്തെ […]
Read more

ഭൂരിപക്ഷ ഹിന്ദുക്കളെ ഒതുക്കാനുള്ള ശ്രമം നടക്കുന്നു, പിന്നിൽ മുസ്ലീം ലീ​ഗും; വെള്ളാപ്പള്ളി

തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ വീണ്ടും കടുത്ത വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗ് വർഗീയമായി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും ലീഗിന്റെ ജനപ്രതിനിധികളും പേഴ്‌സണൽ സ്റ്റാഫും അവർ ഭരിക്കുന്ന വകുപ്പുകളിലെ പ്രധാന തസ്തികകളിലിരിക്കുന്നവരും അതിന്റെ തെളിവാണെന്നും യോഗനാദത്തിൽ എഴുതിയ എഡിറ്റോറിയലിലൂടെ വെള്ളാപ്പള്ളി ആവർത്തിച്ചു. ‘മുസ്ലിം ലീഗ് മന്ത്രിയായ കെ എം ഷാജിയുടെ മതമാണ് മതമാണ് മതമാണ് അവരുടെ പ്രശ്‌നമെന്ന പ്രസംഗമെന്ന പ്രസംഗം ഞങ്ങളാരും മറന്നിട്ടില്ല. മറക്കുകയുമില്ല. ലീഗിനെ രാഷ്ട്രീയമായി എതിർക്കുന്നവർക്കു പോലും ഇതൊക്കെ തുറന്നുകാട്ടാൻ ഭയമാണ്. […]
Read more

‘സതീശൻ മിടുക്കൻ, തുടക്കം നന്നായി’; ഇടതിന്റെ അന്തകനായത് പി ശശിയെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കേരളം നിന്ന് കുലുങ്ങിയപ്പോൾ ഇടതുപക്ഷത്തിന് താങ്ങായി തണലായി പിന്തുണ നൽകിയത് താനായിരുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ. തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ എൽഡിഎഫിന് തിരിച്ചടിയായെന്നും അദ്ദേഹത്തെ തള്ളിപ്പറഞ്ഞത് കുറഞ്ഞ് പോയെന്നുമുള്ള വിലയിരുത്തൽ സിപിഎം നടത്തിയിരുന്നു. ഇതിന് മറുപടി നൽകുകയാണ് അദ്ദേഹം. ഒപ്പം മുഖ്യമന്ത്രി വിഡി സതീശനെ പുകഴ്ത്തുന്നുമുണ്ട്. പി. ശശിയുടെ ധാർഷ്ട്യം എന്താണെന്ന് എല്ലാവർക്കും അറിയാവുന്നതല്ലേ. സി.എം. അറിയാതെ ഒരു പാരലൽ ഭരണം. പലിശ രാജാവും ഈ പറഞ്ഞ ശശിയും കൂടി കേരളമെമ്പാടും ഒരു […]
Read more

വെള്ളാപ്പള്ളി പങ്കെടുക്കുന്ന പരിപാടിയില്‍ ചെന്നിത്തലയും ലിജുവും പങ്കെടുക്കില്ല; അസൗകര്യം അറിയിച്ച് മന്ത്രിമാർ

കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ മന്ത്രിമാരായ രമേശ് ചെന്നിത്തലയും എം.ലിജുവും പങ്കെടുക്കില്ല. ഇരുവരും അസൗകര്യം അറിയിച്ചതോടെ സംഘാടകര്‍ പരിപാടി ഒഴിവാക്കിയെന്നാണ് റിപ്പോർട്ട്. വിശാല കെപിസിസി യോഗം നടക്കുന്നതിനാല്‍ പരിപാടിയില്‍ എത്താന്‍ വൈകുമെന്നാണ് മന്ത്രിമാര്‍ അറിയിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ആലപ്പുഴയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടിയാണ് ഒഴിവാക്കിയത്. പരിപാടിയുടെ പുതുക്കിയ തീയതി സംഘാടകര്‍ ഇതുവരെ അറിയിച്ചിട്ടില്ല. 115ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കേരള കൗമുദി നടത്താനിരുന്ന പരിപാടിയിലേക്കാണ് രമേശ് ചെന്നിത്തലക്കും എം.ലിജുവിനും ക്ഷണം […]
Read more

ബിജെപി അക്കൗണ്ട് തുറന്നാല്‍ എന്താണ് പ്രശ്‌നം; സിപിഐഎം വീണ്ടും വരും: വെള്ളാപ്പള്ളി

എറണാകുളം: സിപിഐഎം വീണ്ടും അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എക്‌സിറ്റ് പോള്‍ എല്ലായ്‌പ്പോഴും ശരിയാകണം എന്നില്ലെന്നും ബിജെപി നിര്‍ണായക ഘടകം ആകുമെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. എന്‍ഡിഎ 14 സീറ്റ് ഒന്നും പിടിക്കില്ലെന്നും പക്ഷെ അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി അക്കൗണ്ട് തുറന്നാല്‍ എന്താണ് പ്രശ്‌നമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സതീശന്‍ മുഖ്യമന്ത്രി ആകണമെന്ന് ലീഗ് പറഞ്ഞത് ശരിയല്ല. ഒരു ഘടകകക്ഷിക്ക് അതിനുള്ള അധികാരം ഇല്ല. കോണ്‍ഗ്രസില്‍ ഹൈക്കമാന്‍ഡ് […]
Read more

വെള്ളാപ്പള്ളിക്ക് എക്സിറ്റ് പോൾ ഫലം കണ്ട് ഹാലിളകി: പി അബ്ദുൾ ഹമീദ്

മലപ്പുറം: വെള്ളാപ്പള്ളി നടത്തിയ പരാമശരങ്ങൾക്കെതിരെ മുസ്ലിം ലീഗ് രംഗത്ത്. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുള്‍ ഹമീദ് എം എല്‍ എയാണ് വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായ് എത്തിയിരിക്കുന്നത്. വെള്ളാപ്പള്ളിക്ക് എക്സിറ്റ് പോൾ ഫലം കണ്ട് ഹാലിളകിയെന്നും പുറത്തുവരുന്നത് വർ​ഗീയതയാണ്. ഇവിടെ ഒരു മാറാടും ഉണ്ടാകാന്‍ പോകുന്നില്ലെന്നും അബ്ദുൾ ഹമീദ് പറഞ്ഞു. എല്ലാവരും ലീഗിനെ പ്രശംസിക്കുന്നത് വെള്ളാപ്പള്ളിക്കിഷ്ടമല്ല. അന്ധമായ വര്‍ഗീയതയും ലീഗ് വിരോധവുമാണ് വെള്ളാപ്പള്ളിക്കെന്നും അദ്ദേഹം വിമർശിച്ചു. വെള്ളാപ്പള്ളി ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കുന്നില്ലെന്നും അദ്ദേഹം ആഗ്രഹിക്കുന്ന സര്‍ക്കാരും വരാന്‍ […]
Read more

മന്ത്രിയായിരിക്കെ തറപ്രവൃത്തി; ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി

ആലപ്പുഴ: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രി ഗണേഷ് കുമാറിനെതിരേ നടപടി വേണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മന്ത്രിസ്ഥാനത്തിരിക്കുമ്പോഴെങ്കിലും ഒരു നിലവാരം പുലർത്താൻ അദ്ദേഹം ബാധ്യസ്ഥനാണ്. ഇത്രയും വഷളായ, ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരു മന്ത്രി ഉണ്ടായിട്ടില്ലെന്നും അതുകൊണ്ട് ജനങ്ങൽക്ക് തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി എടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അദ്ദേഹത്തിന് പെണ്ണിനോടും പൊന്നിനോടും ഏറെ ഇഷ്ടമാണ്. കനകസിംഹാസനത്തിൽ കയറിയിരിക്കുന്ന ഇവൻ ശുംഭനോ ശുനകനോ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് തെറ്റാണെന്ന് പറയാൻ സാധിക്കില്ല. കുറേക്കൂടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix