ആലപ്പുഴ: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കേരളം നിന്ന് കുലുങ്ങിയപ്പോൾ ഇടതുപക്ഷത്തിന് താങ്ങായി തണലായി പിന്തുണ നൽകിയത് താനായിരുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ. തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ എൽഡിഎഫിന് തിരിച്ചടിയായെന്നും അദ്ദേഹത്തെ തള്ളിപ്പറഞ്ഞത് കുറഞ്ഞ് പോയെന്നുമുള്ള വിലയിരുത്തൽ സിപിഎം നടത്തിയിരുന്നു. ഇതിന് മറുപടി നൽകുകയാണ് അദ്ദേഹം. ഒപ്പം മുഖ്യമന്ത്രി വിഡി സതീശനെ പുകഴ്ത്തുന്നുമുണ്ട്.
പി. ശശിയുടെ ധാർഷ്ട്യം എന്താണെന്ന് എല്ലാവർക്കും അറിയാവുന്നതല്ലേ. സി.എം. അറിയാതെ ഒരു പാരലൽ ഭരണം. പലിശ രാജാവും ഈ പറഞ്ഞ ശശിയും കൂടി കേരളമെമ്പാടും ഒരു ഭീകരണ ഭരണം നടത്തി. വിഡി. സതീശന്റെ തുടക്കം നന്നായിട്ടുണ്ട്. അദ്ദേഹം മിടുക്കനാണ്. സതീശന്റെ അഭിപ്രായത്തോട് യോജിപ്പും വിയോജിപ്പും ഞാൻ പ്രകടിപ്പിച്ചിട്ടുണ്ട്. കൂടുതലും ശക്തമായി എതിർത്തിട്ടുണ്ട്. കെ. സുധാകരനെ എതിർത്തപ്പോഴാണ് ഞാൻ ഇദ്ദേഹത്തെ എതിർത്തത്. എനിക്ക് സുധാകരനെ ഇഷ്ടമാണ്. പക്ഷേ, സതീശൻ മിടുക്കനാണ്- വെള്ളാപ്പള്ളി പറഞ്ഞു.




