തിരുവനന്തപുരം: വാഹനങ്ങളിലെ രൂപമാറ്റത്തിന് സതീശൻ സർക്കാർ ഇതുവരെ പിഴയിട്ടത് ഒരു കോടി രൂപ. മേയിൽ 1528 പേരിൽനിന്നായി 87 ലക്ഷം രൂപയും ഈ മാസം ഇതുവരെ 450 പേരിൽ നിന്നായി 12 ലക്ഷം രൂപയും പിഴ ഈടാക്കിയതായിട്ടാണ് വിവരാവകാശ നിയമപ്രകാരം മോട്ടോർ വാഹന വകുപ്പ് നൽകിയ മറുപടിയിൽ പറയുന്നത്.
മെയ് മാസം മാത്രം 1,528 വാഹനങ്ങൾക്ക് പിടിവീണു. 86,35,000 രൂപയാണ് മെയ് മാസത്തെ മാത്രം പിഴ തുക. 14,85,000 രൂപ പിഴ തുകയായി സർക്കാരിന് ഇതിനകം ലഭിച്ചു. 71,50,000 രൂപ മെയ് മാസം പിഴ കിട്ടിയവരിൽ നിന്ന് ഈടാക്കാനുണ്ട്. ജൂൺ മാസം ഇതുവരെ 480 കേസുകളിലായി 14 ലക്ഷം രൂപ പിഴ നൽകി. മുഖ്യമന്ത്രി സതീശന്റെ പരാമർശങ്ങൾ തെറ്റിദ്ധരിച്ച് വാഹനങ്ങളിൽ മോഡിഫിക്കേഷൻ വരുത്തിയാൽ പിടി വീഴില്ലെന്ന് കരുതി രൂപമാറ്റം വരുത്തുന്നത് കൂടിയിരുന്നു. ഇവരാണ് ഈ കുടുങ്ങുന്നവരിൽ അധികവും.




