Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: mvd kerala

‘ഇ-ചല്ലാൻ ആരും സ്വയം അടയ്ക്കരുത്’; ഇത് വ്യാജമാണ്, കെണിയിൽ വീഴരുതെന്ന് MVD

തിരുവനന്തപുരം: വാഹനത്തിന് ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും അത് ഉടൻ അടച്ചില്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്നും കാണിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധിയാളുകൾക്ക് വാട്‌സ്ആപ്പിലും എസ്എംഎസ് വഴിയും സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ഔദ്യോഗിക സന്ദേശങ്ങൾക്ക് സമാനമായ രീതിയിലാണ് തട്ടിപ്പുകാർ ലിങ്കുകൾ അയക്കുന്നത്. ഈ സന്ദേശങ്ങൾ തട്ടിപ്പാണെന്നും ഇതിനെതിരെ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള മോട്ടോർ വാഹന വകുപ്പ്. “ഇ-ചല്ലാൻ ആരും സ്വയം അടയ്ക്കരുത്” എന്ന നിർദ്ദേശം പലയിടങ്ങളിൽ പ്രചരിക്കുന്നതായി കാണുന്നു. ഇതും തികച്ചും വ്യാജ വാർത്തയാണ്. ജനങ്ങൾക്ക് […]
Read more

തീതുപ്പുന്ന കാറുമായി റോഡിലിറങ്ങി; വിദ്യാർത്ഥികളെ പൊക്കി MVD

മലപ്പുറം: അപകടകരമായ രീതിയിൽ രൂപമാറ്റം വരുത്തിയ തീ തുപ്പുന്ന കാറുമായി റോഡിലിറങ്ങിയ വിദ്യാർത്ഥികൾ മോട്ടോർ വാഹന വകുപ്പിന്റെ പിടിയിൽ. മലപ്പുറം നിലമ്പൂരിലാണ് സംഭവം. നിയമവിരുദ്ധമായി മോഡിഫിക്കേഷൻ വരുത്തിയ വാഹനത്തിന്റെ രജിസ്‌ട്രേഷൻ ഉടൻ റദ്ദാക്കുമെന്ന് എംവിഡി അറിയിച്ചു. സൈലൻസറിൽ നിന്ന് വലിയ ശബ്ദത്തോടെ തീ തുപ്പുന്ന രീതിയിലാണ് കാർ മോഡിഫൈ ചെയ്തിരിക്കുന്നത്. കോഴിക്കോട് രജിസ്‌ട്രേഷനിലുള്ള (KL 11) പഴയൊരു വാഹനമാണിത്. കഴിഞ്ഞ ദിവസം വൈകുന്നേരം 6.30നും രാത്രി 8.30നും ഇടയിൽ നിലമ്പൂർ നോലി പ്ലോട്ട് പരിസരത്ത് മോട്ടോർ വാഹന […]
Read more

ഡ്രൈവിങ് ടെസ്റ്റിൽ വമ്പൻ മാറ്റം; H എടുക്കുമ്പോൾ ഇനി ക്യമറയിലും നോക്കാം

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിൽ വലിയ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. ഇനി മുതൽ എൽഎംവി ടെസ്റ്റിൽ H എടുക്കുമ്പോൾ പിൻ ക്യാമറയിൽ നോക്കാം. മുമ്പ് കണ്ണാടിയിൽ മാത്രം നോക്കാനായിരുന്നു അനുമതി. കേന്ദ്ര മോട്ടോർ വഹിക്കിൾ നിയമത്തിലുള്ള മാറ്റമാണ് കേരളത്തിലും നടപ്പാക്കുന്നത്. മുമ്പ് കണ്ണാടിയിൽ നോക്കി മാത്രമേ ടെസ്റ്റ് പാടുള്ളു. റിയർവ്യു ക്യാമറകളുമായാണ് പല പുതിയ വാഹനങ്ങളും ഇറങ്ങുന്നത്. ഈ സാഹചര്യത്തിലാണ് നിയമത്തിൽ മാറ്റം. എന്നാൽ, ചില നിബന്ധനകളുമുണ്ട്. പൂർണമായി ക്യാമറ നോക്കി ടെസ്റ്റ് എടുക്കാൻ പാടില്ല.
Read more

പൂക്കികളെ തൂക്കി വിഡി സതീശൻ; വാഹന രൂപമാറ്റത്തിൽ ‍ഇതുവരെ പിഴയിട്ടത് ഒരു കോടി

തിരുവനന്തപുരം: വാഹനങ്ങളിലെ രൂപമാറ്റത്തിന് സതീശൻ സർക്കാർ ഇതുവരെ പിഴയിട്ടത് ഒരു കോടി രൂപ. മേയിൽ 1528 പേരിൽനിന്നായി 87 ലക്ഷം രൂപയും ഈ മാസം ഇതുവരെ 450 പേരിൽ നിന്നായി 12 ലക്ഷം രൂപയും പിഴ ഈടാക്കിയതായിട്ടാണ് വിവരാവകാശ നിയമപ്രകാരം മോട്ടോർ വാഹന വകുപ്പ് നൽകിയ മറുപടിയിൽ പറയുന്നത്. മെയ് മാസം മാത്രം 1,528 വാഹനങ്ങൾക്ക് പിടിവീണു. 86,35,000 രൂപയാണ് മെയ് മാസത്തെ മാത്രം പിഴ തുക. 14,85,000 രൂപ പിഴ തുകയായി സർക്കാരിന് ഇതിനകം ലഭിച്ചു. […]
Read more

‘സീറ്റ് കവർ മാറ്റാൻ അനുവദിച്ച മുഖ്യമന്ത്രിക്ക് നന്ദി’… മോഡിഫിക്കേഷൻ നിയമം കണ്ട് കണ്ണ് മിഴിച്ച് ജെൻസീ

ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ്, പ്രത്യേകിച്ച് വിഡി സതീശൻ അധികാരത്തിലെത്താനുള്ള അനവധി കാരണങ്ങളിൽ ഒന്നായിരുന്നു യുവാക്കളുടെ വോട്ട് എന്നത്. പിള്ളേര് മോഡിഫൈ ചെയ്യട്ടെ എന്ന സതീശന്റെ ഒറ്റ ഡയലോ​ഗ് അത്രയേറെ ഇംപാക്ട് ജെൻസീകൾക്കിടയിൽ ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ സംസ്ഥാനത്തെ വാഹനപ്രേമികളും ജെൻസികളും കാത്തിരുന്ന വാഹന മോഡിഫിക്കേഷൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് മോട്ടോർ വാഹനവകുപ്പ്. സ്റ്റിക്കറുകളും ലൈറ്റുകളും ഉൾപ്പെടെ 18 തരം മോഡിഫിക്കേഷൻ ആവാമെന്ന് ഗതാഗത കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. ഗതാഗത കമ്മീഷണർ തയ്യാറാക്കിയ പട്ടിക സംസ്ഥാന സർക്കാർ […]
Read more

ഗതാഗത നിയമ ലംഘനത്തിൽ വിഐപി വാഹനങ്ങളും; കൊച്ചിയിൽ 6 മാസത്തിനിടെ 64 നിയമലംഘനം

എറണാകുളം: ഗതാഗതനിയമ ലംഘനങ്ങളിൽ വിഐപി വാഹനങ്ങൾക്കും വലിയ പങ്കുണ്ടെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകൾ. കൊച്ചിയിൽ മാത്രം വിവിധ റോഡുകളിലായി സ്ഥാപിച്ച 64 ക്യാമറകളിൽ മാത്രം കഴിഞ്ഞ ആറ് മാസത്തിനിടെ 60ഓളം വിഐപി വാഹനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി. മന്ത്രിമാർ, എംപി, എംഎൽഎമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ബന്ധപ്പെട്ട വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് കഴിഞ്ഞ മാസങ്ങളിൽ ക്യാമറ നിരീക്ഷണത്തിൽ കുടുങ്ങിയത്. മുൻ വർഷങ്ങളിലെ കണക്കുകൾ ചേർക്കുമ്പോൾ ഇത് 180ഓളം കേസുകൾ വരുമെന്ന് അധികൃതർ പറഞ്ഞു. മൊബൈൽ […]
Read more

വാഹനപിഴ പകുതിയാക്കാം;മോട്ടോർ വാഹന വകുപ്പിന്റെ അദാലത്ത് അവസാനിക്കാൻ ഇനി രണ്ടുദിവസം മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന ഉടമകൾക്ക് ആശ്വാസമായി മോട്ടോർ വാഹന വകുപ്പ് പ്രഖ്യാപിച്ച ചലാൻ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി ഏപ്രിൽ 30-ന് അവസാനിക്കുന്നു. 2024 ഡിസംബർ 31 വരെ ലഭിച്ച ചലാനുകൾക്ക് പകുതി തുക മാത്രം അടച്ച് കേസുകൾ അവസാനിപ്പിക്കാനുള്ള ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താൻ ഇനി രണ്ടുദിവസം മാത്രമാണ് ബാക്കിയുള്ളത്. മൊബൈൽ നമ്പറുകൾ മാറിയതോ അപ്‌ഡേറ്റ് ചെയ്യാത്തതോ ആയ കാരണത്താൽ തങ്ങളുടെ വാഹനത്തിന് ചലാൻ ഉണ്ടോ എന്നറിയാത്തവർക്ക് ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഓൺലൈനായി വിവരങ്ങൾ പരിശോധിക്കാനും പണമടയ്ക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. […]
Read more

പിഴ അടയ്ക്കാനുണ്ടോ? ഇതാണ് സുവര്‍ണാവസരം; 50% ഇളവ്

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള പിഴയില്‍ 50 ശതമാനം ഇളവ് അനുവദിക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. 31/12/2024 വരെ സംഭവിച്ച എല്ലാ ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള പിഴയില്‍ 50 ശതമാനം ഇളവ് അനുവദിക്കാന്‍ ആംനസ്റ്റി പദ്ധതി നടപ്പാക്കും. ഗതാഗത കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ചാണ് തീരുമാനം. ഒരേ വാഹനങ്ങള്‍ക്ക് നിരവധി ഇ-ചെല്ലാന്‍ പെന്‍ഡിംഗ് ഉള്ളതും ചില നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ അടക്കേണ്ടിവരുന്നതുമാണ് ഇ- ചെല്ലാന്‍ അടയ്ക്കുന്നതില്‍ നിന്നും വാഹന ഉടമകളെ പിന്‍തിരിപ്പിക്കുന്നത്. ഇ- ചെല്ലാന്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് കോടതികളില്‍ കെട്ടികിടക്കുന്ന […]
Read more

ഓട്ടോറിക്ഷകളിൽ മീറ്റര്‍ ഇട്ടില്ലെങ്കില്‍ പണം നല്‍കേണ്ട!’; നടപടിയുമായി എംവിഡി

കൊച്ചി: മീറ്റര്‍ ഇടാത്ത ഓട്ടോറിക്ഷകള്‍ക്കെതിരെ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സ്റ്റിക്കര്‍ പതിപ്പിച്ചിട്ടും മീറ്റര്‍ ഇടാതെ സര്‍വീസ് നടത്തിയാല്‍ പെര്‍മിറ്റ് റദ്ദാക്കും. ഓട്ടോറിക്ഷകള്‍ അമിത കൂലി വാങ്ങുന്നു എന്ന പരാതിയെ തുടര്‍ന്നാണ് നടപടി. മാര്‍ച്ച് ഒന്നുമുതല്‍ മീറ്റര്‍ ഇടാതെ വാഹനം ഓടിച്ചാല്‍ പണം നല്‍കരുതെന്ന് എംവിഡി നിര്‍ദേശം. ഓട്ടോറിക്ഷാ തൊഴിലാളികള്‍ അമിതമായി പണം ഈടാക്കുന്നുവെന്നും മീറ്റര്‍ ഇടാതെ ഓടുന്നുവെന്നുമെല്ലാമുള്ള ഒട്ടേറെ പരാതികളാണ് മോട്ടോര്‍ വാഹനവകുപ്പിനും പോലീസിനും ലഭിക്കുന്നത്. മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട […]
Read more

മാർച്ച് 1 മുതൽ ആർസി ബുക്കുകൾ ഡിജിറ്റലാകും; ഗതാഗത കമ്മീഷണർ

തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് ഒന്ന് മുതല്‍ വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. മാര്‍ച്ച് ഒന്ന് മുതല്‍ ആര്‍സി ബുക്കുകള്‍ ഡിജിറ്റലാകുന്നതോടെ പ്രത്യേക നിര്‍ദേശങ്ങളും ഗതാഗത വകുപ്പ് നല്‍കുന്നുണ്ട്. ഫെബ്രുവരി മാസത്തിനുള്ളില്‍ എല്ലാ വാഹന ഉടമകളും ആര്‍സി ബുക്കുമായി ഫോണ്‍ നമ്പറുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ഗതാഗത കമ്മീഷണര്‍ എച്ച് നാഗരാജു പറഞ്ഞു. ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറുകളാണ് നല്‍കേണ്ടതെന്നും ഓണ്‍ലൈന്‍ വഴി സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ നമ്പറുകള്‍ അപ്‌ഡേറ്റ് ചെയ്യാമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു. […]
Read more
Advertisement
WhiteswanTV Footer