Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: mvd kerala

മോട്ടോർ വാഹനവകുപ്പ് സേവനങ്ങൾ മാർച്ച് ഒന്ന് മുതൽ ആധാർ അധിഷ്ഠിതം

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്ന് മുതല്‍ ആധാര്‍ അധിഷ്ഠിതമാക്കാന്‍ തീരുമാനം. വാഹന ഉടമകള്‍ ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തണമെന്ന് ഗതാഗത കമീഷണര്‍ നിര്‍ദേശം നല്‍കി. ഫെബ്രുവരി 1 മുതല്‍ 28 വരെ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും. സേവനങ്ങള്‍ക്കുള്ള അപേക്ഷ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് ആധാര്‍ ഉപാധിയാക്കുകയും ആധാര്‍ ലിങ് ചെയ്ത ഫോണ്‍ നമ്പറിലേക്ക് ഒ.ടി.പി എത്തുമെന്നതുമാണ് പ്രത്യേകത. ഇടനിലക്കാരുടെ ഇടപെടല്‍ ഒഴിവാക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇ-സേവ […]
Read more

ഓടുന്ന കാറിൽ അഭ്യാസം; 1 കോടി വിലമതിക്കുന്ന ആഡംബര കാർ പിടിച്ചെടുത്ത് എം വി ഡി

പത്തനംതിട്ട: ഓടുന്ന കാറിൽ അഭ്യാസ പ്രകടനം നടത്തിയതിന് 1 കോടിയിലേറെ വില മതിയ്ക്കുന്ന ആഡംബര കാർ പിടിച്ചെടുത്ത് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്മെന്റ്. വോള്‍വോ എക്സ് സി 90 ആണ് എം വി ഡി പിടിച്ചെടുത്തത്. വള്ളക്കടവ് കുമ്പനാട് റോട്ടിൽ ഡോറിലൂടെ പുറത്തേക്കിരുന്ന് ഒരാള്‍ ഫോണിലൂടെ സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാനാകും. രാവിലെ റോഡിൽ നല്ല തിരക്കുള്ള സമയത്താണ് സംഭവം. യാത്രികരിൽ ഒരാളാണ് വീഡിയോ ചിത്രീകരിച്ച് മോട്ടോർ വാഹന വകുപ്പിന് അയച്ചത്. തിരുവല്ല വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാ​ഗം വളരെ […]
Read more

വാഹനങ്ങളിലെ അനധികൃത ലൈറ്റും മറ്റു ഫിറ്റിങ്ങുകളും: കര്‍ശന നടപടിക്ക് ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: പിക്‌സല്‍ ലൈറ്റ് നെയിം ബോര്‍ഡുകളും അനധികൃത ലൈറ്റുകളും മറ്റു ഫിറ്റിങ്ങുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്ക് ഹൈക്കോടതി നിര്‍ദേശം. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ചിന്റെതാണ് നിര്‍ദേശം. ബഹുവര്‍ണ ഓരോ അനധികൃത ലൈറ്റുകള്‍ക്കും 5000 രൂപ വീതം പിഴ ഈടാക്കണമെന്നാണ് കോടതി നിര്‍ദേശം. സുരക്ഷാ മാനദണ്ഡങ്ങളും മറ്റും ലംഘിച്ച് പൊതു വാഹനങ്ങളില്‍ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ തുറന്ന കോടതിയില്‍ പരിശോധിച്ച ശേഷമാണ് ഡിവിഷന്‍ ബെഞ്ചിന്റെ […]
Read more

മള്‍ട്ടികളര്‍ ലേസര്‍ ലൈറ്റുകള്‍ ഘടിപ്പിച്ചു; ടൂറിസ്റ്റ് ബസിന് പിഴയിട്ട് എംവിഡി

കല്‍പ്പറ്റ: നിയമവിരുദ്ധമായി മള്‍ട്ടികളര്‍ ലേസര്‍ ലൈറ്റുകള്‍ ഘടിപ്പിച്ച് സര്‍വ്വീസ് നടത്തിയ ടൂറിസ്റ്റ് ബസിന് പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്. കൊല്ലം രജിസ്ട്രേഷനിലുള്ള റോബിന്‍ ബസിനാണ് ബത്തേരിയില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പിഴയിട്ടത്. അരലക്ഷം രൂപയാണ് പിഴയിട്ടിരിക്കുന്നത്. തിരുവല്ല ഭാഗത്ത് നിന്നും മൈസൂരുവിലേക്ക് പോയ ബസിന്റെ അകത്ത് റിവോള്‍വിങ് ലൈറ്റുകളും പുറത്ത് എല്‍ഇഡി ലേസര്‍ ലൈറ്റുകളും മറ്റും ഘടിപ്പിച്ചിരുന്നു. നിയമവിരുദ്ധമായി ഘടിപ്പിച്ച ലൈറ്റുകളുടെ എണ്ണം കണക്കാക്കിയാണ് പിഴയിട്ടതെന്നാണ് വിവരം. എന്‍ഫോഴ്സ്മെന്റ് വിഭാഗം എവിഐ പി എസ് […]
Read more

ഓട്ടോറിക്ഷ സ്റ്റേറ്റ് പെര്‍മിറ്റിന് വ്യവസ്ഥയായി

കോര്‍പ്പറേഷന്‍, നഗരസഭാ പ്രദേശങ്ങളില്‍ നിന്ന് യാത്ര എടുക്കരുതെന്ന നിബന്ധനയോടെ ഓട്ടോറിക്ഷ സ്റ്റേറ്റ് പെര്‍മിറ്റിന് വ്യവസ്ഥയായി. അഞ്ചുവര്‍ഷത്തേക്ക് 1500 രൂപയാണ് സംസ്ഥാന പെര്‍മിറ്റ് ഫീസ്. നിലവില്‍ ജില്ലാ പെര്‍മിറ്റിന് 300 രൂപയാണ്. യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോകുകയും മടങ്ങുകയും ചെയ്യാം. നഗരപ്രദേശങ്ങളില്‍ യാത്രക്കാരെ ഇറക്കിയാല്‍ കാലിയായി മടങ്ങണം. സി.ഐ.ടി.യു. കണ്ണൂര്‍ മാടായി യൂണിറ്റ് നല്‍കിയ അപേക്ഷയില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ചേര്‍ന്ന സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗമാണ് ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കാന്‍ തീരുമാനിച്ചത്. ഇതിനെ ഒരു വിഭാഗം എതിര്‍ത്തതിനെത്തുടര്‍ന്ന് […]
Read more

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍പ്പെട്ട കര്‍ശന നിര്‍ദ്ദേശം; സര്‍ക്കുലര്‍ ഇറക്കി എംവിഡി

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍പ്പെട്ടാല്‍ നടപടി കര്‍ശനമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ആര്‍ടിഒ, സബ് ആര്‍ടിഒ എന്നിവര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി ഗതാഗത കമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കി. അപകടത്തില്‍പ്പെട്ട വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ അതാത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ അറിയിച്ച് ആ കുറ്റത്തിനുള്ള ചാര്‍ജ് കൂടി ചാര്‍ജ് ഷീറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കണം. അപകടം സംബന്ധിച്ച വിവരം കൃത്യമായി ഇ ഡാര്‍ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് ഇല്ലാതെ അപകടത്തില്‍പ്പെടുന്ന വാഹനം വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി […]
Read more

വാഹന രൂപമാറ്റത്തില്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

ചട്ടങ്ങൾ ലംഘിച്ച് റോഡിൽ വാഹനമിറക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് സർക്കാരിനോട് ഹൈക്കോടതി. മിക്ക ഐ എ എസ് , ഐ പി എസ് ഉദ്യോഗസ്ഥരും ബീക്കൺലൈറ്റുവെച്ചും സർക്കാർ എബ്ലം വച്ചുമാണ് യാത്രചെയ്യുന്നത്. ജില്ലാ കലക്ടർമാർ അടക്കമുളളവർക്ക് അടിയന്തര സാഹചര്യങ്ങൾക്കുവേണ്ടിയാണ് ബീക്കൺ ലൈറ്റ് നൽകിയിരിക്കുന്നത്. സ്വന്തം വീട്ടിലേക്ക് പേകുമ്പോൾ പോലും ബീക്കൺ ലൈറ്റിട്ട് പോകുന്ന ഉന്നത ഉദ്യോഗസ്ഥരുടെണ്ടെന്ന് കോടതി പറഞ്ഞു. ചില മേയർമാരുടെ വാഹനങ്ങളിൽ ഹോൺ പുറത്താണ് പിടിപ്പിച്ചിരിക്കുന്നത്. അനധികൃതമായി ലൈറ്റുകൾ ഘടിപ്പിച്ച ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷൻ […]
Read more

അപകടകരമായ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് പരിശീലനം നിർബന്ധമാക്കി എം വി ഡി

പെട്രോൾ, അപകടകരമായ രാസവസ്‌തുക്കൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് പരിശീനം നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്.പരിശീലനത്തിന് ഹാജരാകാതെ തന്നെ സർട്ടിഫിക്കറ്റ് നേടിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മൂന്നു ദിവസത്തെ തിയറി ക്ലാസ് ഇനി മുതൽ നിർബന്ധമാണ്. ക്ലാസിൽ ഹാജരാകുന്നത് ഉറപ്പുവരുത്താൻ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തും. പരിശിലനം ലഭിച്ചുണ്ടോ എന്ന് ഉദ്യോഗസ്ഥൻമാർ പരിശോധിക്കും. ലഭിച്ചിട്ടില്ല എന്ന് കണ്ടെത്തിയാൽ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം ക്രിമിനൽ കേസ് എടുക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും. അപകടകരമായ വാഹനങ്ങൾ ഓടിക്കുന്നതിന് പ്രത്യേക ലൈസൻസും […]
Read more

സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബര്‍

ആലപ്പുഴ:കാറില്‍ സ്വിമ്മിംഗ് പൂള്‍ ഉണ്ടാക്കി യാത്ര ചെയ്ത യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്.മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ അടങ്ങിയ വീഡിയോകള്‍ ആണ് നീക്കം ചെയ്തത്.നിയമ ലംഘനങ്ങള്‍ അടങ്ങിയ വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ യൂട്യൂബിന് കത്ത് നല്‍കിയിരുന്നു.നിയമ ലംഘനങ്ങള്‍ അടങ്ങിയ 8 വീഡിയോകള്‍ ആണ് നീക്കം ചെയ്തത്. സഞ്ജുവിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ആജീവനാന്തം നേരത്തെ റദ്ദാക്കിയിരുന്നു. ഉത്തരവില്‍ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്. തുടര്‍ച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് മോട്ടോര്‍ […]
Read more

റോഡ് കോളാമ്പിയല്ല; മുന്നറിയിപ്പുമായി എംവിഡി

റോഡുകൾ കോളാമ്പിയല്ലെന്ന് ഓർമ്മിപ്പിച്ച് മോട്ടോർ വാഹനവകുപ്പ്. ഗ്ലാസ് താഴ്ത്തി നിരത്തിലേക്ക് നീട്ടി തുപ്പുന്നവരും, ബബിൾഗം ചവച്ച് തുപ്പുന്നവരും ഷട്ടർ പൊക്കി റോഡിലേക്ക് ഛർദ്ദിൽ അഭിഷേകം നടത്തുന്നവരും സ്വന്തം ഭക്ഷണവിശിഷ്ടങ്ങളും വെള്ള കുപ്പികളും ഒരു മടിയും കൂടാതെ നിരത്തിലേക്ക് വലിച്ചെറിയുന്നവരും സംസ്കാരസമ്പന്നരെന്ന് അഹങ്കരിക്കുന്ന നമ്മുടെ ഇടയിലും സർവ്വസാധാരണമാണ്. കേരള മോട്ടോർ വെഹിക്കിൾ റൂൾ 46 പ്രകാരം ഇത് കുറ്റകരമായ പ്രവർത്തിയാണ്. പല വിദേശരാജ്യങ്ങളിലും ഇത്തരം പ്രവർത്തികൾ കഠിനമായ ശിക്ഷ നടപടികൾ ഏറ്റുവാങ്ങുന്ന ഒന്നാണെന്നും എംവിഡി ഫെയ്‌സ്ബുക്കിൽ കുറിച്ചു.
Read more
Advertisement
WhiteswanTV Footer