Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വാഹനപിഴ പകുതിയാക്കാം;മോട്ടോർ വാഹന വകുപ്പിന്റെ അദാലത്ത് അവസാനിക്കാൻ ഇനി രണ്ടുദിവസം മാത്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന ഉടമകൾക്ക് ആശ്വാസമായി മോട്ടോർ വാഹന വകുപ്പ് പ്രഖ്യാപിച്ച ചലാൻ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി ഏപ്രിൽ 30-ന് അവസാനിക്കുന്നു. 2024 ഡിസംബർ 31 വരെ ലഭിച്ച ചലാനുകൾക്ക് പകുതി തുക മാത്രം അടച്ച് കേസുകൾ അവസാനിപ്പിക്കാനുള്ള ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താൻ ഇനി രണ്ടുദിവസം മാത്രമാണ് ബാക്കിയുള്ളത്.

മൊബൈൽ നമ്പറുകൾ മാറിയതോ അപ്‌ഡേറ്റ് ചെയ്യാത്തതോ ആയ കാരണത്താൽ തങ്ങളുടെ വാഹനത്തിന് ചലാൻ ഉണ്ടോ എന്നറിയാത്തവർക്ക് ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഓൺലൈനായി വിവരങ്ങൾ പരിശോധിക്കാനും പണമടയ്ക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ക്യുആർ കോഡ് സംവിധാനമോ ഔദ്യോഗിക പോർട്ടലോ ഉപയോഗിച്ച് വാഹന നമ്പർ നൽകിയാൽ നിലവിലുള്ള പെൻഡിംഗ് ചലാനുകളുടെ ലിസ്റ്റ് ലഭ്യമാകും.

മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ https://services.mvd.kerala.gov.in സന്ദർശിച്ച് വാഹന നമ്പറോ ചലാൻ നമ്പറോ നൽകി ഓൺലൈനായി തന്നെ പണമടച്ച് കേസുകൾ തീർപ്പാക്കാവുന്നതാണ്. എന്നാൽ കോടതിയിലേക്ക് കൈമാറിയ ചലാനുകൾ ആണെങ്കിൽ അതത് ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെട്ട് മാത്രമേ ആനുകൂല്യം നേടാൻ സാധിക്കൂ. ഏപ്രിൽ 30 കഴിഞ്ഞാൽ പിഴയടയ്ക്കുന്നവർ മുഴുവൻ തുകയും നൽകേണ്ടി വരുമെന്നും അതിനാൽ അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കി ഉടൻ തന്നെ ചലാനുകൾ പരിശോധിച്ച് തീർപ്പാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer