Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Vehicle modification

വാഹന മോഡിഫിക്കേഷൻ പഠിക്കാന്‍ വിദഗ്ദ സമിതിയെ ഇറക്കി സർക്കാർ

കൊച്ചി: വാഹന മോഡിഫിക്കേഷനുകൾ പഠിക്കാൻ വിദഗ്ദ സമിതി രൂപീകരിച്ച് സംസ്ഥാന സർക്കാർ. ഗതാഗത കമ്മീഷണർ സമിതിക്ക് നേതൃത്വം നൽകും. ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥർ അംഗങ്ങളായിരിക്കും. വാഹനങ്ങളിൽ ചെയ്യാവുന്ന മാറ്റങ്ങൾ രണ്ട് വിഭാഗങ്ങളായി തിരിച്ച് പഠനം നടത്തും. ഫീസ് അടച്ച് അനുവദിക്കാവുന്ന മോഡിഫിക്കേഷനുകളും സമിതി പരിശോധിക്കും. സ്റ്റിക്കർ ഒട്ടിക്കൽ, വാഹനത്തിന്റെ നിറം മാറ്റൽ തുടങ്ങിയ കാര്യങ്ങളും പഠന പരിധിയിലാകും. സമിതി ജൂലൈ 1 മുതൽ പ്രവർത്തനം ആരംഭിക്കും. 100 ദിവസത്തിനുള്ളിൽ ആദ്യ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ […]
Read more

തീതുപ്പുന്ന കാറുമായി റോഡിലിറങ്ങി; വിദ്യാർത്ഥികളെ പൊക്കി MVD

മലപ്പുറം: അപകടകരമായ രീതിയിൽ രൂപമാറ്റം വരുത്തിയ തീ തുപ്പുന്ന കാറുമായി റോഡിലിറങ്ങിയ വിദ്യാർത്ഥികൾ മോട്ടോർ വാഹന വകുപ്പിന്റെ പിടിയിൽ. മലപ്പുറം നിലമ്പൂരിലാണ് സംഭവം. നിയമവിരുദ്ധമായി മോഡിഫിക്കേഷൻ വരുത്തിയ വാഹനത്തിന്റെ രജിസ്‌ട്രേഷൻ ഉടൻ റദ്ദാക്കുമെന്ന് എംവിഡി അറിയിച്ചു. സൈലൻസറിൽ നിന്ന് വലിയ ശബ്ദത്തോടെ തീ തുപ്പുന്ന രീതിയിലാണ് കാർ മോഡിഫൈ ചെയ്തിരിക്കുന്നത്. കോഴിക്കോട് രജിസ്‌ട്രേഷനിലുള്ള (KL 11) പഴയൊരു വാഹനമാണിത്. കഴിഞ്ഞ ദിവസം വൈകുന്നേരം 6.30നും രാത്രി 8.30നും ഇടയിൽ നിലമ്പൂർ നോലി പ്ലോട്ട് പരിസരത്ത് മോട്ടോർ വാഹന […]
Read more

പൂക്കികളെ തൂക്കി വിഡി സതീശൻ; വാഹന രൂപമാറ്റത്തിൽ ‍ഇതുവരെ പിഴയിട്ടത് ഒരു കോടി

തിരുവനന്തപുരം: വാഹനങ്ങളിലെ രൂപമാറ്റത്തിന് സതീശൻ സർക്കാർ ഇതുവരെ പിഴയിട്ടത് ഒരു കോടി രൂപ. മേയിൽ 1528 പേരിൽനിന്നായി 87 ലക്ഷം രൂപയും ഈ മാസം ഇതുവരെ 450 പേരിൽ നിന്നായി 12 ലക്ഷം രൂപയും പിഴ ഈടാക്കിയതായിട്ടാണ് വിവരാവകാശ നിയമപ്രകാരം മോട്ടോർ വാഹന വകുപ്പ് നൽകിയ മറുപടിയിൽ പറയുന്നത്. മെയ് മാസം മാത്രം 1,528 വാഹനങ്ങൾക്ക് പിടിവീണു. 86,35,000 രൂപയാണ് മെയ് മാസത്തെ മാത്രം പിഴ തുക. 14,85,000 രൂപ പിഴ തുകയായി സർക്കാരിന് ഇതിനകം ലഭിച്ചു. […]
Read more

‘സീറ്റ് കവർ മാറ്റാൻ അനുവദിച്ച മുഖ്യമന്ത്രിക്ക് നന്ദി’… മോഡിഫിക്കേഷൻ നിയമം കണ്ട് കണ്ണ് മിഴിച്ച് ജെൻസീ

ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ്, പ്രത്യേകിച്ച് വിഡി സതീശൻ അധികാരത്തിലെത്താനുള്ള അനവധി കാരണങ്ങളിൽ ഒന്നായിരുന്നു യുവാക്കളുടെ വോട്ട് എന്നത്. പിള്ളേര് മോഡിഫൈ ചെയ്യട്ടെ എന്ന സതീശന്റെ ഒറ്റ ഡയലോ​ഗ് അത്രയേറെ ഇംപാക്ട് ജെൻസീകൾക്കിടയിൽ ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ സംസ്ഥാനത്തെ വാഹനപ്രേമികളും ജെൻസികളും കാത്തിരുന്ന വാഹന മോഡിഫിക്കേഷൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് മോട്ടോർ വാഹനവകുപ്പ്. സ്റ്റിക്കറുകളും ലൈറ്റുകളും ഉൾപ്പെടെ 18 തരം മോഡിഫിക്കേഷൻ ആവാമെന്ന് ഗതാഗത കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. ഗതാഗത കമ്മീഷണർ തയ്യാറാക്കിയ പട്ടിക സംസ്ഥാന സർക്കാർ […]
Read more

സീറ്റ് കവർ, ഡാഷ് കാം, സ്റ്റിക്കർ; 18 തരം മോഡിഫിക്കേഷൻ ആകാം

തിരുവനന്തപുരം: വാഹനങ്ങളിൽ അനുവദിക്കാവുന്ന മോഡിഫിക്കേഷനുകളെക്കുറിച്ച് ഗതാഗത കമ്മീഷണർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് പരിശോധിച്ച ശേഷം സർക്കാർ അന്തിമ തീരുമാനം എടുക്കും. റിപ്പോർട്ടിൽ അനുമതി ഇല്ലാതെ ചെയ്യാൻ കഴിയുന്ന 18 തരം മോഡിഫിക്കേഷനുകളും, പ്രത്യേക അനുമതിയോടെ ചെയ്യേണ്ട ചില മാറ്റങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ബോഡി സ്റ്റിക്കറുകൾ, സീറ്റ് കവറുകൾ, ഡാഷ് കാം, ജിപിഎസ് ട്രാക്കർ തുടങ്ങിയവ അനുമതി ഇല്ലാതെ ചെയ്യാവുന്ന മോഡിഫിക്കേഷനുകളിലുൾപ്പെടുന്നു. എന്നാൽ സ്റ്റിക്കറുകൾ മാന്യമായ രീതിയിലായിരിക്കണമെന്ന് നിർദേശമുണ്ട്. വാഹനത്തിന്റെ നിറം മാറ്റം ഉൾപ്പെടെയുള്ള പ്രധാന മാറ്റങ്ങൾക്ക് പ്രത്യേക […]
Read more

പിള്ളേര് മോഡിഫൈ ചെയ്തോട്ടെ എന്ന് സതീശൻ, എങ്ങനെ വേണമെന്നറിയാതെ MVD; അറിയാം നിയമക്കുരുക്കുകൾ

നമ്മുടെ മുഖ്യമന്ത്രി വിഡി സതീശനെ പൂക്കി സിഎം ആക്കിയ ആ എക്സ്പ്രഷനും ചിരിയും ഓർമയില്ലേ? എന്നാൽ എന്ത് ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ ആ പ്രതികരണം എന്ന് അറിയാമോ? ആ ചോദ്യത്തിന് പിന്നിൽ മാധ്യമപ്രവർത്തകർ ആരും ആയിരുന്നില്ല. വാഹന മോഡിഫിക്കേഷനെ കുറിച്ചുള്ള ഒരു ജെൻ സീ യുവാവിന്റെ ചോദ്യമാണ് വിഡി സതീശനെ പൂക്കിയാക്കിയത്. ഇനി ആ ചോദ്യം വന്ന വഴിയും അതിന്റെ പശ്ചാത്തലവും നമുക്ക് നോക്കാം. ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് വിഡി സതീശൻ ഒരു വാ​ഗ്ദാനം നൽകിയിരുന്നു. യുഡിഎഫ് […]
Read more
Advertisement
WhiteswanTV Footer