ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പദ്മഭൂഷൺ ബഹുമതി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ബഹുമതി സമ്മാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ സ്പീക്കർ ഓം ബിർള തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വെള്ളാപ്പള്ളി നടേശനോടൊപ്പം നടൻ മമ്മൂട്ടിയും പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി. കൂടാതെ, വിദ്യാഭ്യാസ-സാഹിത്യ മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് പി. നാരായണനും നീതിന്യായ രംഗത്തെ മികവിന് ജസ്റ്റിസ് കെ.ടി. തോമസും പത്മവിഭൂഷൺ പുരസ്‌കാരങ്ങൾ രാഷ്ട്രപതിയിൽനിന്ന് സ്വീകരിച്ചു.




