Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

നാവികസേനാ ദിനാഘോഷം ഡിസംബർ മൂന്നിന്‌

തിരുവനന്തപുരം: നാവികസേനാ ദിനത്തോടനുബന്ധിച്ച് ഡിസംബർ മൂന്നിന് ശംഖുമുഖത്തെ തീരക്കടലിലും ആകാശത്തും സേന ശക്തിപ്രകടനം നടത്തുന്നു. സേനയുടെ വിവിധ യുദ്ധക്കപ്പലുകളും അനുബന്ധമായി ആകാശത്ത് യുദ്ധവിമാനങ്ങളും വിവിധതരം ഹെലികോപ്റ്ററുകളും ആകാശപ്രകടനം നടത്തും. ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തും ചെറുതും വലുതുമായ യുദ്ധക്കപ്പലുകളും അന്തർവാഹിനികളും പായ്ക്കപ്പലുകളും ശംഖുമുഖം കടലിൽ നിരക്കും. തീരക്കടലിലാണ് കപ്പലുകളുടെ പ്രദർശനവും പ്രകടനവും നടക്കുക. വലിയ സൈനിക കപ്പലുകൾ അടക്കമുള്ള യുദ്ധക്കപ്പലുകളെ തീരത്തോടു ചേർത്തുള്ള ദൃശ്യവിസ്മയമാണ് സേനയൊരുക്കുന്നത്. 27 മുതലാകും കപ്പലുകളുടെ വൻ നിരയെത്തിത്തുടങ്ങുക. ശംഖുമുഖത്തെ […]
Read more

നെടുമങ്ങാട്ട്‌ പോരാട്ടച്ചൂടേറുന്നു; ആരു വാഴും ആരു വീഴും

തിരുവനന്തപുരം: നെടുമങ്ങാട്‌ നഗരസഭ പിടിക്കാൻ ഇത്തവണ എല്ലാ ആയുധങ്ങളും എടുത്ത്‌ പോരാട്ടത്തിനിറങ്ങുകയാണ്‌ മുന്നണികൾ. ഭരണനേട്ടങ്ങളുയർത്തി എൽഡിഎഫും സംസ്ഥാനസർക്കാരിന്റെ അഴിമതികൾ ഉയർത്തിക്കാട്ടി യുഡിഎഫും ഇരുമുന്നണികളെയും കടന്നാക്രമിച്ച് എൻഡിഎയും മത്സരരംഗത്ത് സജീവമായുണ്ട്. നഗരസഭയുടെ 30 വർഷത്തെ ഇടതുപാരമ്പര്യം നിലനിർത്തിക്കൊണ്ടാണ് എൽഡിഎഫ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 42 സീറ്റിൽ എട്ടിടത്ത് സിപിഐയും 34 സീറ്റിൽ സിപിഎമ്മുമാണ് മത്സരിക്കുന്നത്. നഗരസഭാ സാരഥികളായിരുന്ന സി.എസ്.ശ്രീജയും, ആർ.മധുവും മാത്രമല്ല യുവനിരയ്ക്കും പരിചയസമ്പന്നർക്കും ഒരുപോലെ അവസരം നൽകിക്കൊണ്ടാണ് എൽഡിഎഫ് സ്ഥാനാർഥികളെ കളത്തിലിറക്കിയത്. വിമതശല്യങ്ങളില്ലാത്തതും നേട്ടമുണ്ടാക്കുമെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. […]
Read more

കുറുന്തോട്ടത്ത് റോഡിന്റെ കരിങ്കൽക്കെട്ട് തകർന്നു; ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി

തിരുവനന്തപുരം: പഞ്ചായത്തിൽ വെമ്പന്നൂർ– ചെറിയകെ‌ാണ്ണി റോഡിന്റെ വശത്തെ കരിങ്കൽക്കെട്ട് തകർന്നതോടെ യാത്ര ദുരിതത്തിലായി. റോഡിൽ നിയന്ത്രണം ഏർപ്പെടുത്തി വാഹനങ്ങൾ കടന്നുപോകുന്നത് ഒരു വശത്ത് കൂടെ മാത്രമാക്കി. കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ മഴയിലാണ് കുറുന്തോട്ടത്ത് കരിങ്കൽക്കെട്ട് ഇടിഞ്ഞ് 20 അടിയോളം താഴ്ചയിലേക്ക് പതിച്ചത്. വാട്ടർ അതോറിറ്റി അധികൃതരാണ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ജപ്പാൻ ശുദ്ധജല പദ്ധതിയുടെ പൈപ്പുകൾ ഈ റോഡിലൂടെയാണ് കടന്നുപോകുന്നുണ്ട്. ജലവിതരണം നിയന്ത്രിക്കുന്നതിനുള്ള വാൽവ് ചേംമ്പർ സംരക്ഷണ ഭിത്തി തകർന്ന ഭാഗത്തിന് സമീപമാണ് സ്ഥിതി […]
Read more

ശബരിമല സ്വര്‍ണ്ണകൊള്ള: എ പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങും; എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും. പത്മകുമാറിനൊപ്പം ചോദ്യം ചെയ്യാന്‍ മുന്‍ ബോര്‍ഡ് അംഗങ്ങളായ കെ പി ശങ്കരദാസിനെയും, എന്‍ വിജയകുമാറിനെയും വിളിച്ചുവരുത്തും. ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയപ്പെടുത്തുന്ന കത്ത് അന്നത്തെ ദേവസ്വം മന്ത്രിയാണ് തനിക്ക് നല്‍കിയെന്ന് എ പത്മകുമാര്‍ മൊഴി നല്‍കിയെന്നാണ് വിവരം. എ പദ്മകുമാറിനെ കൂടുതല്‍ ചോദ്യം ചെയ്താല്‍ അന്വേഷണം സുപ്രധാനമായ വഴിത്തിരിവിലേക്കെത്തുമെന്നാണ് എസ്ഐടിയുടെ കണക്കുകൂട്ടല്‍. പദ്മകുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ […]
Read more

ഗാന്ധി സ്മാരകം–മൂന്നുമുക്ക്–പെരുങ്ങുഴി ജംക്‌ഷൻ റോഡ് ദുരിതയാത്ര തുടരുന്നു

തിരുവനന്തപുരം: അഴൂർ ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങളെ തീരദേശപാതയുമായും തോന്നയ്ക്കലിനു സമീപം ദേശീയപാതയുമായും ബന്ധിപ്പിക്കുന്ന ഗാന്ധി സ്മാരകം–മൂന്നുമുക്ക്–പെരുങ്ങുഴി ജംക്‌ഷൻ റോഡ് തകർന്നടിഞ്ഞ നിലയിൽ. ദിനംപ്രതി ഒട്ടേറെ വാഹനങ്ങൾ സർവീസ് നടത്തുന്ന പാതയിലൂടെ കാൽനടയാത്ര പോലും തീർത്തും അസാധ്യമായ നിലയിലാണിപ്പോൾ.  റോഡിന്റെ ശോച്യാവസ്ഥ മൂലം ഇതുവഴിയുള്ള ഗതാഗതം വാഹനങ്ങൾ പാടേ ഉപേക്ഷിച്ചു കിലോമീറ്ററുകൾ അധികം ഓടിയാണ് പലരും ദേശീയപാതയിൽ എത്തുന്നത്.  ഗാന്ധി സ്മാരകം പൊതു ചന്തയുടെ സമീപം ടാർ പൂർണമായി ഇളകി രൂപപ്പെട്ട വൻകുഴി ഒട്ടേറെ അപകടങ്ങൾക്കാണ് വഴിയൊരുക്കുന്നത്.  മൂന്നുമുക്ക് ജംക്‌ഷൻ […]
Read more

ഓട്ടോഡ്രൈവറെ വിളിച്ചുകൊണ്ടുപോയി മർദിച്ചു

തിരുവനന്തപുരം: ടൗണിലെ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവറെ ക്രൂരമായി മർദിച്ചു. പേരുമല തസ്‌ലിമ മൻസിലിൽ അർഷാദി (37) നെയാണ് നാലംഗ സംഘം ആക്രമിച്ചത്. 19-ന് ഉച്ചയ്ക്ക് 2.30-നായിരുന്നു സംഭവം. അക്രമികളിൽ ഒരാൾ അർഷാദിന്റെ ഫോണിൽ വിളിച്ച് വണ്ടയിൽ വരാൻ ആവശ്യപ്പെട്ടു. ഇവിടെ എത്തിയ അർഷാദിനെ മറ്റൊരാളിന്റെ വീട്ടിലെത്തിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന്‌ ഓടി രക്ഷപ്പെട്ട അർഷാദിനെ നെടുമങ്ങാട് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കേസെടുക്കുമെന്ന് നെടുമങ്ങാട് പോലീസ് അറിയിച്ചു.
Read more

യുവാവിനെ കുത്തിയ കേസിൽ സഹോദരനും സുഹൃത്തും അറസ്റ്റിൽ

തിരുവനന്തപുരം: കുടുംബ വസ്തു തർക്കത്തിൽ യുവാവിനെ കുത്തിപരുക്കേൽപ്പിച്ചെന്ന കേസിൽ സഹോദരനും സുഹൃത്തും അറസ്റ്റിൽ. പുല്ലമ്പാറ പാണയം അഖിലേഷ് ഭവനിൽ അഖിലേഷ്(33), ഇയാളുടെ സുഹൃത്ത് പാണയം തടത്തരികത്ത് വീട്ടിൽ റജിൻ(33) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. തർക്കത്തെ തുടർന്ന് അഖിലേഷ്, സുഹൃത്ത് റജിൻ എന്നിവർ ചേർന്ന് അനുജൻ അരുണിനെ കത്രിക ഉപയോഗിച്ചു കുത്തിയെന്നാണ് കേസ്. അരുൺ നൽകിയ പരാതിയെത്തുടർന്നു വെഞ്ഞാറമൂട് എസ്എച്ച്ഒയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read more

പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡനം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട യുവാവ് അറസ്റ്റിൽ. വിതുര സ്വദേശി മുഹമ്മദ് ആസിഫ്(22) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ പ്രേമം നടിച്ച് നിർബന്ധിച്ച് കാറിൽ കയറ്റി തട്ടിക്കൊണ്ടു പോയി വിജനമായ സ്ഥലത്ത് എത്തിച്ചു പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇക്കാര്യം പെൺകുട്ടി സ്കൂളിലെ ടീച്ചറോടു പറയുകയും സ്കൂൾ അധികൃതർ വിതുര പൊലീസിൽ പരാതി നൽകുകയും ചെയ്തു.  തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയെ തൃശൂരിൽ നിന്നു വിതുര പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതി ഒളിവിൽ […]
Read more

20 വർഷത്തെ ഇടതുഭരണത്തിന് അറുതിവരുത്താൻ യുഡിഎഫും ഭരണം നിലനിർത്താൻ എൽഡിഎഫും; മംഗലപുരം പഞ്ചായത്ത് ഒരുങ്ങി, തീപാറും പോരാട്ടത്തിന്

തിരുവനന്തപുരം: പഞ്ചായത്തിന്റെ 4 മുൻ പ്രസിഡന്റുമാരടക്കം ഒരു ഡസനിലധികം മുൻ ജനപ്രതിനിധികളും 6 ഇടത്ത് ജനസമ്മതിയുള്ള റിബലുകളും തിരഞ്ഞെടുപ്പിൽ പത്രിക നൽകിയതോടെ മംഗലപുരം പ‍ഞ്ചായത്തിൽ ഇക്കുറി പോരാട്ടം തീപാറും. 20 വർഷത്തെ ഇടതുഭരണത്തിന് അറുതിവരുത്താൻ യുഡിഎഫും ഭരണം നിലനിർത്താൻ എൽഡിഎഫും പുതിയൊരു മാറ്റത്തിന് എൻഡിഎയും പലവിധ അടവുനയങ്ങളുമായി പ്രചാരണ രംഗത്തു സജീവമായി. ഇടതുപക്ഷത്തിന്റെ രണ്ട് മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ ഇത്തവണ നേർക്കുനേർ ഏറ്റുമുട്ടുന്നത് എൽഡിഎഫിനും മുൻ പഞ്ചായത്ത് അംഗങ്ങളായ 3 പേരടക്കം 4 നേതാക്കൾ റിബലായി മത്സരിക്കുന്നതു […]
Read more

കതിന വീട്ടിൽ പൊട്ടിത്തെറിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്; സംഭവം തിരുവനന്തപുരം കാട്ടായിക്കോണത്ത്

തിരുവനന്തപുരം: ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന കതിനയിൽ തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. കാട്ടായിക്കോണം വാഴവിളയിൽ താമസിക്കുന്ന കഴക്കൂട്ടം സ്വദേശി ബാലകൃഷ്‌ണൻ നായർക്ക് (60) ആണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കരിമരുന്ന് ഉണക്കാനിട്ടിരുന്നതിന് സമീപം ഇരുമ്പ് കമ്പി കട്ടർകൊണ്ട് മുറിക്കുന്നതിനിടെ തീപ്പൊരി വീണതാണ് തീപിടിത്തതിന് കാരണമായത്. ശബ്ദം കേട്ട നാട്ടുകാരടക്കം ഓടിയെത്തിയാണ് ബാലകൃഷ്‌ണനെ ആശുപത്രിയിൽ എത്തിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രത്തിലെ ജീവനക്കാരനാണ് ബാലകൃഷ്‌ണൻ […]
Read more
Advertisement
WhiteswanTV Footer