കായിക മേളയിലെ പ്രായത്തട്ടിപ്പ്; 2 അത്‍ലറ്റുകൾക്കെതിരെ നടപടി
തിരുവനന്തപുരം: സ്കൂൾ കായികമേളയിൽ നടന്ന പ്രായത്തട്ടിപ്പ് വിവാദത്തെ തുടർന്ന് സംസ്ഥാന ടീം തെരഞ്ഞെടുപ്പിൽ മാറ്റം വരുത്തി. ദേശീയ സ്കൂൾ മീറ്റിനുള്ള ക്യാമ്പിൽ പങ്കെടുത്തിരുന്ന രണ്ട് അത്‌ലറ്റുകളെയാണ് കേരളം ഒഴിവാക്കിയത്. തിരുനാവായ നാവാമുകുന്ദ സ്കൂളിലെ സീനിയർ ആൺകുട്ടികളുടെ റിലേ ടീമംഗം പ്രേം ഓജയും, പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂളിലെ സബ് ജൂനിയർ 100 മീറ്റർ അത്‌ലറ്റായ സഞ്ജയുമാണ് പുറത്ത് പോയത്. സംസ്ഥാന സ്കൂൾ കായികമേളയിൽ ഇരുവരും മെഡൽ നേടിയിരുന്നു. ആധാർ കാർഡ് രേഖകളിൽ വ്യാജവിവരം നൽകിയതായി കണ്ടെത്തിയതോടെയാണ് നടപടി. […]
Read more

