Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

കെഎസ്ഇബി മസ്ദൂര്‍ നിയമന യോഗ്യതയില്‍ മാറ്റം; ഇനി വനിതകള്‍ക്കും അപേക്ഷിക്കാം

തിരുവനന്തപുരം: കെഎസ്ഇബി മസ്ദൂര്‍ നിയമനവുമായി ബന്ധപ്പെട്ട് യോഗ്യത മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവ്. ഇനിമുതല്‍ അപേക്ഷകര്‍ പത്താംക്ലാസും ഐടിഐയും പാസാകണമെന്നാണ് നിയമം. നിലവില്‍ എട്ടാം ക്ലാസ് പാസാകാത്തവര്‍ക്ക് അപേക്ഷിക്കാമായിരുന്നു. എന്നാല്‍ കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം യോഗ്യത മാറ്റുകയായിരുന്നു. മസ്തൂര്‍ നിയമനത്തിന് ഇനിമുതല്‍ വനിതകള്‍ക്കും അപേക്ഷിക്കാമെന്നും കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി നിര്‍ദേശിക്കുന്നു. നിലവില്‍ പുരുഷന്‍മാര്‍ക്ക് മാത്രമായിരുന്നു അവസരം നല്‍കിയിരുന്നത്.
Read more

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു; മരണത്തിന് കീഴടങ്ങിയത് 40 ദിവസത്തെ ചികിത്സയ്ക്ക് ശേഷം

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. 40 ദിവസമായി ചികിത്സയിലായിരുന്ന ആനാട് ഇരിഞ്ചയം കുഴിവിള അശ്വതി ഭവനിൽ എൻ.ജെ.വിഷ്ണുവിന്റെ ഭാര്യ കെ.വി.വിനയയാണ് (26) മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച്ച് രാത്രിയോടെ മരണപ്പെടുകയായിരുന്നു. രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. വിനയയുടെ വീട്ടിൽ നിന്നു ശേഖരിച്ച ജല സാംപിളിന്റെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് മസ്തിഷ്കജ്വരം ബാധിച്ച് ഈ മാസം ചികിത്സ തേടിയ 17 പേരിൽ 7 […]
Read more

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ചോദ്യം ചെയ്‌തേക്കും

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കും. അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് നീക്കം. അതേസമയം, സ്വര്‍ണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത്. ദേവസ്വം ബോര്‍ഡിന്റേത് സ്വതന്ത്ര തീരുമാനമാണ്. അത് സര്‍ക്കാര്‍ അറിയണമെന്നില്ല. ഇതുസംബന്ധിച്ച ഒരു ഫയലും തന്റെ മുന്നില്‍ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Read more

പൊളിക്കാൻ ലേലം ചെയ്തു വിറ്റ കേരള സർക്കാർ വാഹനം വീണ്ടും കേരളത്തിൽ റജിസ്റ്റർ ചെയ്യാൻ ശ്രമം

തിരുവനന്തപുരം: കാലാവധി കഴിഞ്ഞ് പൊളിക്കാൻ ലേലം ചെയ്തു വിറ്റ കേരള സർക്കാർ വാഹനം വീണ്ടും കേരളത്തിൽ റജിസ്റ്റർ ചെയ്യാൻ ശ്രമം. വ്യാജരേഖകൾ ഉപയോഗിച്ച് ഹിമാചൽ പ്രദേശിൽ പുനർ റജിസ്ട്രേഷൻ നടത്തിയ വാഹനം കേരളത്തിലെ റജിസ്ട്രേഷൻ നടപടിക്കായി എത്തിച്ചപ്പോൾ സംശയം തോന്നി പിടികൂടുകയായിരുന്നു. സംഭവത്തിൽ മോട്ടർ വാഹനവകുപ്പ് പൊലീസിന് പരാതി നൽകി. വിജിലൻസ് ഡയറക്ടറുടെ പേരിൽ തിരുവനന്തപുരം ആർടി ഓഫിസിൽ റജിസ്റ്റർ ചെയ്തിരുന്ന കെഎൽ 01 എവി 4409 എന്ന നമ്പറിൽ ഉള്ള ബുള്ളറ്റാണു പൊളിക്കാൻ നൽകി ഒരു […]
Read more

സ്വർണ്ണ പാളി വിവാദം; മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യാൻ സാധ്യത. അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നീക്കം. ഇതുവരെ കടകംപള്ളി സ്വർണക്കൊള്ളയുമായി യാതൊരു ബന്ധവും ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ നടപടികൾ സ്വതന്ത്രമായവയാണ്, സർക്കാർ അറിഞ്ഞിരിക്കേണ്ടതില്ലെന്നും, ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് മുന്നിൽ ഫയൽ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ പത്മകുമാറിനെ അന്വേഷണ സംഘം തിങ്കളാഴ്ച കസ്റ്റഡിയിൽ എടുത്തു. പത്മകുമാറിന് തിരിച്ചടിയായി, ദേവസ്വം ബോർഡ് […]
Read more

സീരിയൽ താരങ്ങൾ പറഞ്ഞാൽ സീരിയസാണെന്ന് മുന്നണികൾ; ലക്ഷ്യം കുടുംബപ്രേക്ഷകരുടെ വോട്ട്

തിരുവനന്തപുരം: അഭിനേതാക്കളെയും സമൂഹമാധ്യമങ്ങളിലെ വൈറൽ താരങ്ങളെയും വരെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ‘ഓൺലൈനായി ’ ഇറക്കി സ്ഥാനാർഥികൾ. വോട്ട് അഭ്യർഥിച്ചും ആശംസകൾ നേർന്നും താരങ്ങൾ എടുക്കുന്ന സെൽഫി വിഡിയോ തിരഞ്ഞെടുപ്പു കാലത്ത് ട്രെൻഡ് ആകുന്നു. വീഡിയോകൾ സ്റ്റേറ്റസ് ഇട്ടും ഗ്രൂപ്പുകളിൽ ഷെയർ ചെയ്തും ആളുകൾക്കിടയിൽ നിറഞ്ഞു നിൽക്കുകയാണ് സ്ഥാനാർഥികൾ. തങ്ങൾ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയുടെയും അഭിനയിക്കുന്ന സിനിമ, സീരിയൽ പ്രമോഷനു വേണ്ടി താരങ്ങൾ സെൽഫി വീഡിയോകൾ ചെയ്യുന്നത് പതിവാണ്. ഇതാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കു മാറിയത്. താരങ്ങൾ നേരിട്ട് […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; മുന്നണികളെ വലച്ച് സ്ഥാനമോഹികളുടെ കൂടുമാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ പൂര്‍ണ ചിത്രം വ്യക്തമായില്ലെങ്കിലും കൂറുമാറ്റവും കൂടുമാറ്റവും പൊടിപൊടിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണികള്‍ക്ക് തങ്ങളുടെ ജനപിന്തുണ തെളിയിക്കാനുള്ള സെമി ഫൈനല്‍ പോരാട്ടമാണ് ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. അതിന് അരയും തലയും മുറുക്കി അങ്കക്കളത്തിലിറങ്ങിയ മിക്ക പാര്‍ട്ടികളെയും കൂറുമാറ്റവും കൂടുമാറ്റവും വിമത ശല്യവും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നേരത്തേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിമതരും റിബലുകളും മാത്രമായിരുന്നു വെല്ലുവിളി ഉയര്‍ത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ പാര്‍ട്ടി മാറ്റവും മുന്നണി മാറ്റവും ട്രെന്‍ഡായിരിക്കുകയാണ്. നേരത്തേ മാറ്റത്തിനായി തിരഞ്ഞെടുക്കാന്‍ മടിച്ചിരുന്ന ബിജെപിയിലേക്ക് […]
Read more

10.7 ടൺ കാലിത്തിരകൾ ലേലം ചെയ്യാൻ പൊലീസ്; അടിസ്ഥാന വില 56 ലക്ഷം

തിരുവനന്തപുരം:  കേരള പൊലീസ് വെടിവയ്പ് പരിശീലനത്തിന് ഉപയോഗിച്ച വെടിയുണ്ടകളുടെ 10724.9 കിലോ കാലിത്തിരകൾ ( എംപ്റ്റി ഫയേഡ് കെയ്സ്) ഇ ലേലത്തിലൂടെ വിൽക്കാൻ  ആഭ്യന്തര വകുപ്പ് അനുമതി നൽകി.  കിലോയ്ക്ക് 525 രൂപയാണ് അടിസ്ഥാന വില. ആകെ മൂല്യം  56.30 ലക്ഷം രൂപ.  കേന്ദ്ര സർക്കാർ സ്ഥാപനമായ മെറ്റൽ സ്ക്രാപ് ട്രേഡിങ് കോർപറേഷൻ മുഖേനയാണ് ലേലം. 4 വർഷം മുൻപാണ് കാലിത്തിരകൾ അവസാനമായി ലേലം ചെയ്തത്. വ്യാവസായിക ആവശ്യങ്ങൾക്കാണ് ഇവ പ്രധാനമായും ഉപയോഗിക്കുക. വെടിയുണ്ടയുടെ ഒപ്പമുള്ള വെടിമരുന്ന് നിറച്ച പിച്ചള  […]
Read more

ജനങ്ങളോട് സംസാരിക്കുക വിവാദമല്ല, വാർഡിലെ കാര്യങ്ങൾ; വൈഷ്‌ണ സുരേഷ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കളക്ടറേറ്റില്‍ എത്തിയാണ് വൈഷ്ണ പത്രിക സമര്‍പ്പിച്ചത്. വിവാദങ്ങള്‍ കാരണം പ്രചാരണത്തിനുളള പത്ത് ദിവസങ്ങള്‍ നഷ്ടമായെന്നും പക്ഷെ അത് താന്‍ മറികടക്കുമെന്നും വൈഷ്ണ സുരേഷ് പ്രതികരിച്ചു. ജനങ്ങളോട് സംസാരിക്കുന്നത് വിവാദമല്ല, മറിച്ച് വാര്‍ഡിലെ കാര്യങ്ങളാണെന്നും മറ്റ് വിവാദങ്ങളോട് ഒക്കെ പാര്‍ട്ടി പ്രതികരിക്കുമെന്നും വൈഷ്ണ വ്യക്തമാക്കി. വോട്ടർ പട്ടികയിൽ നിന്ന് വൈഷ്ണയുടെ വോട്ട് വെട്ടിയ നടപടി ഇന്നലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയത്. വോട്ടര്‍പ്പട്ടികയില്‍ […]
Read more

പതിനാറുകാരനെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ച കേസ്; അമ്മ കേരളത്തിൽ പോലീസ് നിരീക്ഷണത്തിൽ

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ പതിനാറുകാരനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചെന്ന യുഎപിഎ കേസില്‍, കുട്ടിയുടെ അമ്മ കേരളത്തില്‍ പൊലീസിന്റെ നിരീക്ഷണത്തില്‍. യുകെയില്‍ ആയിരുന്ന യുവതി രണ്ടാഴ്ച മുമ്പാണ് കേരളത്തില്‍ എത്തിയത്. സംഭവത്തില്‍ മാതാവിന്റെ ആണ്‍സുഹൃത്തിന്റെ സഹോദരനും സംശയനിഴലിലാണ്. യുവതി നെടുമങ്ങാട് സ്വദേശിയെന്ന് പൊലീസ് വ്യക്തമാക്കി. ഇവരുടെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ടാണ് മതപരിവര്‍ത്തനം നടത്തിയത്. യുകെയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഇവര്‍ അവിടെ വച്ചാണ് ആണ്‍സുഹൃത്തിനെ പരിചയപ്പെടുന്നത്. കുട്ടിയെ പത്താം ക്ലാസ് സമയത്ത് യുകെയില്‍ കൊണ്ടുപോയ സമയത്തായിരുന്നു ഐഎസില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നതിന്റെ […]
Read more
Advertisement
WhiteswanTV Footer