Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

കേരളത്തിൽ പ്രചാരണത്തിന് ദേശീയ നേതാക്കളുടെ ഒഴുക്ക്; ചൂട് കൂടും

തിരുവനന്തപുരം: കേരളത്തിൽ ദിവസവും കൂടി വരുന്ന ചൂടിനൊപ്പം ആളിക്കത്തുകയാണ് തിരഞ്ഞെടുപ്പ് ചൂടും. തുടർഭരണം ഉണ്ടാകുമെന്ന് എൽഡിഫും ഭരണം തിരിച്ചുപിടിക്കുമെന്ന് യൂഡിഫും കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് ബിജെപിയും പ്രതീക്ഷയോടെ പ്രചാരണങ്ങൾ കനക്കുമ്പോൾ, ദേശീയ നേതാക്കളുടെ ഒഴുക്കാണ് കേരളത്തിലേക്ക്. കേരളത്തിൽ അക്കൗണ്ട് ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേദ്ര മോദി 29നു കേരളത്തിലെത്തും. നരേന്ദ്ര മോദി തൃശൂരിലും പാലക്കാട്ടും പരിപാടികളില്‍ പങ്കെടുക്കും. തൃശൂരില്‍ റോഡ് ഷോയും പാലക്കാട്ട് റാലിയുമാണു സംഘടിപ്പിച്ചിരിക്കുന്നത്. മോദിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, അഖിലേന്ത്യ പ്രസിഡന്റ് നിതിന്‍ […]
Read more

ഞങ്ങൾ ഉചിതമായ നടപടിയെടുത്തു, സിപിഎം എന്തുചെയ്തു?’: വി ഡി സതീശൻ

തിരുവനന്തപുരം: യു. പ്രതിഭയ്ക്ക് നേരെ ഉയർന്ന അധിക്ഷേപപരാമർശത്തെ തുല്യമായി വിമർശിച്ച് ലീഗ് ഉചിതമായ നടപടി സ്വീകരിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഒരു നേതാവും, പ്രത്യേകിച്ച് വനിതാ നേതാവിനെക്കുറിച്ചോ പ്രവർത്തകനെക്കുറിച്ചോ, അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ പറയാൻ പാടില്ലെന്നും സതീശൻ വ്യക്തമാക്കി. മിനിറ്റുകൾക്കുള്ളിൽ മുസ്ലിം ലീഗ് പ്രതിയെ പുറത്താക്കിയ നടപടി അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാന സംഭവങ്ങളിൽ സിപിഎം കൈക്കൊണ്ട നടപടികൾ ഒന്നും കാണുന്നില്ലെന്നും കെ.കെ. രമ, വീണാ എസ്. നായർ, അച്ചു ഉമ്മൻ എന്നിവർക്കെതിരെ ഉണ്ടായ അപകീർത്തി […]
Read more

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ ഇടിവ്; ഗ്രാമിന് 60 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,465 രൂപയായി. ഒരു പവൻ സ്വർണം 1,07,720 രൂപയ്ക്ക് ലഭ്യമാകും. ഇന്നലെ വൈകിട്ട് പവന് 1,08,200 രൂപയായിരുന്നു. ഇത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്‌സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകളാണ്. ഇന്ന് പണിക്കൂലിയും ജിഎസ്‌ടിയും ഹാൾമാർക്കിംഗ് ചാർജും ഉൾപ്പെടുത്തി ഒരു പവൻ സ്വർണം വാങ്ങാൻ 1,16,000 രൂപ നൽകേണ്ടിവരും. 18 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് വില 11,065 രൂപയും പവന് 88,520 രൂപയും, […]
Read more

പഴയവാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ; കൊല്ലം ആർ.ടി ഓഫീസിൽ വൻ ക്രമക്കേട്

തിരുവനന്തപുരം: പഴയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിൽ കൊല്ലം ആർ.ടി. ഓഫീസിൽ വൻ ക്രമക്കേട് കണ്ടെത്തി. മേലധികാരികളുടെ അനുമതിയില്ലാതെ വാഹനങ്ങൾ പരിശോധിച്ച് രജിസ്ട്രേഷൻ പുതുക്കിയ മൂന്ന് ഇൻസ്‌പെക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇവർ പരിശോധിച്ച വാഹനങ്ങളിൽ സൂക്ഷ്മ പരിശോധന നടത്താനും ക്രമക്കേട് കണ്ടെത്തിയാൽ രജിസ്ട്രേഷൻ റദ്ദാക്കാനുമുള്ള നടപടികൾ ആരംഭിച്ചു. ക്ഷേമനിധി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വകുപ്പുതല അന്വേഷണത്തിനിടെയാണ് ഈ ക്രമക്കേടുകൾ പുറത്തുവന്നത്. വടക്കൻ ജില്ലകളിൽ നിന്നുള്ള പഴയ മോഡൽ ഇരുചക്രവാഹനങ്ങൾ കൂട്ടത്തോടെ കൊല്ലം ഓഫീസിൽ രജിസ്ട്രേഷൻ പുതുക്കുന്നതായി […]
Read more

ഡീലെന്ന് മുരളീധരന്‍, പേടിച്ചിട്ട് പറയുന്നതെന്ന് മേയര്‍ ബ്രോ; വട്ടിയൂര്‍ക്കാവില്‍ സംഭവിക്കുന്നതെന്ത്?

കേരള രാഷ്ട്രീയത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കത്തിനില്‍ക്കുന്ന വിഷയമാണ് പലവിധ ഡീല്‍ ആരോപണങ്ങള്‍. അക്കൂട്ടത്തിലെ ഏറ്റവും പുതിയ എന്നാല്‍ കുറച്ചുകൂടി ഗൗരവകരമായ ആരോപണം വന്നിരിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവിലേത്. സംസ്ഥാനത്ത് കടുത്ത ത്രികോണ പോരാട്ടം നടക്കുന്ന അപൂര്‍വ്വം മണ്ഡലങ്ങളിലൊന്ന്. ഇവിടെ ഉയര്‍ന്നിരിക്കുന്ന ആരോപണത്തിനും അത്രയും തീവ്രതയുണ്ട്. മറ്റ് മണ്ഡലങ്ങളിലേത് പോലെ തന്നെ ഇവിടേയും പോരിന് തുടക്കമിട്ടിരിക്കുന്നത് കോണ്‍ഗ്രസ് തന്നെ. മൂന്നാം സ്ഥാനത്തുള്ളവര്‍ ഒന്നാമതെത്തുകയും ഒന്നാമന്‍ മൂന്നാമതാകുകയും ചെയ്ത ചരിത്രമുള്ള വട്ടിയൂര്‍ക്കാവില്‍ ഇക്കുറി പോരാട്ടം മുറുകുമ്പോള്‍ ഹൈ പ്രൊഫൈല്‍ […]
Read more

സമൂഹമാധ്യമമായ എക്സിനെതിരെ സൈബർ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: സമൂഹമാധ്യമമായ എക്സിനെതിരെ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്ഷേപിക്കുന്ന എഐ വീഡിയോ നിർദ്ദേശിച്ച സമയപരിധിക്കകം നീക്കം ചെയ്യാതിരുന്നതിനെ തുടർന്നാണ് നടപടി. ഐടി നിയമപ്രകാരം രണ്ട് മണിക്കൂറിനകം വീഡിയോ നീക്കം ചെയ്യാത്തതിനെ തുടർന്ന് കേസ് എടുത്തതായാണ് വിവരം. വീഡിയോ പോസ്റ്റ് ചെയ്ത ലക്ഷ്മി എൻ. രാജു എന്ന അക്കൗണ്ട് ഉടമയെയും പ്രതിചേർത്തിട്ടുണ്ട്. വീഡിയോ നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം പൊലീസ് നോട്ടീസ് നൽകിയിരുന്നുവെങ്കിലും അത് നീക്കം ചെയ്യില്ലെന്ന നിലപാടിലാണ് എക്സ് നിലകൊണ്ടത്. […]
Read more

ഡീൽ ആരോപണം ബിജെപിയെ തുണയ്ക്കും: ജോർജ് കുര്യൻ

തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികൾ ഉയർത്തുന്ന ‘ഡീൽ’ ആരോപണങ്ങൾ ബിജെപിക്ക് തന്നെ ഗുണകരമാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുപോലെ ബിജെപിയെ വിമർശിക്കുന്നത് ജനങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കുകയാണെന്നും ഇത്തരം ആരോപണങ്ങൾ പാർട്ടിയുടെ വോട്ട് വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേരളത്തിൽ വലിയ വികസനം നടന്നുവെന്നും ദേശീയപാത വികസനത്തിന്റെ ക്രെഡിറ്റ് കേന്ദ്ര സർക്കാരിനാണെന്നും ജോർജ് കുര്യൻ അവകാശപ്പെട്ടു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം നടത്തി. ദേശീയപാത തകർന്നപ്പോൾ […]
Read more

മുഖ്യമന്ത്രി ചർച്ചയുടെ ആവശ്യം ഇപ്പോഴില്ല: ശശി തരൂർ

തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ച ഇപ്പോൾ ആവശ്യമില്ലെന്ന് ശശി തരൂർ എംപി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് എംഎൽഎമാരുടെ അഭിപ്രായം കേട്ട് ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. യുഡിഎഫിന്റെ ധാരണ ജനങ്ങളുമായാണെന്നും പാർട്ടിക്കുള്ളിൽ നടക്കുന്ന മുഖ്യമന്ത്രി വിവാദം അനാവശ്യമാണെന്നും തരൂർ പറഞ്ഞു. നേമം മണ്ഡലത്തിൽ ശബരിനാഥൻ മികച്ച വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതിനിടെ, കഴിഞ്ഞ ദിവസങ്ങളിലായി കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ച ശക്തമായിരിക്കുകയാണ്. നേതാക്കൾ പലരും വി.ഡി. സതീശനും രമേശ് ചെന്നിത്തലയെയും പിന്തുണച്ച് രംഗത്തെത്തിയതോടെ വിവാദം […]
Read more

LDFന് വേണ്ടി BJP കൗണ്‍സിലര്‍മാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മുരളീധരന്‍, മറുപടിയുമായി വികെ പ്രശാന്ത്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലും സിപിഎം-ബീജെപി ഡീല്‍ ആരോപണം. ഇവിടെ ബിജെപിയുടെ കൗണ്‍സിലര്‍മാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത് കെ മുരളീധരനാണ്. വേണ്ടി വന്നാല്‍ അവരുടെ പേരുകള്‍ വരെ പുറത്ത് വിടുമെന്നും മുരളീധരന്‍ പറയുന്നു. എന്നാല്‍ കെ മുരളീധരന്‍ പരാജയം ഉറപ്പിച്ചുകഴിഞ്ഞെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് പ്രതികരിച്ചു. അതുകൊണ്ടാണ് മണ്ഡലത്തില്‍ സിപിഐഎം-ബിജെപി ഡീല്‍ എന്ന് ആരോപിക്കുന്നത്. തോറ്റതിന് ശേഷം പറയാന്‍ പോകുന്ന ന്യായീകരണം ഇപ്പോഴെ പറയുന്നതായി കണക്കാക്കിയാല്‍ മതിയെന്നും അദ്ദേഹം പരിഹസിച്ചു. രാവിലെ ആര്‍ […]
Read more

സാമ്പത്തിക വർഷം തീരാൻ ഒരാഴ്ച മാത്രം; 1750 കോടി കടമെടുക്കാൻ സർക്കാർ

തിരുവനന്തപുരം; സാമ്പത്തിക വർഷം അവസാനിക്കാൻ ഒരാഴ്ച ശേഷിക്കേ, സംസ്ഥാന സർക്കാർ 1,750 കോടി രൂപ കടമെടുക്കുന്നു. വികസന പ്രവർത്തനങ്ങളുടെ ധന ശേഖരണാർഥമാണ് കടപ്പത്രം പുറപ്പെടുവിക്കുന്നതെന്ന് ധനവകുപ്പ് വ്യക്തമാക്കി. വിവിധ നിർമാണപ്രവർത്തനങ്ങളുടെ കുടിശ്ശികയുള്ളതിൽ വൻതുക ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന് കൊടുത്തു തീർക്കേണ്ടി വരും. ഇതിന്റെ ഭാഗമായി ബില്ലുകൾ ഓൺലൈനായി സമർപ്പിക്കാനുള്ള സമയപരിധി 24 വരെ നിശ്ചയിച്ചിരുന്നു. അതിനുശേഷം ബില്ലുകളുടെ ഇ-സമർപ്പണം അനുവദിക്കുന്നില്ല. റിസർവ് ബാങ്കിന്റെ ഇ-കുബേർ സംവിധാനം വഴി പുറപ്പെടുവിക്കുന്ന കടപ്പത്രത്തിൻ്റെ ലേലം 27-ന് നടക്കും. വിവരങ്ങൾക്ക്: www.finance.kerala.gov.in
Read more

Recent News

Advertisement
WhiteswanTV Footer