Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

ഏപ്രിൽ ഒൻപതിന് പൊതു അവധി; സ്വകാര്യ സ്ഥാപനങ്ങളിലെയടക്കം എല്ലാ ജീവനക്കാ‌ർക്കും ബാധകം

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 9ന് പൊതു അവധി. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. സംസ്ഥാനത്തെ വാണിജ്യ- സ്വകാര്യ സ്ഥാപനങ്ങളിലടക്കം എല്ലാ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധിയായിരിക്കും ലഭിക്കുക. താത്കാലിക ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഏപ്രിൽ 9നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ മേയ് 4ന് നടത്തും. സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിനായി 23 ദിവസം മാത്രമാണ് ലഭിക്കുന്നത്. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23 ആണ്. മാർച്ച് 24ന് പത്രികകളുടെ സൂക്ഷ്മ […]
Read more

നിയന്ത്രണം വിട്ട കാർ 25 അടി താഴ്ചയിലേക്ക് പതിച്ച് 5 പേർക്ക് പരിക്ക്

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് പതിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാവിലെ കുടപ്പനമൂടിന് സമീപം നുള്ളിയോട് പ്രദേശത്താണ് അപകടം ഉണ്ടായത്. വാഹനത്തില്‍ ഉണ്ടായിരുന്ന മുഹമ്മദ് (11), സിയാന്‍ (12), സുഹൈന്‍ (14), മുഹമ്മദ് ഷാഫി (22), റിയാസ് (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. കുടപ്പനമൂടില്‍ നിന്നും നെടുമങ്ങാടേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഏകദേശം 25 അടി താഴ്ചയിലുള്ള കുഴിയിലേക്ക് പതിക്കുകയായിരുന്നു. കുഴിയിലേക്ക് […]
Read more

നിയമസഭാ തിരഞ്ഞെടുപ്പ്; പത്രിക സമര്‍പ്പണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ ഇനി ഒരു പ്രവർത്തി ദിവസം മാത്രമാണ് ബാക്കി. പ്രമുഖ സ്ഥാനാർത്ഥികൾ ഇതിനകം തന്നെ പത്രിക സമർപ്പിച്ചു കഴിഞ്ഞു. ബാക്കിയുള്ളവർ നാളെ പത്രിക നൽകും. മാർച്ച് 15ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആറ് പ്രവർത്തി ദിവസങ്ങളാണ് പത്രിക സമർപ്പിക്കാനായി അനുവദിച്ചത്. സമർപ്പിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന ചൊവ്വാഴ്ച നടക്കും. നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. വോട്ടർപട്ടികയിൽ പേര് ചേർക്കാത്തവർക്ക് പേര് ഉൾപ്പെടുത്താനുള്ള അവസാന തീയതിയും നാളെയാണ്. ഇന്ന് അവധി ദിവസമായതിനാൽ […]
Read more

‘എല്ലാം കോംപ്രമൈസായി’; വി. സുരേന്ദ്രൻ പിള്ള തിരികെ ആർജെഡിയിലേക്ക്

തിരുവനന്തപുരം: ആർജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ള രാജി പിൻവലിച്ചു, തിരികെ ആർജെഡിയിലേക്ക്. സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി പിൻവലിച്ചത് എന്ന് അദ്ദേഹം അറിയിച്ചു. തൊഴിലാളി സംഘടനയായ ജനതാ ലേബർ യൂണിയന്റെ അധ്യക്ഷ പദവിയിൽ നിലവിൽ തുടരുമെന്നും അദ്ദേഹം വാർത്ത കുറിപ്പിൽ വ്യക്തമാക്കി. തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർഥിയാകാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് സുരേന്ദ്രൻ പിള്ളയുടെ തിരിച്ചുപോക്ക്. എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനുള്ള ശ്രമത്തിനൊപ്പം ബിജെപിയുമായും സുരേന്ദ്രൻപിള്ള […]
Read more

സ്ഥാനാർഥികളുടെ സോഷ്യൽ മീഡിയ പരസ്യങ്ങൾ നിരീക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സമൂഹമാധ്യമ പ്രചാരണത്തെ കൂടുതലായി ആശ്രയിക്കുന്നവരാണ് സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടികളും. സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ റീലുകളും പോസ്റ്റുകളും തുടരെത്തുടരെ അയച്ച് വോട്ടർമാരുടെ ശ്രദ്ധ നേടാൻ സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടികളും ശ്രമിക്കുന്നതും പതിവാണ്. പരസ്യങ്ങളോ പരസ്യസ്വഭാവമുള്ളതോ ആയ പോസ്റ്റുകളും സമൂഹമാധ്യമങ്ങളിലൂടെ ഇവർ പങ്കുവയ്ക്കാറുണ്ട്. രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും സമൂഹമാധ്യമങ്ങളിലും വെബ്സൈറ്റുകളിലും നൽകുന്ന പരസ്യങ്ങൾക്കും അനുമതി വേണമെന്ന് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകിയിരിക്കുകയാണ്. മാധ്യമങ്ങളിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കും മുൻപായി മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയിൽ (എംസിഎംസി)നിന്ന് മുൻകൂട്ടി അനുമതി […]
Read more

കെപിസിസി അദ്ധ്യക്ഷന്റെ താൽക്കാലിക ചുമതല എംഎം ഹസന്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല മുതിർന്ന കോൺഗ്രസ് നേതാവ് എം എം ഹസൻക്ക് നൽകാനിരിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ സണ്ണി ജോസഫ് മത്സരിക്കുന്നതിനാലാണ് ഈ തീരുമാനം. കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്യ്ക്ക് തെരഞ്ഞെടുപ്പ് വാർ റൂമിന്റെ ചുമതല നൽകും. മുമ്പ് ലോക്സഭ തെരഞ്ഞെടുപ്പിൽ കെ സുധാകരൻ മത്സരിക്കുമ്പോഴും എം എം ഹസനായിരുന്നു താൽക്കാലിക അധ്യക്ഷൻ. അധ്യക്ഷന്റെ താൽക്കാലിക ചുമതല ആർക്ക് നൽകണമെന്ന് കോൺഗ്രസിൽ വലിയ ചർച്ചകൾ നടന്നിരുന്നു. കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ബെന്നി […]
Read more

സംസ്ഥാനത്ത് ചൂട് കനക്കും; നിർദേശങ്ങളുമായി അധികൃതർ

തിരുവനന്തപുരം: ഇന്നു മുതൽ 23 വരെ കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ചൂട് കൂടുന്നതിനാൽ ഈ നിർദേശങ്ങൾ പാലിക്കണം. ∙ പകൽ […]
Read more

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വിമർശനവുമായി ശശി തരൂർ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്ക് കുറഞ്ഞ പ്രാതിനിധ്യം നൽകിയതിനെ ചൊല്ലി വിവാദം ശക്തമാകുന്നു. ഷമ മുഹമ്മദ് നടത്തിയ വിമർശനത്തിന് പിന്നാലെ ശശി തരൂർയും രംഗത്തെത്തി. വിജയ സാധ്യത മാത്രം നോക്കി സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നവർ എല്ലാ കാര്യങ്ങളും പരിശോധിക്കണമെന്ന് ശശി തരൂർ പറഞ്ഞു. ജനസംഖ്യയിൽ പകുതി സ്ത്രീകളായിട്ടും കോൺഗ്രസ് പട്ടികയിൽ 9.8 ശതമാനം മാത്രമാണ് വനിതകൾ ഉള്ളതെന്നും അദ്ദേഹം വിമർശിച്ചു. സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിൽ താൻ പങ്കാളിയല്ലെന്നും, തീരുമാനം എടുക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. […]
Read more

തിരുവനന്തപുരത്ത് കൃഷ്ണകുമാറിനെ കളത്തിലിറക്കാൻ BJP

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി ചലച്ചിത്രതാരം സുധീർ കരമന മത്സരിക്കുന്ന സാഹചര്യത്തിൽ ചുവടു മാറ്റി ബിജെപി. മണ്ഡലത്തിൽ നിലവിൽ സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്ന ജില്ലാ പ്രസിഡന്റ് കരമന ജയനെ മാറ്റിയാണ് നടൻ ജി. കൃഷ്ണകുമാറിനെ കളത്തിലിറക്കാൻ നീക്കം നടത്തുന്നത് . പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം സന്ദർശിച്ച ചിത്രങ്ങളടക്കം കൃഷ്ണകുമാർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനാർഥിത്വം സംബന്ധിച്ച വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ദൈവികം ഈ ബന്ധമെന്നും ലോകനേതാക്കൾ പോലും ആദരവോടെ ഉറ്റുനോക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ […]
Read more

ഡോ. വന്ദനാദാസ് കൊലക്കേസ്; പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് വന്ദനയുടെ അമ്മ

തിരുവനന്തപുരം: ഡോക്ടർ വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ. വന്ദന ദാസ് കൊലപാതകക്കേസിൽ 30 വർഷം തടവ് അനുഭവിച്ചതിന് ശേഷം ജീവപര്യന്തം തടവ് എന്നതാണ് കോടതി വിധി. കോടതി വിധി കേൾക്കാൻ എത്തിയ വന്ദന ദാസിന്റെ അമ്മ പ്രതിക്ക് വധശിക്ഷ വേണമെന്ന് കണ്ണീർവീണ വാക്കുകളിൽ പ്രതികരിച്ചു. നിയമ പോരാട്ടം തുടരുമെന്ന് വന്ദന ദാസിന്റെ അച്ഛൻ മോഹൻദാസ് വ്യക്തമാക്കി. അതേസമയം, പ്രതിഭാഗം ഇത് അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് വാദിച്ചു. വന്ദനയുമായി […]
Read more

Recent News

Advertisement
WhiteswanTV Footer