Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

വർക്കലയിൽ റഷ്യൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ റഷ്യൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. വർക്കല സ്വദേശിയായ അനസാണ് പിടിയിലായത്. ഒളിവിലായിരുന്ന ഇയാളെ അതി സാഹസികമായാണ് പൊലീസ് പിടികൂടിയത്. വർക്കല ക്ലിഫിന് സമീപത്ത് വെച്ചായിരുന്നു അനസ് വിദേശവനിതയ്ക്ക് നേരെ അതിക്രമം നടത്തിയത്. റഷ്യൻ യുവതിയെ കടന്നുപിടിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു അനസ് ചെയ്തത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അനസിനായി വർക്കല പൊലീസ് തിരച്ചിലിലായിരുന്നു. ഇതിനിടെയാണ് പ്രതിയെ ഇന്ന് അതിസാഹസികമായി പോലീസ് പിടികൂടിയത്. വർക്കല , കടയ്ക്കാവൂർ, അഞ്ചുതെങ്ങ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ […]
Read more

ആരോഗ്യ മേഖലയാകെ കുളം തോണ്ടി: വീണാ ജോർജിനെതിരെ ആഞ്ഞടിച്ച് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ ആറന്മുള എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരന്റെ രൂക്ഷ വിമർശനം. ഇതുവരെ മന്ത്രിയുടെ പോക്കറ്റ് മാത്രമാണ് വികസിച്ചതെന്നും, ആരോഗ്യ മേഖലയാകെ തകർന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആറന്മുള മണ്ഡലത്തിൽ പൂർത്തിയായ ഒരു പദ്ധതി പോലും പറയാനില്ലെന്നും, ഉദ്ഘാടനങ്ങൾ മാത്രമാണ് നടക്കുന്നതെന്നും കുമ്മനം പറഞ്ഞു. ഇപ്പോൾ നടക്കുന്നത് വെറും പി.ആർ പ്രവർത്തനങ്ങളാണെന്നും അദ്ദേഹം വിമർശിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ ഉണ്ടായ തീപിടുത്തവും മരണങ്ങളും സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. വെന്റിലേറ്ററും ഐസിയുവും പോലുള്ള […]
Read more

ഇറാനിൽ മത്സ്യത്തൊഴിലാളിയെ കാണാതായി

തിരുവനന്തപുരം: പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ, ഇറാനിലേക്കു പോയ വിഴിഞ്ഞം സ്വദേശിയായ മത്സ്യത്തൊഴിലാളിയെ കാണാതായതായാണ് കുടുംബത്തിന്റെ പരാതി. വിഴിഞ്ഞം മുക്കോല കുഴിപ്പള്ളം വീട്ടിൽ തദേയൂസ് (52)നെ കുറിച്ച് കഴിഞ്ഞ രണ്ട് ആഴ്ചയായി വിവരമൊന്നും ലഭിക്കുന്നില്ലെന്ന് ഭാര്യ എലിസബത്ത് റാണി പൊലീസിൽ പരാതി നൽകി. കഴിഞ്ഞ മാസം 18-നാണ് തദേയൂസ് ഇറാനിലെത്തിയത്. തമിഴ്നാട്ടിൽ നിന്നുള്ള 20 അംഗ സംഘത്തോടൊപ്പമാണ് യാത്ര പോയത്. രണ്ടാഴ്ച മുൻപാണ് അവസാനമായി വീട്ടിലേക്ക് ഫോൺ ചെയ്തത്. അന്ന് അവിടെ യാതൊരു പ്രശ്നവും ഇല്ലെന്നും സുരക്ഷിതരാണെന്നും […]
Read more

കേരളം അതി ദാരിദ്യമുക്തമായത് എൽഡിഎഫ് ഭരണതുടർച്ച കൊണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: ധർമ്മടത്ത് നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ കേന്ദ്ര സർക്കാരിനെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം തകരണം എന്നാണ് കേന്ദ്രത്തിന്റെ ആഗ്രഹമെന്നും, എന്നാൽ ദുരന്തം നേരിടാൻ നാട് ഒരുമിച്ച് നിൽക്കുമ്പോൾ കേന്ദ്രവും പ്രതിപക്ഷവും അതിൽ നിന്ന് മാറിനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിൽ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി, വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ എൽഡിഎഫ് സർക്കാർ എന്നും പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി. 2021ലെ പ്രകടന പത്രികയിലെ ഭൂരിഭാഗം കാര്യങ്ങളും ഇതിനോടകം നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ അതിദാരിദ്ര്യ മുക്ത […]
Read more

രോഗികൾ മരിച്ചതിനു കാരണം തീപിടിത്തമല്ല, മെഡിക്കൽ കോളജ് വകുപ്പ് മേധാവിമാരുടെ റിപ്പോർട്ട്; നിയമനടപടിക്ക് ബന്ധുക്കൾ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ രോഗികള്‍ മരിച്ചതു തീപിടിത്തം കാരണം അല്ലെന്ന് ആശുപത്രിയുടെ റിപ്പോര്‍ട്ട്. ഐസിയുവിലെ തീപിടിത്തത്തില്‍ രോഗികളെ മാറ്റിയത് കൃത്യമായ ജീവന്‍രക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കിയാണെന്നും വകുപ്പ് മേധാവികളുടെ റിപ്പോർട്ടിൽ പറയുന്നുണ്ട് . തീപിടിത്തമുണ്ടായ അന്നും പിറ്റേന്നുമായി റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങളടക്കമുള്ള റിപ്പോര്‍ട്ടാണ് കൈമാറിയിരിക്കുന്നത് . അഞ്ച് രോഗികളുടെയും മരണത്തിനു കാരണം ഗുരുതര പരുക്കുകളെ തുടര്‍ന്ന് സ്ഥിതി വഷളായതിനെ തുടർന്നാണെന്ന് റിപ്പോർട്ടിൽ പറയുന്നു . തീപിടിത്തമുണ്ടായ ഐസിയുവിലെ വെന്റിലേറ്ററിലുണ്ടായിരുന്നവര്‍ക്ക് അമ്പ്യൂ ബാഗ് സപ്പോര്‍ട്ടും […]
Read more

സിപിഐഎം-ബിജെപി ചങ്ങാത്തം ഇവിടെ പുതിയ കഥയല്ല; കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: പാലക്കാട് സിപിഐഎം-ബിജെപി ഡീലുണ്ടെന്ന ആരോപണം തുടർന്ന് കോൺഗ്രസ് നേതാക്കൾ. കേരളത്തിൽ സിപിഐഎം-ബിജെപി ചങ്ങാത്തം പുതിയ കഥയല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. യുഡിഎഫിനെ പരാജയപ്പെടുത്താനാണ് അവർ ഡീൽ നടത്തുന്നത്. ഇത്തരം ഡീലുകൾ അവരുടെ അണികൾ തന്നെ തള്ളിക്കളയുമെന്നു, ഈ ഡീലും പൊളിഞ്ഞ് പാളീസാകും വേണുഗോപാൽ പറഞ്ഞു. കേരളത്തിൽ യുഡിഎഫിന് അനുകൂലമായ തരംഗം ദൃശ്യമായിട്ടുണ്ട്. എൽഡിഎഫ് സർക്കാരിനോട് ഇനി നിങ്ങൾ വേണ്ടെന്ന് പറയാൻ കേരള ജനത തയ്യാറെടുത്ത് കഴിഞ്ഞു. ആളെ കൊല്ലുന്ന ഇടമായി സർക്കാർ […]
Read more

വി. ജോയിയുടെയും പി. രാജീവിന്റെയും ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു

തിരുവനന്തപുരം/കൊച്ചി: വർക്കലയിലെയും കളമശ്ശേരിയിലെയും എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. വർക്കലയിൽ സ്ഥാനാർത്ഥി വി. ജോയിയുടെ ഇരുപത്തിയഞ്ചോളം ഫ്ലക്സുകളും കൊടിമരങ്ങളുമാണ് തകർത്തത്. വെട്ടൂർ ചുവടുതാങ്ങി, റാത്തിക്കൽ ജംഗ്ഷനുകളിലെ ബോർഡുകളാണ് നശിപ്പിക്കപ്പെട്ടത്. സംഭവത്തിൽ വർക്കല പൊലീസിൽ പരാതി നൽകി.​സമാനമായ രീതിയിൽ കളമശ്ശേരിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി. രാജീവിന്റെ പ്രചാരണ ബോർഡുകളും വലിച്ചുകീറി. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സുകളാണ് നശിപ്പിക്കപ്പെട്ടത്. രാഷ്ട്രീയ പ്രകോപനം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് എൽഡിഎഫ് ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. […]
Read more

ഇതരമതസ്ഥർ ഈഴവസ്ഥാനാർഥിക്ക് വോട്ടുകൊടുക്കാത്ത അവസ്ഥ: സച്ചിദാനന്ദ സ്വാമികൾ

വർക്കല: വെള്ളാപ്പള്ളി നടേശനെതിരെ അതിരൂക്ഷ വിമർശനവുമായി ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികൾ രംഗത്തെത്തി. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ കാരണം മറ്റ് മതവിഭാഗങ്ങൾ ഈഴവ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാത്ത സാഹചര്യമാണുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി പറയുന്നത് അദ്ദേഹത്തിന്റെ സംസ്കാരമാണെന്നും, അതിന് അനുസരിച്ച് താൻ മറുപടി പറയില്ലെന്നും സച്ചിദാനന്ദ സ്വാമികൾ വ്യക്തമാക്കി. പിന്നാക്ക വിഭാഗങ്ങളെ പരിഗണിക്കണമെന്ന ശിവഗിരി മഠത്തിന്റെ ആവശ്യം ഒരു മുന്നണിയും ഗൗരവമായി പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി നിർണയ വിഷയത്തിൽ രാഹുൽ ഗാന്ധിയോടും മറ്റ് മുന്നണികളോടും ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും, […]
Read more

സിപിഎം ബിജെപി ഡീൽ പൊളിഞ്ഞു പാളീസാകും: കെ സി വേണുഗോപാൽ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ഭീകര പിആർ നടത്തിയാലും സർക്കാരിന് രക്ഷയില്ലെന്നും അദ്ദേഹം വിമർശിച്ചു. സിപിഎം– ബിജെപി തമ്മിലുള്ള ചങ്ങാത്തം പുതിയ കാര്യമല്ലെന്നും, യുഡിഎഫിനെ തോൽപ്പിക്കാനാണ് ഈ ‘ഡീൽ’ എന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു. സിപിഎം സ്ഥാനാർഥി പട്ടിക പരിശോധിച്ചാൽ ഈ ബന്ധം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേതൃത്വത്തിന്റെ രക്ഷയ്ക്കായി നടത്തുന്ന ഡീലാണിതെന്നും, അണികൾ ഇത് തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സിപിഎം– ബിജെപി ഡീൽ സംബന്ധിച്ച […]
Read more

ചുട്ട് പൊള്ളി കേരളം; ഏപ്രിലിൽ ചൂട് 40 ഡിഗ്രി വരെ എത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂടിനിടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരം സ്ഥാനാർത്ഥികൾക്ക് കഠിന പരീക്ഷണമായി മാറുന്നു. രാവിലെ പത്ത് മണിക്കുള്ളിൽ പരമാവധി വോട്ടർമാരെ കണ്ടു വോട്ട് തേടാനാണ് സ്ഥാനാർത്ഥികൾ ശ്രമിക്കുന്നത്. അതിന് ശേഷം കനത്ത ചൂട് പ്രചാരണത്തെ ബാധിക്കുന്നു. സംസ്ഥാനത്ത് ശരാശരി താപനില 36 ഡിഗ്രി സെൽഷ്യസാണ്. ചില ജില്ലകളിൽ ഇത് 37 ഡിഗ്രി വരെ ഉയരുന്നുണ്ട്. ചൂട് കൂടുന്നതിനാൽ സ്ഥാനാർത്ഥികൾ രാവിലെ പ്രചാരണം നടത്തി, പിന്നീട് ഉച്ചയ്ക്ക് ഇടവേള എടുത്ത് വൈകിട്ട് വീണ്ടും പ്രചാരണത്തിനിറങ്ങുകയാണ്. പ്രചാരണത്തിനിടെ ജനങ്ങളുടെ […]
Read more

Recent News

Advertisement
WhiteswanTV Footer