Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

ബംഗളൂരുവിലെ ആഡംബര വസതി വെളിപ്പെടുത്തിയില്ലെന്ന് ആരോപണം; രാജീവ് ചന്ദ്രശേഖറിനെതിരെ കോൺഗ്രസ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ബംഗളൂരുവിലെ ആഡംബര വസതി വെളിപ്പെടുത്താതിരുന്നതായി ആരോപിച്ച് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരെ കോൺഗ്രസ് രംഗത്ത്. ഏകദേശം 1.07 ഏക്കറിൽ വ്യാപിച്ചിരിക്കുന്ന ഈ വീടിന് 200 കോടി രൂപ വിലവരുമെന്നാണ് ആരോപണം. മാർച്ച് 17ന് ഈ സ്വത്തിനായി നികുതി അടച്ച രസീതും കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാർഥിത്വം റദ്ദാക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. അതേസമയം, വ്യക്തിപരമായ ആക്രമണമാണ് നടക്കുന്നതെന്ന് അഡ്വ. എസ് സുരേഷ് പ്രതികരിച്ചു. കുറച്ചു കാലമായി തന്നെ ലക്ഷ്യമിട്ട് ഇത്തരത്തിലുള്ള […]
Read more

ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. സാധാരണയേക്കാൾ രണ്ട് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്; പവന് 4360 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 4360 രൂപ കുറഞ്ഞു. ഗ്രാമിന് 545 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,02,680 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 12,835 രൂപയാണ് നല്‍കേണ്ടി വരിക. സ്വര്‍ണം വൈകാതെ പവന് ഒരു ലക്ഷത്തിന് താഴെയെത്താനും സാധ്യതയേറുകയാണ്.
Read more

നാമനിര്‍ദേശ പത്രിക ഇന്ന് കൂടി സമര്‍പ്പിക്കാം; തിരഞ്ഞെടുപ്പിന് ഇനി 17 നാള്‍

തിരുവനന്തപുരം: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്ന്. പല സ്ഥാനാർഥികളും കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പത്രിക സമർപ്പിച്ചിരിക്കുമ്പോൾ ബാക്കിയുള്ളവർ ഇന്ന് ബന്ധപ്പെട്ട വരണാധികാരികൾക്ക് മുമ്പാകെ പത്രിക നൽകും. പുനലൂരിൽ യുഡിഎഫിലെ തർക്കം പരിഹരിച്ചതോടെ സ്ഥാനാർഥി നൗഷാദ് യൂനുസ് ഇന്ന് പുനലൂർ ആർടിഒ ഓഫീസിൽ എത്തി നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കരുനാഗപ്പള്ളിയിൽ എൻഡിഎ സ്ഥാനാർഥി ജിതിൻ ദേവിന്റെ പത്രിക സമർപ്പണ ചടങ്ങിൽ പങ്കെടുക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എത്തും. തുടർന്ന് സ്ഥാനാർഥിയുടെ റോഡ് ഷോയിലും അദ്ദേഹം […]
Read more

ബി ഗോപാലകൃഷ്ണൻ വിദ്വേഷ പരാമര്‍ശം നടത്തിയിട്ടില്ല; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണനെതിരെ വിദ്വേഷ പരാമര്‍ശത്തിന് കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍. അദ്ദേഹം ഒരു സ്ഥാനാർഥി ആയതുകൊണ്ട് പറഞ്ഞതിൽ എന്താണ് തെറ്റ്? കെ എം ഷാജി മതമാണ്, മതമാണ് എന്ന് പറയുന്നതാണ് തെറ്റ്. ഗുരുവായൂരിൽ വിശ്വാസി ആയ ഒരു എംഎൽഎ വേണം എന്നാണ് അദ്ദേഹം പറഞ്ഞത്, അത് എങ്ങനെയാണ് വിദ്വേഷ പരാമര്‍ശം ആകുന്നത്. ഗോപാലകൃഷ്ണൻ ആർക്കും എതിരെ പറഞ്ഞിട്ടില്ല. ശബരിമല കൊള്ള നടന്നപ്പോൾ വിശ്വാസികൾക്ക് ഒപ്പം ആരും ഉണ്ടായില്ല. […]
Read more

പിഷാരടിയെ കോമാളിയാക്കിയ ഐസക്ക് ധാരാളി: ചെറിയാൻ ഫിലിപ്പ്

കൊച്ചി: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടി കോമാളിയാണെന്ന് പറയുന്ന തോമസ് ഐസക്ക് ധനമന്ത്രിയെന്ന നിലയിൽ ധൂർത്തും ദുർവ്യയവും നടത്തി കേരളത്തിൻ്റെ സമ്പദ്ഘടന തകർത്ത ധാരാളിയാണ്. ധാരാളിത്തത്തിലൂടെ കേരളത്തെ ഭീമമായ കടക്കെണിയിലാക്കിയ തോമസ് ഐസക്ക് കേരള ജനതയെ എരപ്പാളികളാക്കി. പിഷാരടിയെ കോമാളിയെന്ന് അധിക്ഷേപിക്കുന്ന ഐസക്ക് കലാകാരന്മാരെയാകെ അവഹേളിക്കുകയാണ്. സിനിമാ താരങ്ങളായ ഇന്നസെൻ്റ്, മുകേഷ് എന്നിവർ എൽഡിഎഫ് സ്ഥാനാർത്ഥികളായി വിജയിച്ചവരാണ്. ഗണേശ് കുമാർ പത്തനാപുരത്ത് ഇപ്പോഴും മത്സരിക്കുന്നു. ഇവരും കോമാളികളാണെന്ന് ഐസക്ക് കരുതുന്നുണ്ടാവണം. ഇടതു സഹയാത്രികനായിരുന്ന ചലച്ചിത്ര താരം […]
Read more

“എൻജിനീയറിങ് (JEE MAIN) പ്രവേശന പരീക്ഷാ തീയതികൾ ബിജെപിയുടെ ക്രൈസ്തവ വിരുദ്ധതയുടെ തെളിവാണ്.”: ജോസ് കെ. മാണി

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഏറ്റവും പവിത്രമായി ആചരിക്കുന്ന പെസഹാ വ്യാഴാഴ്ച ദിനത്തിലും, ഒപ്പം ഉയർപ്പുതിരുന്നാൾ (ഈസ്റ്റർ) എൻജിനീയറിങ് (JEE MAIN) പ്രവേശന പരീക്ഷ നിശ്ചയിച്ചതിലൂടെ ബിജെപിയുടെ ക്രൈസ്തവവിരുദ്ധത സ്പഷ്ടമായി മറനീക്കി പുറത്തുവന്നിരിക്കുകയാണ്‌. രാജ്യവ്യാപകമായി നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ തുടർച്ചയായി മാത്രമേ ഈ നടപടിയെ കാണാൻ സാധിക്കൂ.ഇന്ത്യയുടെ പല ഭാഗങ്ങളിലും ക്രൈസ്തവ ആരാധനാലയങ്ങളെയും മതസ്ഥാപനങ്ങളെയും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നവർ ക്രൈസ്തവവിശ്വാസത്തിന്റെ ഭാഗമായ പുണ്യദിവസങ്ങളുടെ പവിത്രതയെ കളങ്കപ്പെടുത്തുകയാണ്. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയാകെ ധ്വംസിക്കുന്ന നടപടികളാണ് തുടർച്ചയായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ടാകുന്നത്. അതിനെല്ലാം കേന്ദ്രസർക്കാർ […]
Read more

പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് സുന്ദരേശന്റെ മകളായ സ്മിത ബിജെപിയിൽ

തിരുവനന്തപുരം: വർക്കല ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഐഎം നേതാവുമായ അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു. പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് സുന്ദരേശന്റെ മകളായ സ്മിത, വർക്കലയിൽ എൻഡിഎ സ്ഥാനാർഥിയാകും. ബിഡിജെഎസ് സീറ്റ് വിട്ടു നൽകുന്നതോടെയാണ് വർക്കലയിൽ ബിജെപി മത്സരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തംഗ സ്ഥാനം രാജിവച്ച ശേഷമാണ് സ്മിത ബിജെപിയിൽ ചേരുന്നത്. സിപിഐഎമ്മിന്റെ മൂല്യച്യുതിയാണ് പാർട്ടി വിടാൻ കാരണമെന്ന് അഡ്വ. സ്മിത […]
Read more

സിപിഎം ഏരിയ കമ്മിറ്റി അം​ഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ

തിരുവനന്തപുരം: സിപിഎം ഏരിയ കമ്മിറ്റി അംഗമായ അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു. വർക്കല മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി അവർ മത്സരിക്കുമെന്ന് അറിയിച്ചു. മുൻ വർക്കല ബ്ലോക്ക് പ്രസിഡന്റായിരുന്ന സ്മിത, നിലവിൽ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. ഒറ്റൂർ ഡിവിഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ച ശേഷമാണ് അവർ ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു. സിപിഎമ്മിലെ മൂല്യച്യുതിയാണ് പാർട്ടി വിടാൻ കാരണമെന്ന് സ്മിത പറഞ്ഞു. പാർട്ടിയിൽ വ്യക്തി […]
Read more

കാര്യവട്ടം ക്യാമ്പസിനെ നടുക്കിയ ആ 20 ദിവസങ്ങൾ: തൂക്കുമെത്തയിലെ അഴുകിയ മൃതദേഹം

​തിരുവനന്തപുരം നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി, പച്ചപ്പാൽ മൂടിക്കിടക്കുന്ന കാര്യവട്ടം കേരള സർവ്വകലാശാലാ ക്യാമ്പസ്. ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ സ്വപ്നങ്ങളും സൗഹൃദങ്ങളും പൂത്തുലയുന്ന ഈ മണ്ണിൽ, ഇന്നും ചിലരെയെങ്കിലും വേട്ടയാടുന്ന, കേൾക്കുമ്പോൾ രക്തം ഉറഞ്ഞുപോകുന്ന ഒരു ഭീകരമായ ഓർമ്മയുണ്ട്. 2017 ഫെബ്രുവരിയിലെ ആ കറുത്ത ദിനങ്ങൾ. പ്രണയവും വിപ്ലവവും പാട്ടും ചർച്ചകളും നിറഞ്ഞ ക്യാമ്പസ് അന്തരീക്ഷത്തിന് തൊട്ടടുത്ത്, മരങ്ങൾക്കിടയിൽ ഒരു മനുഷ്യൻ അഴുകിത്തീരുകയായിരുന്നു എന്ന ഞെട്ടിക്കുന്ന സത്യം പുറത്തുവന്ന നാളുകൾ. ​ബോട്ടണി ഡിപ്പാർട്ട്മെന്റിന് സമീപമുള്ള വിജനമായ, എന്നാൽ വിദ്യാർത്ഥികൾ […]
Read more

Recent News

Advertisement
WhiteswanTV Footer