Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബി ഗോപാലകൃഷ്ണൻ വിദ്വേഷ പരാമര്‍ശം നടത്തിയിട്ടില്ല; രാജീവ് ചന്ദ്രശേഖർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണനെതിരെ വിദ്വേഷ പരാമര്‍ശത്തിന് കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍. അദ്ദേഹം ഒരു സ്ഥാനാർഥി ആയതുകൊണ്ട് പറഞ്ഞതിൽ എന്താണ് തെറ്റ്? കെ എം ഷാജി മതമാണ്, മതമാണ് എന്ന് പറയുന്നതാണ് തെറ്റ്. ഗുരുവായൂരിൽ വിശ്വാസി ആയ ഒരു എംഎൽഎ വേണം എന്നാണ് അദ്ദേഹം പറഞ്ഞത്, അത് എങ്ങനെയാണ് വിദ്വേഷ പരാമര്‍ശം ആകുന്നത്. ഗോപാലകൃഷ്ണൻ ആർക്കും എതിരെ പറഞ്ഞിട്ടില്ല. ശബരിമല കൊള്ള നടന്നപ്പോൾ വിശ്വാസികൾക്ക് ഒപ്പം ആരും ഉണ്ടായില്ല. അതിനാല്‍ ഗുരുവായൂരില്‍ വിശ്വാസിയായ എംഎൽഎ നല്ലതല്ലെ എന്നാണ് അദ്ദേഹം ചോദിച്ചതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഗുരുവായൂരില്‍ ഇടത്, വലത് മുന്നണികള്‍ക്ക് ഹിന്ദു സ്ഥാനാര്‍ഥിയില്ലെന്ന ബി ഗോപാലകൃഷ്ണന്‍റെ വിവാദ പരാമര്‍ശത്തില്‍ ഗുരുവായൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ചട്ടലംഘനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശപ്രകാരം ഗുരുവായൂരിലെ റിട്ടേണിംഗ് ഓഫീസർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ടെമ്പിൾ പോലീസ് ആണ് ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്.

Recent News

Advertisement
WhiteswanTV Footer