Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

നേമം പിടിക്കാൻ പോർവിളി : രാജീവ് ചന്ദ്രശേഖറെ സംവാദത്തിന് വെല്ലുവിളിച്ച് വി. ശിവൻകുട്ടി

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ രാഷ്ട്രീയ പോരാട്ടം കൊഴുക്കുന്നതിനിടെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് മന്ത്രി വി. ശിവൻകുട്ടി. മണ്ഡലത്തിലെ വികസന കാര്യങ്ങളെക്കുറിച്ച് വസ്തുതകൾ മനസ്സിലാക്കാതെയാണ് രാജീവ് ചന്ദ്രശേഖർ സംസാരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ പരിചയക്കുറവ് കൊണ്ടാകാമെന്നും, ധൈര്യമുണ്ടെങ്കിൽ താനുമായി നേരിട്ട് സംവാദത്തിന് വരാമെന്നും ശിവൻകുട്ടി പറഞ്ഞു.​ഇത്തവണ നേമത്ത് എൽഡിഎഫ് വൻ വിജയം നേടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിൽ നഷ്ടമായ വോട്ടുകൾ കൂടി ഇത്തവണ […]
Read more

കാർ ഓട്ടോറിക്ഷയിലിടിച്ച് അപകടം; ഒരാൾ മരിച്ചു

തിരുവനന്തപുരം: കാർ ഓട്ടോറിക്ഷയിലിടിച്ചു കയറിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ ബസ് കാത്തുനിന്ന സ്ത്രീ മരിച്ചു. കാറിടിച്ചതിനെത്തുടർന്ന് ഓട്ടോറിക്ഷ ബസ് കാത്തുനിന്നവരുടെ ദേഹത്തേക്കു വീണാണ് അപകടം സംഭവിച്ചത്. കല്ലിയൂർ സ്വദേശി അനിലകുമാരിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു രഞ്ചുവിന് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ കല്ലിയൂർ പഞ്ചായത്ത് സ്റ്റേഡിയത്തിനു സമീപമാണ് സംഭവം നടന്നത്. അനിലകുമാരിയും രഞ്ചുവും ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ നിൽക്കുമ്പോൾ കല്ലിയൂർ ഭാഗത്തുനിന്നു വന്ന കാർ സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. കാർ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇരുവരെയും നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും […]
Read more

രമ്യ ഹരിദാസിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ദളിത് നേതാക്കളുടെ അതൃപ്തി

തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസിനെ സ്ഥാനാർഥി ആക്കാൻ പരിഗണിക്കുന്നതിൽ അതൃപ്തി അറിയിച്ച് ദളിത് കോൺഗ്രസ് നേതാക്കൾ. രമ്യ ഹരിദാസിനെയും നേതാക്കളെയും കണ്ട് ചിറയിൻകീഴ് മണ്ഡലത്തിലേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അത് പരിഗണിക്കാതെയാണ് സ്ഥാനാർഥിയാക്കാനുള്ള നീക്കം നടക്കുന്നതെന്നുമാണ് ആരോപണം. ജില്ലയിൽ കഷ്ടപ്പെടുന്ന ആളുകളെ ഒഴിവാക്കി പുറമെ നിന്നുള്ള ആളെ സ്ഥാനാർഥിയാക്കുന്നതിനെ നേതാക്കൾ അപലപിച്ചു. ജില്ലയിൽ നിന്നുള്ള ദളിത് സ്ഥാനാർഥിയെ പരിഗണിച്ചില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് അവർ പറഞ്ഞു. അടൂർ പ്രകാശ് എംപിയുടെ താൽപ്പര്യമാണ് രമ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിന് പിന്നിലെന്ന് […]
Read more

തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരായ പീഡന പരാതി ഹണി ട്രാപ്പെന്ന് ഭാര്യ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുൻ സൂപ്രണ്ടിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പ് എന്ന് ഡോ. സുനിൽകുമാറിന്റെ ഭാര്യ. പണത്തിനും ഫ്ലാറ്റിനുമായി യുവതി ചതിയുകയായിരുന്നു എന്നാണ് ഡോക്ടറുടെ ഭാര്യയുടെ പരാതി. 500 രൂപ ഗൂഗിൾ പേ വഴി അയച്ചതിലൂടെ പരിചയം ആരംഭിച്ചതാണെന്നും, പിന്നീട് കുടുംബ പ്രശ്നങ്ങൾ പറഞ്ഞ് യുവതി അടുത്തുവന്നതായും, പിന്നീട് ഭീഷണിയായി മാറിയെന്നും, ഫ്ലാറ്റ് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ ലൈംഗിക പീഡന പരാതിയായി മാറിയെന്നും അവർ പറഞ്ഞു. യുവതി നെയ്യാറ്റിൻകര സ്വദേശിനിയാണെന്നും, വനിത കമ്മീഷനിൽ പരാതിയോടെ […]
Read more

മലയാള സിനിമയിലും സിലിൻഡർ പ്രതിസന്ധി; 18 ചിത്രങ്ങളെ ബാധിക്കും

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നുണ്ടായ പാചകവാതക ക്ഷാമം മലയാള സിനിമാ മേഖലയെയും ബാധിക്കാൻ തുടങ്ങി. എൽപിജി സിലിൻഡറുകളുടെ ലഭ്യതയിൽ തുടരുന്ന പ്രതിസന്ധി നിലനിൽക്കുകയാണെങ്കിൽ ഏകദേശം 18ഓളം മലയാള ചിത്രങ്ങളുടെ ഷൂട്ടിങ് തടസപ്പെടാൻ സാധ്യതയുണ്ടെന്ന് സിനിമാ മേഖല ആശങ്കപ്പെടുന്നു. ഓരോ ഷൂട്ടിങ് സെറ്റിലും ദിനംപ്രതി നൂറിലധികം ആളുകൾക്കാണ് ഭക്ഷണം ഒരുക്കേണ്ടിവരുന്നത്. മിക്ക സെറ്റുകളിലും രണ്ടുദിവസത്തേക്ക് മതിയാകുന്ന എൽപിജി സിലിൻഡറുകൾ മാത്രമാണ് നിലവിലുള്ളതെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി. രാകേഷ് പറഞ്ഞു. പ്രതിസന്ധി തുടരുകയാണെങ്കിൽ ഷൂട്ടിങ് താൽക്കാലികമായി […]
Read more

തിങ്കളാഴ്ച മുതല്‍ ബെവ്കോയിൽ “നോട്ട് നിരോധനം”

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ ബെവ്കോയുടെ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളില്‍ ‘നോട്ട് നിരോധനം’. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്‌ലെസ് പെയ്‌മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്ന് എംഡി ഹര്‍ഷിത അട്ടലൂരി നിര്‍ദേശം നല്‍കി. ഇതു കര്‍ശനമായി പാലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ പണം സ്വീകരിക്കില്ലെന്നും യുപിഐ, കാര്‍ഡ് പെയ്‌മെന്റ് മാത്രമേ സ്വീകരിക്കുകയുള്ളുവെന്നും അറിയിച്ച് ഹിന്ദിയില്‍ ഉള്‍പ്പെടെ നോട്ടിസുകള്‍ ഔട്ട്‌ലറ്റുകള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം 15 […]
Read more

ഇ-പോസ് തകരാറിലായി; റേഷൻ കടകളിൽ വിതരണം മുടങ്ങി

തിരുവനന്തപുരം: ഇ-പോസ് മെഷീൻ തകരാറിലായതിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു. രാവിലെ മുതൽ റേഷൻ നൽകാനാകുന്നില്ലെന്നാണ് വ്യാപാരികൾ അറിയിച്ചത്. സർവർ ഡൗൺ ആയതാണ് മെഷീൻ പ്രവർത്തനം നിലച്ചതിനു കാരണമെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിശദീകരണം. പ്രശ്നം പരിഹരിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും വകുപ്പ് അറിയിച്ചു. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ എന്നതാണ് ഇ-പോസിന്റെ പൂർണരൂപം. ഉപഭോക്താക്കളുടെ ആധാർ വിവരങ്ങൾ ബന്ധിപ്പിച്ച മെഷീനിലൂടെ വിരലടയാളം സ്ഥിരീകരിച്ച ശേഷമാണ് റേഷൻ വിതരണം നടക്കുന്നത്. ഇതുവഴി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അർഹമായ വിഹിതം നൽകുകയും […]
Read more

അഞ്ച് പേർക്ക് പുതുജീവനേകി ബിനു യാത്രയായി; സംസ്ഥാനത്ത് വീണ്ടും അവയവദാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. കൊല്ലം ചടയമംഗലം സ്വദേശി എസ്. ബിനുവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഇതിലൂടെ അഞ്ചുപേർക്കാണ് പുതുജീവൻ ലഭിക്കാൻ പോകുന്നത്. മാർച്ച് 10-ന് ഉണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബിനു ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്നലെ മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. ബിനുവിന്റെ കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ഈ അവയവങ്ങൾ നൽകും. ഹൃദയം ദാനം ചെയ്യാനും ശ്രമിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത് സാധിച്ചില്ല.
Read more

കഴക്കൂട്ടത്ത് വീടിന് തീപിടിച്ചു; വയോധിക രക്ഷപ്പെട്ടത് തലനാരിഴക്ക്

തിരുവനന്തപുരം: കഴക്കൂട്ടത്ത് വീടിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന വയോധികയെ അയൽവാസികൾ സമയത്ത് പുറത്തേക്കെത്തിച്ചതോടെ വലിയ ദുരന്തം ഒഴിവായി. കഴക്കൂട്ടം പുത്തൻവീട്ടിൽ റാബിയത് ബീവിയുടെ വീടിലാണ് ഇന്ന് പുലർച്ചെ മൂന്നുമണിയോടെ തീപിടിത്തം ഉണ്ടായത്. വീടിന് തീപിടിച്ചതായി ആദ്യം ശ്രദ്ധിച്ചത് സമീപവാസിയായിരുന്നു. സംഭവസമയത്ത് തീപിടുത്തം അറിയാതെ റാബിയത് ബീവി വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. തീ കണ്ട അയൽക്കാർ ഉടൻ വീട്ടിലേക്ക് ഓടിയെത്തി അവരെ വിളിച്ചുണർത്തി പുറത്തേക്കെത്തിച്ചു. ഇതിനുശേഷം തീ വേഗത്തിൽ വീടാകെ പടർന്ന് പിടിച്ച് വീട് പൂർണമായും കത്തിനശിച്ചു. […]
Read more

എം ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് മാറ്റി

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് എം ആർ അജിത് കുമാറിനെ മാറ്റി. സെൻട്രൽ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. തുടർന്ന് അഡീഷണൽ എക്സൈസ് കമ്മീഷണർക്ക് ഭരണനിർവഹണ ചുമതല നൽകി.
Read more

Recent News

Advertisement
WhiteswanTV Footer