Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

ശബരിമല യുവതീ പ്രവേശം; ആചാരം സംരക്ഷിക്കണമെന്ന് സർക്കാർ

തിരുവനന്തപുരം: ശബരിമലയിൽ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ മുൻ നിലപാട് തിരുത്തും. ഇതു സംബന്ധിച്ച തീരുമാനം ഇന്ന് വൈകിട്ട് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകുമെന്നാണ് വിവരം. യുവതികൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കണം എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ മുൻ നിലപാട്. എന്നാൽ ഇപ്പോൾ വിശ്വാസികളുടെ വികാരങ്ങൾ പരിഗണിക്കുന്ന പുതിയ സമീപനത്തിലേക്ക് സർക്കാർ മാറാനാണ് സാധ്യതയെന്ന് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ഇതിനുമുമ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡും വിഷയത്തിൽ നിലപാട് മാറ്റിയിരുന്നു. പഴയ നിലപാട് തുടരുന്നത് രാഷ്ട്രീയപരമായും […]
Read more

വീണ്ടും ആ പഴയ ‘വിന്റേജ് വൈബ്’; പുതിയ ബസിറക്കി KSRTC

തിരുവനന്തപുരം: പഴയകാല മോഡലിലുള്ള ബസ് നിരത്തിലിറക്കി കെഎസ്ആര്‍ടിസി. ഒരു കാലത്ത് തലസ്ഥാന നഗരിയുടെ മുഖമായിരുന്ന ബസിന്റെ മാതൃകയില്‍ പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌സിലാണ് ബസ് പനഃസൃഷ്ടിച്ചത്. കെഎസ്ആര്‍ടിസി ഉപയോഗിച്ചു കൊണ്ടിരുന്ന പുതിയ മോഡല്‍ ബസിന്റെ ബോഡിയില്‍ മാറ്റം വരുത്തിയാണ് വന്റേജ് സ്‌പെഷ്യല്‍ തയ്യാറാക്കിയത്. ഉള്‍ ഭാഗവും പഴയതുപോലെ തന്നെയാണ്. വിന്റേജ് സ്‌പെഷ്യല്‍ എന്നു പേരിട്ട ബസ് മന്ത്രി കെബി ഗണേഷ് കുമാര്‍ നിലത്തിലറക്കി. പേരൂര്‍ക്കട- കവടിയാര്‍- കിഴക്കേക്കോട്ട റൂട്ടിലായിരിക്കും ഓടുക. പഴയ ബസ് യാത്ര ആസ്വദിക്കാന്‍ പുതു തലമുറയ്ക്ക് […]
Read more

വാമനപുരത്തെ ഒരു വയസുകാരിയുടെ മരണം കൊലപാതകമെന്ന് സംശയം; അമ്മ കസ്റ്റഡിയിൽ

തിരുവനന്തപുരം: വാമനപുരത്ത് വീടിനുള്ളിൽ ഒരു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയാതായാണ് പോലീസ് സംശയിക്കുന്നത്. കുഞ്ഞിന്റെ മാതാവ് അശ്വതി വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലാണ്. അശ്വതിയുടെ മാതാവ് തൊഴിലുറപ്പ് ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോൾ കുഞ്ഞ് നിലത്ത് പായയിൽ കിടക്കുകയായിരുന്നു. ഈ സമയം അശ്വതിയുടെ പിതാവ് വീട്ടിൽ ഉണ്ടായിരുന്നില്ല. കുട്ടി ഉറങ്ങുകയാണെന്ന് കരുതിയ മുത്തശ്ശി പിന്നീട് തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. കുഞ്ഞ് തറയിൽ കിടക്കുന്നത് കണ്ട് ഇവർ കുട്ടിയെ പെട്ടെന്ന് […]
Read more

നേമത്ത് വൈഷ്‌ണ സുരേഷിന് പകരം ശബരീനാഥൻ; കോൺഗ്രസ് സാധ്യതാ പട്ടിക പുറത്ത്

തിരുവനന്തപുരം: നേമത്ത് കെ.എസ്.ശബരീനാഥൻ മത്സരിക്കും. സിപിഐ വിട്ടെത്തിയ മീനാങ്കൽ കുമാർ നെടുമങ്ങാട് കോൺഗ്രസ് സ്ഥാനാർഥിയാകാനാണ് സാധ്യത.വാമനപുരത്ത് പാലോട് രവിയുടെ പേരിനാണ് മുൻതൂക്കം. അരുവിക്കര, നെയ്യാറ്റിൻകര സീറ്റുകളിൽ ധാരണയായിട്ടില്ല. നഗരസഭാ തിരഞ്ഞെടുപ്പിൽ കവടിയാർ വാർഡിൽ നിന്ന് മത്സരിച്ച് കോൺഗ്രസിന് മേൽവിലാസം തിരിച്ചുപിടിച്ചുകൊടുത്തിൽ നിർണായക പങ്കുവഹിച്ചയാളാണ് ശബരീനാഥൻ. വരുന്ന നിയമസഭാ തിരുവനന്തപുരം സെൻട്രലിൽ നിന്നാണ് ശബരീനാഥൻ മത്സരിക്കാൻ തീരുമാനിച്ചിരുന്നത് എന്നാൽ ആ സീറ്റ് സിഎംപി സ്ഥാനാർഥിയായ സി പി ജോണിനായി മാറ്റിവെച്ചിരിക്കുന്നതിനാൽ മറ്റൊരു സീറ്റ് ശബരീനാഥനായി കണ്ടെത്തുകയായിരുന്നു. അതേസമയം, കോൺഗ്രസ് […]
Read more

സംസാരത്തിനിടെ ആക്രമണം; യുവതിയെ മർദിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ

തിരുവനന്തപുരം: വസ്തു തർക്കത്തിന്‍റെ പേരിൽ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിത്തുറ സ്വദേശിനിയായ റജീനാ സ്റ്റീഫനെ ആക്രമിച്ച റിബെല്ലോ റൂസ്‌വെൽറ്റിനെയാണ് പൊലീസ് പിടികൂടിയത്. പ്രതിയും പരാതിക്കാരിയും തമ്മിൽ വർഷങ്ങളായി വസ്തു തർക്കം നിലനിന്നിരുന്നു. ചൊവ്വാഴ്ച രാവിലെ തുമ്പ രാജീവ് ഗാന്ധി നഗറിലുള്ള തന്‍റെ പുരയിടത്തിൽ മതിൽ നിർമ്മിക്കുന്നതിനായി തൊഴിലാളികളുമായി സംസാരിച്ചുനിൽക്കുകയായിരുന്നു റജീനയെ അവിടെയെത്തിയ റിബെല്ലോ ക്രൂരമായി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ റജീനയെ ബന്ധുക്കൾ ഉടൻ തന്നെ കഴക്കൂട്ടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം […]
Read more

ഇന്ത്യൻ കോഫി ഹൗസുകളിൽ നിയന്ത്രണം; ഊണ് ഒഴിവാക്കും

തിരുവനന്തപുരം: പാചകവാതക ക്ഷാമം കാരണം സംസ്ഥാനത്തെ ഇന്ത്യൻ കോഫിഹൗസുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. പല ശാഖകളിലും ഒന്നോ രണ്ടോ ദിവസത്തേക്കുള്ള സിലിണ്ടറുകൾ മാത്രമാണ് ശേഷിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. തൃശ്ശൂർ ആസ്ഥാനമായ ഇന്ത്യൻ കോഫിഹൗസ് ശൃംഖലയ്ക്ക് തൃശ്ശൂരിൽ നിന്ന് തെക്കോട്ട് 45 ശാഖകളുണ്ട്. ഇവിടങ്ങളിൽ പാചകവാതകത്തിന്റെ കുറവ് ഗുരുതര പ്രശ്നമായി മാറിയിരിക്കുകയാണ്. ഇതിനെ തുടർന്ന് 15 ശാഖകളിൽ ഭാഗികമായി വിറകുപയോഗിച്ച് പാചകം തുടരാൻ നിർദേശം നൽകിയതായി തൃശ്ശൂർ ഇന്ത്യാ കോഫി ബോർഡ് വർക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എസ്.എസ്. അനിൽകുമാർ […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്; പവന് 720 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കുറഞ്ഞത്. ഇന്നത്തെ വിപണിവില പ്രകാരം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 14,780 രൂപയാണ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,18,240 രൂപയാണ് വില. ഇന്നലെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,18,960 രൂപയായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് വില കുറവാണ്. ജനുവരിയിൽ പവന് 1,31,160 രൂപ എന്ന സർവകാല റെക്കോർഡ് വില രേഖപ്പെടുത്തിയിരുന്നു. […]
Read more

സ്വാതന്ത്ര്യദിനം അടക്കമുള്ള ദിവസങ്ങളിലെ സ്കൂൾ അവധി റദ്ദാക്കണമെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി തുടങ്ങിയ വിശേഷ ദിനങ്ങളിൽ പൊതു അവധി നൽകുന്നത് റദ്ദാക്കണമെന്ന് ബാലാവകാശ കമ്മിഷൻ നിർദേശിച്ചു. ഈ ദിനങ്ങൾ കുട്ടികൾക്ക് അറിവും വിജ്ഞാനവും നേടാനുള്ള ദിനങ്ങളാക്കി മാറ്റണമെന്നും കമ്മിഷൻ പറഞ്ഞു. കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള ഫുൾ ബഞ്ചാണ് ഈ ഉത്തരവ് പുറത്തിറക്കിയത്. അംഗങ്ങളായ കെ.കെ. ഷാജു, ഡോ. എഫ്. വിൽസൺ എന്നിവർ ബഞ്ചിൽ ഉണ്ടായിരുന്നു. സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രവും അതിനായി ജീവത്യാഗം […]
Read more

വാഹന പരിശോധനക്കിടെ വിദ്യാർത്ഥിയെ മർദ്ദിച്ച് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. പള്ളിപ്പുറം സ്വദേശി അഭയ കൃഷ്ണനെയാണ് ഉദ്യോഗസ്ഥൻ മർദ്ദിച്ചതായി ആരോപണം ഉയർന്നിരിക്കുന്നത്. ഇന്ന് രാവിലെ 10 മണിയോടെ കോലിക്കോട് ബിവറേജിന് സമീപത്താണ് സംഭവം നടന്നത്. കോളേജിലേക്ക് പോകുന്നതിനിടെ അഭയ കൃഷ്ണ ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഇത് ശ്രദ്ധയിൽപ്പെട്ട് ഉദ്യോഗസ്ഥർ വാഹനം നിർത്താൻ കൈകാണിച്ചു. എന്നാൽ കുറച്ച് മുന്നോട്ട് പോയി വാഹനം നിർത്തിയതാണ് ഉദ്യോഗസ്ഥനെ ചൊടിപ്പിച്ചതെന്നാണ് വിദ്യാർത്ഥിയുടെ ആരോപണം. തുടർന്ന് ഉദ്യോഗസ്ഥൻ അഭയ കൃഷ്ണയുടെ ചെവിയിലും മുഖത്തും […]
Read more

ജി സുധാകരനോട് സിപിഎം ചെയ്തത് കടുത്ത അനീതി: രമേശ് ചെന്നിത്തല

തിരുവനന്തപുരം: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ മന്ത്രി ജി. സുധാകരനെക്കുറിച്ചുള്ള പാർട്ടി നടപടി അനീതിയായതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. “ജി. സുധാകരനിൽ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരനെ കാണാൻ കഴിയും. അദ്ദേഹം പാലിച്ച മൂല്യങ്ങൾ രാഷ്ട്രീയ ശത്രുക്കൾക്കൊന്നും ചെയ്യാൻ പറ്റാത്ത രീതിയിൽ വിലപ്പെട്ടവയാണ്. ആലപ്പുഴയിലെ പാർട്ടി നേതൃത്വത്തിന് അദ്ദേഹത്തോടുള്ള സമീപനം അത്ര മോശമായിരുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജെ. സുധാകരന്റെ വിദ്യാർത്ഥി കാലം മുതൽ അറിയാവുന്ന വ്യക്തി എന്നും, പൊതുജീവിതത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും ജനാധിപത്യം, നയതന്ത്രപരമായ […]
Read more

Recent News

Advertisement
WhiteswanTV Footer