Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

പ്രധാനമന്ത്രിയുടെ ദേശീയപാതാ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി റിയാസിന് ക്ഷണമില്ല

കൊച്ചി: ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി. ഇന്ന് കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ പേര് ക്ഷണിതാക്കളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തത്. ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി എന്നിവർക്കും ക്ഷണം നൽകിയിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് വിവരം. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, എംപിമാരായ ബെന്നി ബഹനാൻ, […]
Read more

കാപ്പ നിയമപ്രകാരം പൊലീസ് നാടുകടത്തിയ യുവാവ്‌ വധശ്രമ കേസിൽ അറസ്റ്റിൽ

തിരുവനന്തപുരം: കുറ്റകൃത്യങ്ങളിൽ നിരന്തരം പ്രതിയായതിനെ തുടർന്ന് കാപ്പ നിയമപ്രകാരം നാടുകടത്തിയ യുവാവ് വീണ്ടും കേസിൽ അറസ്റ്റിലായി. ഒറ്റൂർ വെട്ടിമൺകോണം സ്വദേശി അഭിജിത് ആണ് പിടിയിലായത്. കഴിഞ്ഞ ജൂലൈ 16ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്നത് എട്ട് മാസത്തേക്ക് വിലക്കിയായിരുന്നു പൊലീസ് ഇയാളെ നാടുകടത്തിയത്. എന്നാൽ വിലക്ക് ലംഘിച്ച് ജില്ലയിൽ തിരിച്ചെത്തിയ ഇയാൾ കഴിഞ്ഞ ദിവസം രാത്രിയിൽ കല്ലമ്പലം ജംഗ്ഷനിൽ സ്വകാര്യ ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വീണ്ടും പിടിയിലായത്. കല്ലമ്പലം, കടയ്ക്കാവൂർ, വർക്കല എന്നിവിടങ്ങളിൽ കൊലപാതകശ്രമം ഉൾപ്പെടെ […]
Read more

നാണംകെട്ടത് ഗണേഷ് കുമാറല്ല മുഖ്യമന്ത്രിയാണ്; വിഡി സതീശൻ

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിൽ ശക്തമായ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗണേഷ് കുമാറല്ല, ഈ വിഷയത്തിൽ നാണംകെട്ടത് മുഖ്യമന്ത്രിയാണെന്നും അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കപ്പ് ഉയർത്തിക്കാട്ടുന്ന ചിത്രം ഇനി മുഖ്യമന്ത്രി ഉപയോഗിക്കരുതെന്നും അദ്ദേഹം വിമർശിച്ചു. അത് ഇനി യുഡിഎഫിന്റെ പ്രചാരണ ചിത്രമായിരിക്കുമെന്നും സതീശൻ പറഞ്ഞു. സംഭവത്തിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നതെന്നും അവ പൊലീസ് അന്വേഷണത്തിൽ തെളിയേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസെടുത്ത് അന്വേഷണം നടത്തുകയും ഗണേഷ് കുമാറിന്റെ രാജി ചോദിച്ചു വാങ്ങുകയും […]
Read more

രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് നാലു യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെടുമങ്ങാട്–ആര്യനാട് റോഡിൽ ഉഴമലയ്ക്കൽ പ്രാഥമികാരോഗ്യകേന്ദ്രത്തിനു സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് യുവാക്കൾ മരിച്ചു. ഞായറാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. കുളപ്പട മുണ്ടിയോട് മേക്കുംകര വീട്ടിൽ രാജേഷ് , പനക്കോട് വാലുക്കോണം പാലക്കുഴി പുത്തൻവീട്ടിൽ ബിനോയ് , കുളപ്പട ശ്രുതിഭവനിൽ ശ്രീലാൽ , പരുത്തിക്കുഴി എ.ബി.എസ്. വില്ലയിൽ അഭിനവ് എന്നിവരാണ് മരിച്ചത്. ഇവരിൽ മൂന്നുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഭിനവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു. രാജേഷും ബിനോയിയും […]
Read more

ലോൺ ആപ്പ് വഴി പണം എടുത്തു; മാനസിക സമ്മർദത്തെ തുടർന്ന് 21കാരൻ ജീവനൊടുക്കി

തിരുവനന്തപുരം: ലോൺ ആപ്പ് വഴി പണം എടുത്ത 21കാരൻ ജീവനൊടുക്കിയതായി പരാതി. ആര്യനാട് സ്വദേശി ആനന്ദ് ആണ് ജീവനൊടുക്കിയത്. പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചെന്നാണ് പരാതിയിൽ പറയുന്നത്. മാനസിക സമ്മർദത്തെ തുടർന്ന് ആസിഡ് കഴിച്ച് ജീവനെടുക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഈമാസം ആറിനാണ് ആനന്ദ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. സംഭവത്തിൽ കുടുംബം പൊലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്.
Read more

ഗണേശ് കുമാർ വിവാദം പുതിയ വഴിത്തിരിവിലേക്ക്; ഭാര്യയെ വിളിച്ച് ക്ഷമാപണം നടത്തി മന്ത്രി

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേശ് കുമാറിനെതിരായി ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ആരോപണം ഒത്തുതീർപ്പിലേക്കെന്ന് റിപ്പോർട്ട്. ഗണേശ് കുമാർ ബിന്ദുവിനെ വിളിച്ച് ക്ഷമാപണം നടത്തിയതായി ബിന്ദു അറിയിച്ചു. താൻ ഫോൺ എടുക്കാത്തതിനാൽ ഗണേശ് കുമാർ തന്റെ സഹോദരിയുമായി സംസാരിച്ച് തെറ്റ് പറ്റിയതായി പറഞ്ഞ് മാപ്പ് ചോദിച്ചതായും ബിന്ദു വ്യക്തമാക്കി. വിഷയത്തിൽ നിയമപരമായ നടപടികളിലേക്ക് പോകാൻ തനിക്ക് താൽപര്യമില്ലെന്നും കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം ഒരു വികാരപരമായ പ്രതികരണമാണെന്നും അവർ പറഞ്ഞു. മുപ്പത് വർഷത്തെ ദാമ്പത്യ ജീവിതത്തിൽ പല […]
Read more

രണ്ട് സിറ്റിങ് എംഎൽഎമാര്‍ മത്സരിക്കണോ എന്നതിൽ കോൺ​ഗ്രസിൽ ചർച്ച; ഹൈക്കമാൻഡ് തീരുമാനം നിർണായകം

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോ​ഗമിക്കുന്നു. രണ്ട് സിറ്റിംഗ് സീറ്റുകളിൽ അവസാനഘട്ടത്തിലും ചർച്ച. പെരുമ്പാവൂർ, സുൽത്താൻ ബത്തേരി സീറ്റുകളിൽ ഹൈക്കമാൻഡ് നിലപാട് നിർണായകം. ചർച്ചകൾക്കായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ ദില്ലിയിൽ എത്തി. എൽദോസും, ഐസി ബാലകൃഷ്‌ണനും മത്സരിക്കട്ടെയെന്ന നിലപാടാണ് കെപിസിസി സ്വീകരിക്കുന്നത്. ഇരുവർക്കുമെതിരെ നിലവിൽ കേസുകളുള്ള സാഹചര്യത്തിലാണ് പ്രതിസന്ധി നിലനിൽക്കുന്നത്. പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ അധ്യാപിക നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയെങ്കിലും. കോൺ​ഗ്രസ് നേതാവ് […]
Read more

സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒ.പി. സമയം കൂട്ടി

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒ.പി സമയം വർധിപ്പിച്ചു. ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ഡ്യൂട്ടി ക്രമത്തിൽ മാറ്റം വരുത്തിയാണ് ആരോഗ്യവകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. പുതിയ തീരുമാനപ്രകാരം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒ.പി സമയം രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ആയിരിക്കും. മുമ്പ് ഇത് ഉച്ചയ്ക്ക് ഒരു മണിവരെയായിരുന്നു. എന്നാൽ അഡ്മിനിസ്ട്രേറ്റീവ് കേഡറിലുള്ള ഡോക്ടർമാരുടെ സമയത്തിൽ മാറ്റമില്ല. സൂപ്രണ്ട്, ആർഎംഒ, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് സർജൻ, ചീഫ് കൺസൾട്ടന്റ്, ജൂനിയർ കൺസൾട്ടന്റ്, കൺസൾട്ടന്റ്, […]
Read more

ചരിത്രകാരൻ ഡോ. കെ.എൻ. പണിക്കർ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ചരിത്രകാരനും കേരള ചരിത്രഗവേഷണ കൗൺസിൽ സ്ഥാപക ചെയർമാനുമായ കെ. എൻ. പണിക്കർ (89) അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ് യുടി ആശുപത്രിയിലായിരുന്നു അന്ത്യം. ചരിത്ര രചനയിൽ മാർക്സിസ്റ്റ് രചനാരീതി സ്വീകരിച്ചിട്ടുള്ള പണിക്കർ ഇന്ത്യയിലെ പ്രമുഖ ചരിത്രകാരൻമാരിൽ ഒരാളായിരുന്നു. ഗുരുവായൂർ തൈക്കാട്ട് കണ്ടിയൂർ വീട്ടിൽ കൃഷ്ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടേയും മകനായി 1936-ൽ ജനിച്ചു. ചാവക്കാട് ബോഡ് ഹൈസ്കൂൾ, പാലക്കാട് ഗവ. വിക്ടോറിയകോളേജ്, രാജസ്ഥാൻ സർവകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഡൽഹി ജാവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ചരിത്ര […]
Read more

വ്യക്തിപരമായ കാര്യങ്ങളില്‍ ആരും ഇടപെടേണ്ടെ: കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ഗതാഗത മന്ത്രി കെ.ബി. ഗണേശ്കുമാർ. തെരഞ്ഞെടുപ്പ് കാലത്ത് നടക്കുന്ന രാഷ്ട്രീയ മുതലെടുപ്പാണ് ഇതെന്നും, ഇതു കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുൻപും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയരാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ വ്യക്തിപരമായ വിഷയങ്ങൾക്കുള്ള ആരോപണങ്ങൾ ശരിയാകണമോ അല്ലയോ, ആ വിഷയത്തിൽ ആരും ഇടപെടരുത് എന്നതാണ് ഗണേശ്കുമാർ പറയുന്നത്. പ്രണയം കുറ്റമല്ല, എല്ലാവർക്കും ഉള്ളതാണ്. അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ഒരു നല്ല പൊതുപ്രവർത്തകനാണ്. […]
Read more

Recent News

Advertisement
WhiteswanTV Footer