വാഷിംഗ്ടൺ: ഇറാനെതിരെ അമേരിക്ക നടത്തിയ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ സൈനിക നടപടികൾ അവസാനിച്ചതായി യുഎസ് അറിയിച്ചു. ഇനി പ്രതിരോധ നടപടികളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറക്കുന്നതും അമേരിക്കയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനെതിരായ ആക്രമണ ഘട്ടം പൂർത്തിയായതായും നിലവിൽ കൂടുതൽ സൈനിക ആക്രമണങ്ങൾ നടത്തില്ലെന്നും റുബിയോ വ്യക്തമാക്കി. എന്നാൽ ഇത് യുദ്ധാവസാന പ്രഖ്യാപനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക ഇപ്പോൾ പ്രതിരോധ നിലപാടിലേക്ക് മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ഇറാൻ വീണ്ടും സൈനിക നീക്കങ്ങൾക്ക് ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. സമാധാന നിർദേശങ്ങൾ അംഗീകരിച്ച് ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ തയ്യാറാകണമെന്നും യുഎസ് ആവശ്യപ്പെട്ടു.




