Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വ്യക്തിപരമായ കാര്യങ്ങളില്‍ ആരും ഇടപെടേണ്ടെ: കെ ബി ഗണേഷ് കുമാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ഗതാഗത മന്ത്രി കെ.ബി. ഗണേശ്കുമാർ. തെരഞ്ഞെടുപ്പ് കാലത്ത് നടക്കുന്ന രാഷ്ട്രീയ മുതലെടുപ്പാണ് ഇതെന്നും, ഇതു കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുൻപും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയരാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ വ്യക്തിപരമായ വിഷയങ്ങൾക്കുള്ള ആരോപണങ്ങൾ ശരിയാകണമോ അല്ലയോ, ആ വിഷയത്തിൽ ആരും ഇടപെടരുത് എന്നതാണ് ഗണേശ്കുമാർ പറയുന്നത്. പ്രണയം കുറ്റമല്ല, എല്ലാവർക്കും ഉള്ളതാണ്. അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ഒരു നല്ല പൊതുപ്രവർത്തകനാണ്. ഇന്നുവരെ അഴിമതി ചെയ്തിട്ടില്ലെന്നും പത്തനാപുരത്തുകാർ ഇതു വിശ്വസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീട്ടിനുള്ളിൽ തന്നെ ചില പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും ഒരുമാത്ര സ്ത്രീയ്ക്കും മാന്യതയില്ലാത്ത പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും, ഇനി ഉണ്ടാകില്ലെന്നും ഗണേശ്കുമാർ പറഞ്ഞു.

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പിതൃതുല്യനാണ്. സുകുമാരൻ നായർ മരിക്കുന്നതിനു മുൻപ് തൻ്റെ അടുത്തതായി നിൽക്കണമെന്നു പറഞ്ഞതായി ഗണേശ്കുമാർ പറഞ്ഞു. സുകുമാരൻ നായർ രാജിവെക്കാൻ ആവശ്യപ്പെട്ടാൽ ആ നിമിഷം രാജിവെക്കുമെന്നും മന്ത്രി വ്യക്തമാക്കി. പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനെ ജനറൽ സെക്രട്ടറി നിയന്ത്രിക്കുന്നു. താൻ കസേരയിൽ ഇരിക്കുന്നു മാത്രം- ഗണേശ്കുമാർ പറഞ്ഞു.

ബിജെപി കൗൺസിലർ ആർ. ശ്രീലേഖയ്ക്കെതിരെ ഗണേശ്കുമാർ പ്രതികരിച്ചു. തന്റെ വ്യക്തി ജീവിതത്തിൽ ആരും ഇടപെടാൻ അവകാശമില്ലെന്നും, ഇപ്പോഴുള്ള ആരോപണങ്ങൾ അദ്ദേഹത്തിന്റെ പിന്തുണയും കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. മേയർ സ്ഥാനം കിട്ടാത്തതിന്റെ കൊതി മൂലമാണ് ചില പ്രവർത്തകർ ഈ വിഷയങ്ങൾ ഉയർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Recent News

Advertisement
WhiteswanTV Footer