ഗണേഷിന് പ്രായപൂർത്തിയാകും മുൻപ് ലൈസന്‍സ്; നിയമോപദേശം തേടാന്‍ മോട്ടര്‍വാഹന വകുപ്പ്
തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് പ്രായപൂർത്തിയാകുന്നതിന് മുൻപ് ഡ്രൈവിംഗ് ലൈസൻസ് നൽകിയെന്ന വിഷയത്തിൽ നിയമോപദേശം തേടാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. വകുപ്പിന്റെ പരിശോധനയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് ഗണേഷ് കുമാറിന് ലൈസൻസ് ലഭിക്കുമ്പോൾ അദ്ദേഹത്തിന് 18 വയസ് പൂർത്തിയായിരുന്നില്ലെന്ന് കണ്ടെത്തി. ഇത്രയും പഴയ വിഷയമായതിനാലാണ് നിയമോപദേശം തേടുന്നതെന്ന് ഗതാഗത കമ്മിഷണർ സി. നാഗരാജു അറിയിച്ചു. ലൈസൻസിലെ വിവരങ്ങൾ പ്രകാരം ഗണേഷ് കുമാറിന്റെ ജനനത്തീയതി 1966 മേയ് 25 ആണ്. […]
Read more

