തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ യുഡിഎഫ്– ബിജെപി “ഡീൽ” നടന്നുവെന്ന ആരോപണവുമായി മുൻ മന്ത്രി കെബി ഗണേഷ് കുമാർ രംഗത്ത്. ബിജെപി വോട്ടുകൾ കുത്തനെ കുറഞ്ഞ് യുഡിഎഫിലേക്ക് മാറിയതാണെന്ന് ഗണേഷ് കുമാർ ആരോപിച്ചു. യുഡിഎഫ്–ബിജെപി തമ്മിലുള്ള ധാരണയുടെ ഭാഗമായാണ് പത്തനാപുരം മണ്ഡലത്തിൽ ഇരുകൂട്ടരും എൽഡിഎഫിനെതിരെ പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന തരത്തിലുള്ള ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.






