Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘മലപ്പുറം ജില്ല വിഭജിക്കണം, എൽപി തലത്തിനപ്പുറം മലയാള മീഡിയം വേണ്ട’; വിവാദ നിർദേശങ്ങളുമായി തിരൂർ സബ് കലക്ടർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന് തിരൂർ സബ് കലക്ടർ ദിലീപ് കെ. കൈനിക്കര അഭിപ്രായപ്പെട്ടു. പുതിയ സർക്കാർ വരുമ്പോൾ ഈ വിഷയത്തിൽ പരിഗണന ഉണ്ടാകണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഭരണപരമായ കാര്യങ്ങളിലും പൊതുസൗകര്യങ്ങളിലും പുരോഗതി ഉണ്ടാക്കാൻ ജില്ല വിഭജനം ഒരു നിക്ഷേപമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല വിഭജനവുമായി ബന്ധപ്പെട്ട് പലപ്പോഴും പ്രപ്പോസലുകൾ അയച്ചിട്ടുണ്ടെന്നും സബ് കലക്ടർ വ്യക്തമാക്കി.

ഇതിന് പുറമെ വിദ്യാഭ്യാസ മേഖലയിലും ചില നിർദേശങ്ങൾ അദ്ദേഹം പങ്കുവെച്ചു. പെൻഷൻ പ്രായം 60 ആയി ഉയർത്തണം, എൽപി തലത്തിന് മുകളിലേക്ക് മലയാളം മീഡിയം തുടരരുത്, ഹയർസെക്കൻഡറി വരെ ഇംഗ്ലീഷ് മീഡിയം ആക്കണം തുടങ്ങിയ അഭിപ്രായങ്ങളാണ് അദ്ദേഹം പ്രകടിപ്പിച്ചത്. കൂടാതെ എ പ്ലസ് ഗ്രേഡ് നൽകുന്നതിലെ ഉദാരവൽക്കരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer