Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഫോർട്ട്കൊച്ചി കായലിൽ ഒഴുക്കിൽപ്പെട്ട വയോധികനെ രക്ഷപെടുത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഫോർട്ട്കൊച്ചി കായലിൽ മൃതദേഹം ഒഴുകുന്നതായി ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽ കോസ്റ്റൽ പോലീസിന് വയോധികന്റെ ജീവൻ രക്ഷിച്ചു. പള്ളുരുത്തി സ്വദേശി പുത്തൻപള്ളി സിറിൾ (67) ആണ് രക്ഷപ്പെട്ടത്. ഫോർട്ട്കൊച്ചി കസ്റ്റംസ് ബോട്ട് ജെട്ടിക്ക് സമീപം വെള്ളത്തിൽ ഒരു ‘മൃതശരീരം’ ഒഴുകുന്നതായി കസ്റ്റംസ് ജീവനക്കാർ പോലീസിനെ അറിയിച്ചു.

തുടർന്ന് ഫോർട്ട്കൊച്ചി കോസ്റ്റൽ പോലീസ് സംഘം സ്ഥലത്തെത്തി തിരച്ചിൽ തുടങ്ങി. കായലിൽ ഒഴുകിയെത്തുന്ന ശരീരം കണ്ടപ്പോൾ ബോട്ട് അടുപ്പിച്ച് കരകയറ്റാൻ ശ്രമിക്കുമ്പോഴാണ് ആൾക്ക് ജീവൻ ഉണ്ടെന്ന് മനസ്സിലായത്. ഉടൻ കരയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് മാറ്റി. തോപ്പുംപടി ഭാഗത്ത് വെച്ച് കാൽതെറ്റി കായലിൽ വീണതാണെന്ന് സിറിൾ പോലീസിനോട് പറഞ്ഞു. സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിക്കാനായതിൽ നാട്ടുകാർ ആശ്വാസം പ്രകടിപ്പിച്ചു.

Recent News

Advertisement
WhiteswanTV Footer