Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എറണാകുളത്ത് സമ്പൂർണ പരാജയം; ചോർച്ച പരിശോധിക്കാൻ സിപിഎം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ജില്ലയിൽ ഉണ്ടായ സമ്പൂർണ പരാജയം വിശദമായി പഠിക്കാൻ സി.പി.എം. തീരുമാനിച്ചു. പ്രതീക്ഷിക്കാത്ത തരത്തിലുള്ള വലിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പിൽ ഉണ്ടായത്. സിറ്റിങ് സീറ്റുകൾ എല്ലാം നഷ്ടപ്പെട്ടതോടൊപ്പം, യു.ഡി.എഫ്. സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മണ്ഡലങ്ങളിൽ അടിസ്ഥാനവോട്ടുകളിൽ ഗണ്യമായ ഇടിവുണ്ടായതായും വിലയിരുത്തുന്നു.

ബൂത്തുതലത്തിൽ വോട്ടുകൾ എവിടേക്കാണ് പോയത്, എന്തുകൊണ്ടാണ് ചോർച്ച ഉണ്ടായത് എന്നിവ പരിശോധിക്കാനാണ് തീരുമാനം. പരാജയത്തിന്റെ എല്ലാ വശങ്ങളും ബൂത്ത് അടിസ്ഥാനത്തിൽ വിശകലനം ചെയ്യുമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു. സംസ്ഥാനമൊട്ടാകെ സമാനമായ വോട്ടുചോർച്ചയുണ്ടായ സാഹചര്യത്തിൽ, എറണാകുളത്തിനൊന്നുമാത്രമായ പ്രത്യേക രാഷ്ട്രീയ കാരണം ഉണ്ടെന്ന് പാർട്ടി കരുതുന്നില്ല.

ജില്ലയിൽ ഇടതുമുന്നണിയുടെ വോട്ടുകൾ ചോർന്നുവെന്ന് ജില്ലാ സെക്രട്ടറി എസ്. സതീഷ് പ്രതികരിച്ചു. പ്രാഥമിക കണക്കുകൾ നോക്കുമ്പോൾ തന്നെ ഇത് വ്യക്തമാണ്. കൂടുതൽ വ്യക്തതയ്ക്കായി ബൂത്തുതല പരിശോധന അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 2001-ലെ തോൽവിയുമായി സമാനമായ സാഹചര്യമാണിത്. അന്ന് ഒരു സീറ്റ് ലഭിച്ചിരുന്നെങ്കിലും, ഇത്തവണ 14 സീറ്റുകളും നഷ്ടമായി.

സർക്കാർ പത്ത് വർഷം പൂർത്തിയാകുന്നതോടെ മാറ്റം വേണമെന്നൊരു മനോഭാവം താഴേത്തട്ടിൽ ഉണ്ടായിരുന്നുവെന്ന സൂചനകളും കാണുന്നു. ഇടതുപക്ഷത്തിന് പതിവായി വോട്ട് ചെയ്തിരുന്ന വിഭാഗങ്ങൾ പോലും ഇത്തവണ മാറ്റം തേടിയതായി കരുതുന്നു. സ്ഥാനാർഥി മാറ്റങ്ങൾ തോൽവിക്ക് കാരണമായില്ലെന്നും, ഈ തെരഞ്ഞെടുപ്പിൽ വ്യക്തികളേക്കാൾ മറ്റ് വിഷയങ്ങളാണ് ചർച്ചയായതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു പ്രത്യേക സമുദായത്തിന്റെ വോട്ട് ഏകീകരണം ഉണ്ടായതായി വിലയിരുത്താനാകില്ല. ഇടതുമുന്നണിക്ക് പിന്തുണ നൽകിയിരുന്ന വോട്ടർമാരുടെ വോട്ടുകൾ പോലും നഷ്ടമായിട്ടുണ്ട്. ഇതിന്റെ കാരണം വിശദമായി പഠിച്ചാലേ വ്യക്തമാകൂ എന്നും എസ്. സതീഷ് കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix