Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

സർക്കാർ ജോലിയിൽ ട്രാൻസ്‌ജെൻഡർ സംവരണം പരിഗണനയിൽ; വിശദീകരണം തേടി മന്ത്രിസഭ

തിരുവനന്തപുരം: ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സർക്കാർജോലികളിൽ സംവരണത്തിന് ശുപാർശ. അർഹരായവർക്ക് ഒരുശതമാനം സംവരണംചെയ്യാനാണ് സാമൂഹികനീതിവകുപ്പിന്റെ ശുപാർശ. മന്ത്രിസഭായോഗത്തിൽ ശുപാർശ ചർച്ചയ്ക്കുവന്നെങ്കിലും സംവരണവ്യവസ്ഥ തയ്യാറാക്കുന്നതിൽ മന്ത്രിസഭ വിശദറിപ്പോർട്ട് തേടി. ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ സംവരണത്തിനു പകരം, അധികമായി രണ്ടുസീറ്റുകൾ ടി.ജി. വിഭാഗക്കാർക്ക് അനുവദിക്കാനായിരുന്നു സർക്കാർതീരുമാനം. ഇതു നടപ്പായിട്ട് രണ്ടുവർഷമായി. ഈയിടെ, പി.എസ്.സി. റാങ്കിലുള്ള മൂന്നു ടി.ജി. വ്യക്തികൾക്ക് തൊഴിൽനൽകാൻ സാമൂഹികനീതിവകുപ്പ് അധികതസ്തിക ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പി.എസ്.സി. റാങ്ക് പട്ടികയിൽനിന്ന്‌ ഇങ്ങനെ നിയമിക്കുന്നതിൽ പ്രായോഗികപ്രശ്നങ്ങൾ ഉയർന്നുവന്നു. തുടർന്നാണ്, വിശദമായ റിപ്പോർട്ടിനുശേഷം […]
Read more

കേരളത്തിൽ സിജെപി, പിണറായിയെ നിയന്ത്രിക്കുന്നത് മോദി: രാഹുൽ ഗാന്ധി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് സംഘടിപ്പിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് നടന്നു. സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം. പ്രസംഗത്തിന്റെ തുടക്കത്തിൽ ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ പ്രശംസിച്ചാണ് രാഹുൽ ഗാന്ധി സംസാരിച്ചത്. തുടർന്ന് രാജ്യത്തെയും ലോകത്തെയും നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം കാരണം ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ ജനങ്ങൾ ആശങ്കയിൽ കഴിയുന്നുവെന്നും നിലവിലെ ആഗോള സാഹചര്യം അസ്ഥിരവും അപകടകരവുമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ […]
Read more

വ‌ട്ടിയൂർക്കാവിൽ ആർ ശ്രീലേഖ ചുവരെഴുതി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തു‌‌ടക്കം കുറിച്ചു

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ചുവരെഴുതി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് മുൻ ഡിജിപി ആർ ശ്രീലേഖ. നർമ്മദ കോംപ്ലക്സിന് സമീപത്താണ് ചുവരെഴുത്ത് നടത്തിയത്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ ആർ ശ്രീലേഖ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മണ്ഡലത്തിൽ സജീവമായി പ്രവർത്തനം ആരംഭിക്കണമെന്ന് ബിജെപി നേതൃത്വം ശ്രീലേഖയോട് നിർദേശിച്ചിട്ടുണ്ടെന്നാണ് വിവരം. തദ്ദേശ തിരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്ന് വിജയിച്ച ശ്രീലേഖയ്ക്ക് മേയർ പദവി ലഭിക്കാത്തതിൽ മുമ്പ് പരിഭവം ഉണ്ടായിരുന്നുവെന്നാണ് സൂചന. ഇതിന്റെ ഭാഗമായി വട്ടിയൂർക്കാവിൽ നിയമസഭാ സീറ്റ് നൽകാമെന്ന് […]
Read more

ബംഗാളിൽ എസ്ഐആർ തർക്കം; കേരളത്തിലും തിരഞ്ഞെടുപ്പു വൈകും

തിരുവനന്തപുരം: എസ്ഐആറുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ തുടരുന്ന തർക്കം കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ ബാധിക്കാനിടയുണ്ട്. ഏപ്രിൽ രണ്ടാം വാരത്തിനു മുൻപ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും ഇത് വൈകാൻ സാധ്യതയുണ്ടെന്നാണ് വിവരം. നിലവിലെ സാഹചര്യത്തിൽ ഏപ്രിൽ അവസാനം അല്ലെങ്കിൽ മേയ് ആദ്യം തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. കേരളത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചർച്ചകളും വിലയിരുത്തലുകളും ശനിയാഴ്ച പൂർത്തിയാകും. കമ്മിഷൻ ഇനി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തേണ്ടത് പശ്ചിമ ബംഗാളിലാണ്. അസമിൽ നിലവിലുള്ള വോട്ടർ പട്ടികയുടെ […]
Read more

യുപിഎസ്.സി റാങ്ക് പട്ടികയിൽ 47 മലയാളികൾ; വിജയത്തിളക്കത്തിൽ കേരളം

തിരുവനന്തപുരം: യുപിഎസ്.സി സിവിൽ സർവീസസ് പരീക്ഷയിൽ 47 മലയാളികൾക്ക് റാങ്ക് ലഭിച്ചു. തിരുവനന്തപുരം നരുവാമൂട് സ്വദേശിനിയായ ജെ.എസ്. ശ്രീജ 57-ാം റാങ്ക് നേടി മലയാളികളിൽ ഒന്നാം സ്ഥാനത്തെത്തി. കൊല്ലം ആശ്രാമം സ്വദേശി എച്ച്. ആദിത്യ നാരായണൻ 68-ാം റാങ്ക് നേടി മലയാളികളിൽ രണ്ടാം സ്ഥാനമാണ് നേടിയത്. ആദ്യ 100 റാങ്കിനുള്ളിൽ രണ്ട് മലയാളികൾ ഇടം നേടിയപ്പോൾ, ആദ്യ 150 റാങ്കിനുള്ളിൽ ഏഴ് മലയാളികളും ഉൾപ്പെട്ടു. കേരളത്തിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുത്തത് 133 പേരാണ്. ആകെ 958 […]
Read more

തിരുവനന്തപുരത്ത് നേതൃദാരിദ്ര്യം, പകരക്കാരില്ല: എം വി ഗോവിന്ദൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പാർട്ടിയിൽ നേതൃദാരിദ്ര്യമുണ്ടെന്ന് എം വി ഗോവിന്ദൻ. അതിനാലാണ് ജില്ലയിലെ പത്ത് സിറ്റിംഗ് എംഎൽഎമാരെയും വീണ്ടും മത്സരിപ്പിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. പകരംവയ്ക്കാൻ തക്ക മികവുള്ള നേതാക്കൾ ഇപ്പോൾ ലഭ്യമല്ലെന്നുമാണ് അദ്ദേഹം ജില്ലാ കമ്മിറ്റി യോഗത്തിൽ അഭിപ്രായപ്പെട്ടത്. ജില്ലാ കമ്മിറ്റി യോഗത്തിനിടെ നേതൃത്വത്തിനെതിരെ കരമന ഹരി കടുത്ത വിമർശനം ഉന്നയിച്ചു. വി. ജോയ് ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കാൻ പോകുമ്പോൾ താത്കാലിക ജില്ലാ സെക്രട്ടറിമാരെ നിയമിക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. സ്ഥിരം ജില്ലാ സെക്രട്ടറിയായി എ.എ. റഹീമിനെ […]
Read more

ആർ ശ്രീലേഖ വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർത്ഥിയാകും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് ആർ‌ ശ്രീലേഖ. വട്ടിയൂർക്കാവിൽ ശ്രീലേഖ ബിജെപി സ്ഥാനാർത്ഥിയാകും. നാളെ മണ്ഡലത്തിൽ ചുവരെഴുതി പ്രചാരണം തുടങ്ങും. ബിജെപി ഔദ്യോ​ഗികമായി തന്നെ ഇക്കാര്യം അറിയിച്ചിരിക്കുകയാണ്.
Read more

പൊങ്കാല കഴിഞ്ഞു, ഇനി മാലിന്യപ്പോര്; മന്ത്രിയും മേയറും നേര്‍ക്കുനേര്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള നഗര ശുചീകരണത്തെ ചൊല്ലി തിരുവനന്തപുരത്ത് രാഷ്ട്രീയപ്പോര് മുറുകുന്നു. നഗരത്തില്‍ പലയിടങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുന്നതില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എന്നാല്‍ കാര്യങ്ങള്‍ ഭംഗിയായി നടന്നുവെന്ന് മന്ത്രി തന്നെ സമ്മതിച്ചതായും രാഷ്ട്രീയ സമ്മര്‍ദം മൂലമാണ് ഇപ്പോള്‍ നിലപാട് മാറ്റുന്നതെന്നും മേയര്‍ വിവി രാജേഷ് പ്രതികരിച്ചു.
Read more

ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടി; കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിനുള്ളിൽ തുണിക്കഷണം തുന്നിക്കെട്ടിയതായി ആരോപിച്ച് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിക്കെതിരെ പരാതി. കഴക്കൂട്ടത്തെ സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെയാണ് ചികിത്സാപ്പിഴവ് ആരോപണം ഉയർന്നിരിക്കുന്നത്. മേനംകുളം സ്വദേശിനിയായ ഷീബ പ്രമോദിന്റെ ശരീരത്തിലാണ് തുണിക്കഷണം കണ്ടെത്തിയത്. 2025 ഡിസംബർ 3-നാണ് ഷീബ പ്രമോദിന് അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയക്ക് കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിൽ നടത്തിയത്. ഡിസംബർ 12-ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും ശസ്ത്രക്രിയ മുറിവ് പൂർണ്ണമായി ഭേദമാകാതെ പുണ്ണായി തുടരുകയായിരുന്നു. തുടർച്ചയായി വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഷീബ […]
Read more

അസഭ്യംപറഞ്ഞത് ചോദ്യം ചെയ്തു; ബിയർക്കുപ്പികൊണ്ട് യുവാവിന്റെ തലയടിച്ച സഹോദരങ്ങൾ പിടിയിൽ

തിരുവനന്തപുരം: അസഭ്യം പറഞ്ഞത് ചോദ്യംചെയ്ത യുവാവിനെ സഹോദരങ്ങളായ യുവാക്കൾ ആക്രമിച്ചു. സംഭവത്തിൽ സഹോദരങ്ങളും വെങ്ങാനൂർ നെല്ലിവിള ചരുവിള സ്വദേശികളുമായ അഖിൽ(24), അജിൻ(23) എന്നിവരെ വിഴിഞ്ഞം പോലീസ് അറസ്റ്റ്‌ചെയ്തു. നെല്ലിവിള കൊല്ലൻവിള സ്വദേശി എ.എം. അരുണിനെ(23) ആണ് ഇവർ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. കഴിഞ്ഞ മൂന്നിന് രാത്രി ഏഴോടെ വെങ്ങാനൂരിന് സമീപം കായൽക്കരക്ക് സമീപമായിരുന്നു സംഭവം. അസഭ്യംപറഞ്ഞത് ചോദ്യംചെയ്തതിനാണ് യുവാവിനെ പ്രതികൾ ബിയർക്കുപ്പികൊണ്ട് തലയ്ക്കടിച്ചത്. യുവാവിനെ മുഖത്തിടിച്ചും പരിക്കേൽപ്പിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ചെയ്തു.
Read more

Recent News

Advertisement
WhiteswanTV Footer