Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

സംസ്ഥാനത്ത് ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 വരെ ജോലി ചെയ്ത് പ്രതിഷേധിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 മണി വരെ ജോലി ചെയ്ത് പ്രതിഷേധിക്കും. കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരുടെ നിയമനം, യോഗ്യത, പ്രൊബേഷൻ, പ്രൊമോഷൻ തുടങ്ങിയ കാര്യങ്ങൾ നിർണ്ണയിക്കുന്ന സ്പെഷ്യൽ റൂളുകളിൽ ഭേദഗതി വരുത്തി ജീവനക്കാർക്ക് പ്രമോഷനുള്ള സാധ്യത തടഞ്ഞതിൽ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ സമരം. വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. മോട്ടോർ വാഹന വകുപ്പിൽ സ്ഥാന കയറ്റം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ ഇന്ന് രാത്രി എട്ട് മണി വരെ ജോലിയെടുത്ത് […]
Read more

പിണറായി വിജയൻ വർഗീയതയ്ക്ക് തീ കൊളുത്തി; വി.ഡി.സതീശൻ

തിരുവനന്തപുരം: സംഘപരിവാറിന്റെ വഴിയാണ് കേരളത്തിൽ സി.പി.എം. നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത് വർഗീയതയ്ക്ക് തീ കൊളുത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. യു.ഡി.എഫിന്റെ ‘പുതുയുഗ യാത്ര’യുടെ ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ വർക്കലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വമാണ് കേരളത്തിന്റെ മുഖമുദ്രയെന്നും വർഗീയത പറഞ്ഞ് അതിനെ തകർക്കാൻ ആരും ശ്രമിക്കരുതെന്നും സതീശൻ പറഞ്ഞു. അത്തരത്തിലുള്ള നീക്കങ്ങളെ ചെറുക്കാൻ യു.ഡി.എഫിന് ശക്തിയുണ്ടെന്നും, വോട്ടുകൾ ലഭിക്കും എന്ന പേരിൽ വർഗീയത പ്രചരിപ്പിക്കുന്നവരെ എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ.ഡി.എഫ്. സർക്കാരിന്റെ […]
Read more

മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; പ്രതികളായ കെഎസ് യു നേതാക്കൾ 2 ദിവസത്തേക്ക് കസ്റ്റഡിയിൽ

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതികളായ കെഎസ് യു നേതാക്കളെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. കെഎസ്‌ യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുൽ ഉൾപ്പെടെ അഞ്ചു പേരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. കഴിഞ്ഞ ദിവസം കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കരിങ്കൊടി പ്രതിഷേധം മാത്രമെന്നും വധശ്രമം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട പ്രോസിക്യൂഷൻ, കൂടുതൽ സിസിടിവി ദൃശ്യങ്ങൾ […]
Read more

അതിവേഗ റെയിൽ; ഇ.ശ്രീധരന്റെ നേതൃത്വത്തിൽ ജനസമ്പർക്ക പരിപാടി തിങ്കളാഴ്ച ആരംഭിക്കും

തിരുവനന്തപുരം: ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ജനസമ്പർക്ക പരിപാടി തിങ്കളാഴ്ച മുതൽ ആരംഭിക്കും. രാവിലേ 10.30ന് മലപ്പുറം ബസ് സ്റ്റാൻഡിൽ ആയിരിക്കും ആദ്യ പരിപാടി നടക്കുക. പദ്ധതിയുടെ വിശദാംശങ്ങൾ ജനങ്ങളുമായി പങ്കുവെക്കുക പരിപാടിയുടെ ലക്ഷ്യം. ജനങ്ങളുടെ സംശയങ്ങൾ ഇ.ശ്രീധരൻ നേരിട്ട് പരിഹരിക്കുന്നത് ഗുണമാകുമെന്ന് വിലയിരുത്തൽ. അതിവേഗ റെയിൽ കടന്നുപോകുന്ന സ്ഥലങ്ങളിൽ എല്ലാം ജന സമ്പർക്ക പരിപാടി നടത്തും. അതിവേഗ പാതയുമായി ബന്ധപ്പെട്ട് ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി തന്നോട് പറഞ്ഞിരുന്നുവെന്നും തന്റെ മേൽനോട്ടത്തിൽ ഡിഎംആർസി അത് ചെയ്യണമെന്ന് […]
Read more

എ.കെ ശശീന്ദ്രൻ മത്സരിക്കുന്നതിൽ എൻസിപിയിൽ എതിർപ്പ്

തിരുവനന്തപുരം: എലത്തൂരിൽ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്ന എ.കെ.ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തിനെതിരെ എൻസിപിയിൽ എതിർപ്പ്. നേതൃയോഗത്തിലും ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ അതൃപ്തി അറിയിച്ച് നേതാക്കൾ രംഗത്തെത്തി. ഇന്നലെ ചേർന്ന പാർലമെന്ററി സമിതിയിൽ 12 പേരിൽ 8 പങ്കെടുത്ത യോഗത്തിൽ രണ്ടുപേർ എ കെ ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തിനെതിരെ രംഗത്തുവന്നു. എതിർക്കുന്നവർക്ക് ദേശീയ വർക്കിങ്ങ് പ്രസിഡന്റ് പി.സി ചാക്കോയുടെ പരോക്ഷ പിന്തുണയും ലഭിച്ചിരുന്നു. എലത്തൂരിൽ മന്ത്രി എകെ ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ എൻസിപി യുവജന വിഭാഗവും രംഗത്തെത്തി.
Read more

ഇറാന്റെ ആക്രമണത്തെ കുറ്റപ്പെടുത്താൻ കോൺഗ്രസും സിപിഎമ്മും മടിക്കുന്നത് പ്രീണന രാഷ്ട്രീയം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മലയാളികൾ ഏറെയുള്ള ഗൾഫ് രാജ്യങ്ങൾക്കു നേരേ ഇറാൻ നടത്തുന്ന ആക്രമണത്തെ അപലപിക്കാൻ കോൺഗ്രസും സിപിഎമ്മും മടിക്കുന്നത് പ്രീണനരാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ഇസ്രയേലും അമേരിക്കയും ഇറാനെതിരേ നടത്തിയ ആക്രമണത്തിനു തുല്യമാണ് ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആക്രമണവും. ഇസ്രയേലിനെയും അമേരിക്കയെയും കുറ്റപ്പെടുത്താൻ മത്സരിക്കുന്ന സിപിഎം നേതാക്കളും കോൺഗ്രസ് നേതൃത്വവും ഇറാൻ നടത്തുന്ന ആക്രമണങ്ങളെ അപലപിക്കാൻ മടിക്കുന്നത് ഏത് വോട്ട് ബാങ്കിനു വേണ്ടിയാണ്. ഈ നയം ഇരട്ടത്താപ്പാണ് എന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. ബിജെപി ആസ്ഥാനത്തു […]
Read more

എസ്എസ്എൽസി ചോദ്യപേപ്പർ തയ്യാറാക്കിയത് രഹസ്യ സ്വഭാവത്തിൽ: വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ആരംഭിച്ച എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് ആശങ്ക ഉണ്ടാകേണ്ടതില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. സാമൂഹ്യ മാധ്യമങ്ങളിൽ ഭയപ്പെടുത്തുന്ന രീതിയിൽ ചില പ്രചാരണങ്ങൾ നടക്കുന്നുണ്ട്. അതിനുപിന്നിൽ വേറെ ലക്ഷ്യങ്ങളാണ്. പുതിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തുന്നതെന്നും കുട്ടികൾക്ക് ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. ചോദ്യപേപ്പർ തയ്യാറാക്കിയത് മാതൃകാപരമായ രീതിയിലും അതീവ രഹസ്യ സ്വഭാവത്തോടെയുമാണ്. വ്യാജ പ്രചാരണങ്ങൾ നടത്തുന്ന കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങൾക്കെതിരെ ഇനിയും നടപടി ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷ നടത്തിപ്പിനെതിരെ […]
Read more

വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിടിച്ച് യുവാവിന് ദാരുണാന്ത്യം. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള കോളനിയിൽ അന്തോണി അടിമയുടെയും സേസമ്മയുടെയും മകൻ വർഗീസ്(30) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.19 ഓടെ മുക്കോല വിഴിഞ്ഞം റൂട്ടിൽ വില്ലേജ് ഓഫിസിന് എതിരെയുളള പെട്രോൾ പമ്പിന് സമിപമാണ് അപകടം ഉണ്ടായത്. ഇലക്ട്രീഷനായും സൗണ്ട് സിസ്റ്റത്തിലുമായി ജോലി നോക്കുകയായിരുന്നു വർഗീസ്. മുക്കോല ഭാഗത്തുളള സ്ഥാപനത്തിൽ ഇലക്ട്രിക്കൽ ജോലിചെയ്തശേഷം കോട്ടപ്പുറത്തുളള വീട്ടിലേക്ക് ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. പുവാറിൽ ഡിപ്പോയിൽനിന്ന് പുറപ്പെട്ട് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് ഇടിച്ചത്. റോഡിന്റെ ഇടതുവശം […]
Read more

മലയാളം ഇനി ഭരണഭാഷ; മലയാള ഭാഷാ ബില്ലിൽ ഒപ്പിട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: മലയാളം ഇനി ഭരണഭാഷ. മലയാള ഭാഷ നിര്‍ബന്ധമാക്കുന്ന സുപ്രധാന നിര്‍ദേശങ്ങളടങ്ങിയ മലയാള ഭാഷ ബില്ലിൽ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഒപ്പിട്ടു. ഗവര്‍ണര്‍ അംഗീകാരം നൽകിയതോടെ നിയമം വൈകാതെ പ്രാബല്യത്തിലാകും. മലയാള ഭാഷാ ബില്‍ പാസാക്കണമെന്ന് സാംസ്കാരിക നായകര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ യുഡിഎഫ് സർക്കാർ പാസാക്കിയ ബില്ലിന് രാഷ്‌ട്രപതി അനുമതി നൽകിയിരുന്നില്ല. ഇതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ബില്ലുമായി മുന്നോട്ടുപോയത്. സംസ്ഥാനത്ത് ഔദ്യോഗികഭാഷ മലയാളമാക്കാനും മലയാളം സാര്‍വത്രികമാക്കാനും നടത്തിയ വിപുലമായ ചര്‍ച്ചകള്‍ക്കുശേഷമാണ് ബില്‍ തയ്യാറാക്കിയത്. മലയാള […]
Read more

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സീമ വിനീത് ബിജെപിയിൽ; രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു

തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു. എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പാണ് ലക്ഷ്യം വെക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സീമ വിനീത്, ഭരതനാട്യം കലാകാരിയായ അദ്രിജ, ശ്രീക്കുട്ടി നമി തുടങ്ങി ട്രാൻസ്ജെൻഡർ വിഭാ​ഗത്തിൽ നിന്നുള്ള പതിനഞ്ച് പേരാണ് ഇന്ന് ബിജെപിയിൽ അം​ഗത്വം എടുത്തത്. മുൻപും ട്രാൻസ്ജെൻഡർ വിഭാ​ഗത്തിൽ നിന്നുള്ളവർ ബിജെപിയിൽ അം​ഗത്വമെടുത്തിരുന്നു. വാർത്തസമ്മേളനം നടത്തി രാജീവ് ചന്ദ്രശേഖർ നേരിട്ടാണ് ഇവർക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer